Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പണത്തിന് വേണ്ടി മകൻ അമ്മയെ ഒറ്റയ്ക്ക് പൂട്ടിയിട്ടത് ദിവസങ്ങളോളം; തിരക്കി വന്ന പെൺമക്കളെ പുറത്താക്കിയത് സഹോദരൻ; പൊലീസെത്തിയിട്ടും തുറക്കാൻ കൂട്ടാക്കാതെ ബാലരാമപുരം സ്വദേശി; കതക് ചവിട്ടി തുറന്ന പൊലീസ് കണ്ടത് പുതപ്പിനുള്ളിൽ പുഴുവരിച്ച നിലയിൽ കിടക്കുന്ന അമ്മയെ

പണത്തിന് വേണ്ടി മകൻ അമ്മയെ ഒറ്റയ്ക്ക് പൂട്ടിയിട്ടത് ദിവസങ്ങളോളം; തിരക്കി വന്ന പെൺമക്കളെ പുറത്താക്കിയത് സഹോദരൻ; പൊലീസെത്തിയിട്ടും തുറക്കാൻ കൂട്ടാക്കാതെ ബാലരാമപുരം സ്വദേശി; കതക് ചവിട്ടി തുറന്ന പൊലീസ് കണ്ടത് പുതപ്പിനുള്ളിൽ പുഴുവരിച്ച നിലയിൽ കിടക്കുന്ന അമ്മയെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീട്ടിൽ പൂട്ടിയിട്ട വൃദ്ധയായ അമ്മയെ പൊലീസെത്തി മോചിപ്പിച്ചു. സ്വന്തം മകനാണ് ദിവസങ്ങളായി സ്വന്തം അമ്മയെ പൂട്ടിയിരിക്കുന്നത്. തുടർന്ന് ബാലരാമപുരം സ്വദേശി വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. മറ്റ് മക്കളെ കാണാൻ അനുവദിക്കാതെ അമ്മയെ വിജയകുമാർ വീട്ടിൽ പൂട്ടിയിട്ടുവെന്ന പരാതിയെ തുടർന്ന് ബാലരാമപുരം പൊലീസെത്തി വീട് ചവിട്ടിത്തുറന്നാണ് വൃദ്ധയെ മോചിപ്പിച്ചത്. രോഗബാധിതയായിട്ടും ഇവർക്ക് വിജയകുമാർ ചികിത്സ നിഷേധിച്ചിരുന്നതായും പരാതിയുണ്ട്. ഇവരുടെ പേരിൽ ബാങ്കിലുള്ള പതിനാല് ലക്ഷം രൂപയും വീടും പറമ്പും കൈക്കലാക്കാനാണ് വിജയകുമാർ ഇങ്ങനെ ചെയ്തതെന്ന് മറ്റ് മക്കൾ ആരോപിച്ചു.

ഇന്നലെ വൈകീട്ട് ലളിതയെ കാണാനായി പെൺമക്കൾ എത്തിയപ്പോഴായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ലളിതയെ കാണാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഇളയമകനായ വിജയകുമാർ, സഹോദരിമാരെ പുറത്താക്കി ഗേറ്റ് പൂട്ടി. തുടർന്ന് ഇവർ പൊലീസിനെ സമീപിച്ചു. പൊലീസ് എത്തിയിട്ടും വിജയകുമാർ വഴങ്ങിയില്ല. ലളിതയെ ഡിവൈഎസ്‌പിക്ക് മുന്നിൽ ഹാജരാക്കാമെന്ന് ഇയാൾ ബാലരാമപുരം എസ്‌ഐയോട് പറഞ്ഞു. ഇതോടെ പൊലീസ് മടങ്ങി. പെൺമക്കൾ ഗേറ്റിന് മുന്നിൽ മണിക്കൂറുകൾ തുടർന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് എത്തി വീണ്ടും പൊലീസിനെ വിളിച്ചു. മതിൽ ചാടികടന്ന് വാതിൽ ബലമായി തുറന്നാണ് അവശനിലയിലായിരുന്ന ലളിതയെ മോചിപ്പിച്ചത്. വയോധികയെ പൂട്ടിയിട്ടതിന് വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കാലങ്ങളായി ഇയാൾ അമ്മയോട് ക്രൂരതയാണ് കാണിക്കുന്നതെന്ന് ആൾക്കാർ പറഞ്ഞു. അവശയായ അമ്മയെ നിർബന്ധിച്ച് നടത്തിക്കുകയും അതിന്റെ വീഡിയോ പകർത്തി അമ്മ ആരോഗ്യവതിയാണെന്ന് സഹോദരങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു ഇയാൾ. രോഗം മൂർച്ചിച്ചിട്ടും ഇയാൾ അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാൻ തയ്യാറായില്ല. ഒരു പുതപ്പിൽ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുകയായിരുന്നു ഇയാൾ. അമ്മയെ ഒറ്റക്ക് പൂട്ടിയിടുകയായിരുന്നെന്ന് അയൽക്കാരും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP