Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തലസ്ഥാനത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ബുള്ളറ്റിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ആക്രമണം നടത്തിയത് തിരുവല്ലത്ത് വച്ച്; ബസിന്റെ ചില്ലുകൾ തകർന്നു  

തലസ്ഥാനത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ബുള്ളറ്റിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ആക്രമണം നടത്തിയത് തിരുവല്ലത്ത് വച്ച്; ബസിന്റെ ചില്ലുകൾ തകർന്നു   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തിരുവനന്തപുരം തിരുവല്ലത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നും പുറപ്പെട്ട ബസിനു നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തേത്തുടർന്ന് ബസ് സർവീസ് നിർത്തിവച്ചു. യാത്രക്കാരെ പിന്നീട് മറ്റ് ബസുകളിൽ കയറ്റിവിട്ടു.

തിരുവല്ലത്തിനടുത്തുവച്ചാണ് സംഭവം. ബുള്ളറ്റിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ബസിന്റെ മുന്നിലും പിറകിലുമുള്ള ചില്ലുകൾ കല്ലേറിഞ്ഞു തകർത്തു. പിന്നീട് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP