Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരുമയുടെ നേർക്കാഴ്‌ച്ചയായി ഗോൾവേയിൽ ജിഐസിസിയുടെ ഓണാഘോഷം

ഒരുമയുടെ നേർക്കാഴ്‌ച്ചയായി ഗോൾവേയിൽ ജിഐസിസിയുടെ ഓണാഘോഷം

ജിമ്മി മാത്യു

ഗോൾവേ : GICC യുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഓണാഘോഷം, ഈ വർഷം സെപ്റ്റംബർ 14 തിയതി ഗോൾവേ സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ വെച്ചു ബഹുജന പങ്കാളിത്തത്തോടെയും ഒത്തൊരുമയോടും ആഘോഷിക്കപെട്ടു. ഗോൾവേ കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 400 റോളം ആളുകൾ ഒഴുകിയെത്തിയ ഓണാഘോഷം മലയാളിയുടെ പാരമ്പര്യ സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും നേർകാഴ്ചയായി.

ആഹ്ലാദവും സന്തോഷവും അലയടിച്ച സുദിനത്തിൽ രാവിലെ 9.30 മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു.അതിനു ശേഷം നടന്ന അത്യന്തം ആവേശകരമായ വടംവലി മത്സരത്തിൽ കൗണ്ടി ഗോൾവേയുടെ വിവിധ മേഖലയിൽ നിന്നും എത്തിച്ചേർന്ന ടീമുകൾ പങ്കെടുത്തു. പുരുഷന്മാരുടെ ടീമിൽ നിന്നും തോമസ് ജോസഫ് നയിച്ച ഗോൾവേ വെസ്റ്റ് ടീമും, സ്ത്രീകളുടെ ടീമിൽ ബിനു ജോമിറ്റ് നയിച്ച ഗോൾവേ ഈസ്റ്റും വടം വലിയിൽ ജേതാക്കളായി. വിജയികൾക്കു ക്യാഷ് അവാർഡും, മെഡലുകളും, GICC ട്രോഫിയും നൽകുകയുണ്ടായി.ഡബ്ലിനിലെ പ്രമുഖ കേറ്ററിങ് സ്ഥാപനമായ റോയൽ കേറ്റേറേഴ്‌സ് ഒരുക്കിയ ഓണസദ്യ വിഭവസമൃദ്ധമായിരുന്നു.

ഉച്ചകഴിഞ്ഞു നടന്ന കലാപരിപാടികൾക്കു സെക്രട്ടറി റോബിൻ ജോസ് സ്വാഗതം ആശംസിച്ചു. GICC പ്രസിഡണ്ട് ജോസഫ് തോമസ് ഉത്ഘാടനം നിർവ്വഹിച്ചു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വ്യത്യസ്തമായ കലാപരിപാടികൾ ഓണാഘോഷത്തിനു മിഴിവേകി. അയർലണ്ടിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സോൾ ബീറ്റ്സ് അവതരിപ്പിച്ച ലൈവ് ഗാനമേള ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.GICC ജന:സെക്രട്ടറി അരുൺ ജോസഫ് എത്തിച്ചേർന്നവർക്കെല്ലാം നന്ദി അറിയിച്ചു.

GICC ആഭിമുഖ്യത്തിൽ 2019 മാർച്ചു മാസത്തിൽ നടത്തിയ ചിത്രരചന പെയിന്റിങ് മത്സരങ്ങളിൽ( INSPIRATION 2019) വിജയികളായ കുട്ടികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. GICC യുടെ നേതൃത്വത്തിൽ നടക്കുന്ന മലയാളം ക്ലാസ്സിലെ കുട്ടികൾക്ക് പഠനമികവിനുള്ള സമ്മാനങ്ങൾ നൽകുകയും മലയാളം അദ്ധ്യാപകരെ ആദരിക്കുയും ചെയ്തു. 2019 വിദ്യാഭ്യാസ വർഷത്തിൽ ലീവിങ്ങ് സെർട്ട് വിജയകരമായി പൂർത്തിയാക്കിയ കുട്ടികളെ ആദരിച്ചു.

GICC യുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കേരളത്തിൽ ശാരീരികമായി വെല്ലുവിളികൾ നേരിടുന്നവർ സ്വഭവനങ്ങളിൽ നിർമ്മിക്കുന്ന പരിസ്ഥിതി സൗഹാർദ സീഡ് പേനകൾ ഓണാഘോഷത്തിൽ പങ്കെടുത്തവർക്കു നൽകുകയുണ്ടായി. ജാതി മത വ്യത്യാസമില്ലാതെ ഒരുമയോടെ GICC യുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം വൻവിജയമാക്കിയ എല്ലാവര്ക്കും GICC കമ്മറ്റി നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP