Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുമെന്ന ധനകാര്യവകുപ്പിന്റെ മുന്നറിയിപ്പ്; ഗ്രാമപ്പഞ്ചായത്തുകൾ വിഭജിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു; തീരുമാനം ജനസംഖ്യ 27,430ൽ കൂടുതലുള്ള ഗ്രാമപ്പഞ്ചായത്തുകളെ വിഭജിക്കാൻ; നിലവിൽ 941 പഞ്ചായത്തുകളിലായി ഉള്ളത് 15,962 വാർഡുകൾ

കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുമെന്ന ധനകാര്യവകുപ്പിന്റെ മുന്നറിയിപ്പ്; ഗ്രാമപ്പഞ്ചായത്തുകൾ വിഭജിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു; തീരുമാനം ജനസംഖ്യ 27,430ൽ കൂടുതലുള്ള ഗ്രാമപ്പഞ്ചായത്തുകളെ വിഭജിക്കാൻ; നിലവിൽ 941 പഞ്ചായത്തുകളിലായി ഉള്ളത് 15,962 വാർഡുകൾ

മറുനാടൻ ഡെസ്‌ക്‌

കുറ്റിപ്പുറം; ഗ്രാമപ്പഞ്ചായത്തുകൾ വിഭജിച്ച് പുതിയവ രൂപവത്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറാന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുമെന്ന ധനകാര്യവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് തീരുമാനം. വൻ സാമ്പത്തികബാധ്യത സർക്കാരിനുണ്ടാക്കുമെന്ന അഭിപ്രായമാണ് ധനവകുപ്പിനുള്ളത്. ജനസംഖ്യ 27,430-ൽ കൂടുതലുള്ള ഗ്രാമപ്പഞ്ചായത്തുകളെ വിഭജിക്കാനാണ് തീരുമാനിച്ചിരുന്നത്.

സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും 40 പഞ്ചായത്തുകളെങ്കിലും വിഭജിക്കണമെന്നായിരുന്നു തദ്ദേശ സ്വയംഭരണവകുപ്പ് കരുതിയിരുന്നത്. എന്നാൽ, ധനവകുപ്പിന്റെ നിർദ്ദേശം മന്ത്രി തോമസ് ഐസക് അറിയിച്ചതോടെ തത്കാലം വിഭജനം വേണ്ടെന്ന തീരുമാനത്തിൽ സർക്കാർ എത്തിയെന്നാണറിയുന്നത്.അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് വാർഡുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും പൂർത്തിയാക്കാനാണ് തദ്ദേശ സ്വയംഭരണവകുപ്പ് തത്കാലം ഉദ്ദേശിക്കുന്നത്.

ഗ്രാമപ്പഞ്ചായത്തുകളെ 2011-ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. വിഭജിക്കേണ്ടതും അതിർത്തി പുനർനിർണയിക്കേണ്ടതുമായ ഗ്രാമപ്പഞ്ചായത്തുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് തദ്ദേശ സ്വയംഭരണവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

നിലവിൽ 941 പഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് സംസ്ഥാനത്തുള്ളത്. എന്നാൽ വാർഡുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും നടപ്പാകുന്നതോടെ വാർഡുകളുടെ എണ്ണത്തിൽ വർധനവുണ്ടാകും. ബ്ലോക്ക് പഞ്ചായത്തുകളുടെ അതിർത്തിയിലും മാറ്റംവരും. ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ ചുരുങ്ങിയത് നാല് ഗ്രാമപ്പഞ്ചായത്തുകളെങ്കിലും വരുന്ന രീതിയിലായിരിക്കും അതിർത്തി പുനർനിർണയിക്കുക.

തനത് വരുമാനസ്രോതസ്സുകൾ കുറവായതമൂലം സാമ്പത്തികബാധ്യത ഉണ്ടാകുമെന്നതിനാൽ ടൗൺ പഞ്ചായത്തുകൾ രൂപവത്കരിക്കേണ്ടതില്ലെന്നും ഗ്രാമപ്പഞ്ചായത്തുകളെ നഗരസഭകളോ നിലവിലുള്ള നഗരസഭകളെ കോർപ്പറേഷനുകളോ ആക്കി ഉയർത്തേണ്ട സാഹചര്യമില്ലെന്നും തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അധ്യക്ഷനായ സമിതി നേരത്തേ ശുപാർശ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP