Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈ ഒടിഞ്ഞിട്ടും ഡ്യൂട്ടിക്കെത്തിയ നഴ്‌സിനെ അധിക്ഷേപിച്ചു; ഓലത്താന്നി സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി; മാനസിക സംഘർഷത്തെത്തുടർന്ന് കുഴഞ്ഞുവീണ ആശയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; നഴ്‌സിന്റെ പരാതിയിൽ കഴമ്പില്ലെന്നും ലീവെടുത്ത് പോകാനാണ് ഡോക്ടർ ആവശ്യപ്പെട്ടതെന്നും കെജിഎംഒഎ

കൈ ഒടിഞ്ഞിട്ടും ഡ്യൂട്ടിക്കെത്തിയ നഴ്‌സിനെ അധിക്ഷേപിച്ചു; ഓലത്താന്നി സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി; മാനസിക സംഘർഷത്തെത്തുടർന്ന് കുഴഞ്ഞുവീണ ആശയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; നഴ്‌സിന്റെ പരാതിയിൽ കഴമ്പില്ലെന്നും ലീവെടുത്ത് പോകാനാണ് ഡോക്ടർ ആവശ്യപ്പെട്ടതെന്നും കെജിഎംഒഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കൈ ഒടിഞ്ഞിട്ടും ഡ്യൂട്ടിക്കെത്തിയ നഴ്‌സിനെ ഡോക്ടർ അധിഷേപിച്ചതായി പരാതി. നെയ്യാറ്റിൻക്കരയിലെ ഓലത്താന്നി സർക്കാർ ആശുപത്രിയിലെ നഴ്‌സ് ആശയെയാണ് ഡോക്ടർ ലിനി അധിക്ഷേപിച്ചത്. ലിനിക്കെതിരെ ആശ പരാതി നൽകി. എന്നാൽ ഡോക്ടർ ഇത് നിഷേധിക്കുകയായിരുന്നു. ലീവെടുത്ത് പോകാനാണ് ആവശ്യപ്പെട്ടതെന്നുമാണ് ഡോക്ടർ പറഞ്ഞത്. മാനസിക സംഘർഷത്തെത്തുടർന്ന് ആശുപത്രിയിൽ കുഴഞ്ഞുവീണ ആശയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വീടിനുള്ളിൽ തെറ്റിവീണതിനെത്തുടർന്നാണ് ആശയുടെ കയ്യൊടിഞ്ഞത്. രണ്ടുദിവസമായി പ്ലാസ്റ്ററിട്ട കയ്യുമായാണ് ആശ ഡ്യൂട്ടിക്കെത്തുന്നത്. ഫാർമസിയിലെ ജീവനക്കാരി അവധിയായതിനാലാണ് ബുദ്ധിമുട്ട് വകവയ്ക്കാതെ ഇവർ ആശുപത്രിയിൽ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രോഗിയുടെ ബിപി പരിശോധിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണം.

കയ്യിൽ പ്ലാസ്റ്റർ ഉള്ളതിനാൽ ബിപി പരിശോധിക്കാൻ കഴിയില്ലെന്ന് ആശ പറഞ്ഞു. ഇതോടെ ആശയെ പരസ്യമായി ലിനി അധിക്ഷേപിച്ചു. ഇതോടെ മാനസിക സംഘർഷത്തിലായ ആശ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് വിവരം. പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നഴ്‌സിന്റെ പരാതിയിൽ കഴമ്പില്ലെന്നും, സുഖമില്ലെങ്കിൽ ലീവെടുത്ത് പോകാനാണ് ഡോക്ടർ ആവശ്യപ്പെട്ടതെന്നും കെജിഎംഒഎ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP