Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിൽ വെടിവയ്‌പ്പ്; രാജ്യത്തെ ഞെട്ടിച്ച ആക്രമണ നടന്നത് വൈറ്റ് ഹൗസിന് സമീപം; ഒരാൾക്ക് ദാരുണാന്ത്യം; രണ്ടുപേരുടെ നില അതീവ ഗുരുതരം; അഞ്ചുപേർ ആശുപത്രിയിൽ; അക്രമിയെ പിടികൂടാനായില്ലെന്ന് സൂചന

അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിൽ വെടിവയ്‌പ്പ്; രാജ്യത്തെ ഞെട്ടിച്ച ആക്രമണ നടന്നത് വൈറ്റ് ഹൗസിന് സമീപം; ഒരാൾക്ക് ദാരുണാന്ത്യം; രണ്ടുപേരുടെ നില അതീവ ഗുരുതരം; അഞ്ചുപേർ ആശുപത്രിയിൽ; അക്രമിയെ പിടികൂടാനായില്ലെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ; വീണ്ടും അമേരിക്കയെ ഞെട്ടിച്ച് വെടിവയ്‌പ്പ്. വാഷിങ്ടൺ ഡിസിയിൽ നടന്ന വെടിവയ്‌പ്പിൽ ഒരാൾ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരതരം. അഞ്ചു പേർ ആശുപത്രിയിലായ വെടിവയ്‌പ്പ് നടന്നത് വൈറ്റ് ഹൗസിന് സമീപം. ലഭിക്കുന്ന വിവരം അനുസരിച്ച് അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം. അതേസമയം ഒരു ആക്ടീവ് ഷൂട്ടറിന്റെ സാഹചര്യമായിരുന്നുല്ല അവിടെ എന്നായിരുന്നു അധികൃതർ നൽകുന്ന വിശദീകരണം.

വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം പത്ത് മണിയോടെയാണ് വെടിവയ്പുണ്ടായത്. സംഭവത്തെക്കുറിച്ച് പൊലീസോ അധികാരികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രദേശത്ത് വൻ പൊലീസ് സംഘം എത്തിയിട്ടുണ്ടെന്നും നിരവധി തവണ വെടിയൊച്ചകൾ കേട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.കാൽനട യാത്രക്കാർക്കാണ് വെടിയേറ്റതെന്നാണ് വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP