Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അലക്കിയ തുണി ഉണക്കാൻ ഇടാൻ ഇറങ്ങിയ വീട്ടമ്മയെ തെരുവുനായ കടിച്ചു; സഹായിക്കാനെത്തിയ അയൽവാസിയേയും കടിച്ച നായ നാട്ടുകാർ വടിയുമായെത്തിയതോടെ രക്ഷപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ

അലക്കിയ തുണി ഉണക്കാൻ ഇടാൻ ഇറങ്ങിയ വീട്ടമ്മയെ തെരുവുനായ കടിച്ചു; സഹായിക്കാനെത്തിയ അയൽവാസിയേയും കടിച്ച നായ നാട്ടുകാർ വടിയുമായെത്തിയതോടെ രക്ഷപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അലക്കിയ തുണി ഉണക്കാൻ ഇടാൻ വേണ്ടി പുറത്തിറങ്ങിയ വീട്ടമ്മയെയും രക്ഷിക്കാനെത്തിയ അയൽക്കാരിയേയും തെരുവുനായ കടിച്ചു. മരുപ്പൻകോട് റസീല മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഷംല, അയൽവാസി ശരണ്യ ഭവനിൽ ശുഭാദേവി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷംലയും കൈക്കും തോളിനും കടിയേറ്റ ശുഭാദേവിയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്.

തുണി ഉണക്കാനിറങ്ങിയ ഷംലയുടെ അടുത്തേക്ക് പാഞ്ഞടുത്ത തെരുവുനായയുടെ കടിയേറ്റ് ഷംല താഴേക്ക് വീണു. തുടർന്ന് നായ മുഖവും കടിച്ച് പറിച്ചു. നിലവിളി കേട്ട് വീട്ടിനുള്ളിലായിരുന്ന ഷംലയുടെ പിതാവ് വടിയുമായെത്തിയതോടെ നായ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് പുറത്തെത്തിയ ശുഭാദേവി ഷംലെയ ആശുപത്രിയിൽ കൊണ്ട് പോകാൻ ഒരുങ്ങവെ നായ വീണ്ടും എത്തി. ശുഭാദേവിയേയും കടിച്ചു. പിന്നീട് നായയെ ഓടിച്ചു. അണ്ടൂർക്കോണം ജംക്ഷനിലും പരിസര പ്രദേശങ്ങിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവു നായയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP