Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎപിസി പ്രഥമ സാഹിത്യപ്രതിഭ പുരസ്‌കാരം ജോർജ്ജ് മണ്ണിക്കരോട്ടിന്

ഐഎപിസി പ്രഥമ സാഹിത്യപ്രതിഭ പുരസ്‌കാരം ജോർജ്ജ് മണ്ണിക്കരോട്ടിന്

ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്

ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻപ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാം ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ സാഹിത്യപ്രതിഭ പുരസ്‌ക്കാരം ജോർജ്ജ് മണ്ണിക്കരോട്ടിന്. അമേരിക്കൻ മലയാളികൾക്കിടയിൽ സജീവ ഇടപെടലുകൾ നടത്തുന്ന സാഹിത്യകാരനായ ജോർജ്ജ് മണ്ണിക്കരോട്ട് ഇതുവരെ ഒൻപത് കൃതികൾ രചിച്ചിട്ടുണ്ട്. 2007 ൽ പ്രസിദ്ധീകരിച്ച 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം ' എന്ന കൃതി എടുത്തുപറയേണ്ടിയിരിക്കുന്നു. 2008-ൽ ഈ കൃതി സാഹിത്യ അക്കാഡമി അവാർഡിന് ചുരുക്കപ്പട്ടികയിൽ വന്നിരുന്നു. അതായത് അവസാന പത്തിൽ ഒന്നായി അമേരിക്കയിലെ മലയാള സാഹിത്യചരിത്രം തെരഞ്ഞെടുക്കപ്പെട്ടതാണ്. ആദ്യമായിട്ടാണ് കേരളത്തിനു പുറത്തുനിന്ന് മലയാളത്തിന് ഒരു സാഹിത്യ ചരിത്രമുണ്ടാകുന്നത്.

അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികൾ:നോലുകൾ- ജീവിതത്തിന്റെകണ്ണീർ (അമേരിക്കയിലെ ആദ്യ മലയാള നോവൽ 1982), അഗ്നിയുദ്ധം (1985), അമേരിക്ക (1994). ചെറുകഥാസമാഹാരങ്ങൾ- മൗനനൊമ്പരങ്ങൾ (1991), അകലുന്ന ബന്ധങ്ങൾ (1993). ലേഖന സമാഹാരങ്ങൾ- ബോധധാര (1999), ഉറങ്ങുന്ന കേരളം (2013), മാറ്റമില്ലാത്ത മലയാളികൾ (2015).

ഇപ്പോൾ അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം 2020-ം, അമേരിക്ക (നോവൽ. അഞ്ചാം പതിപ്പ്) അച്ചടിയിലാണ്. പിന്നെ എഴുതിയിട്ടുള്ള ധാരാളം ലേഖനങ്ങളുണ്ട്: അതൊക്കെ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ്.
സാഹിത്യം കൂടാതെ സാമൂഹ്യ-സാംസ്കാരിക-മത-മാധ്യമ രംഗങ്ങളിലും നേതൃനിരയിൽ സജീവമാണ് അദ്ദേഹം. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ പ്രസിഡന്റ്, ഫൊക്കാനയിൽ എക്‌സ്‌ക്കെറ്റിവ് വൈസ് ചെയർമാൻ, ഫൊക്കാന സാഹിത്യ സമ്മേളനം ചെയർമാൻ ഒന്നിലധികം പ്രാവശ്യം. അങ്ങനെ പല തസ്തികകളിൽ പ്രവർത്തിച്ചു. കൂടാതെ ഹ്യുസ്റ്റനിൽ മിസ് കേരളാ പാജന്റ് മുതലായ മേജർ പരിപാടികൾ സംഘടിപ്പിച്ചു.
'കേരള നാദം' എന്ന പേരിൽ ഒരു വാർത്താസാഹിത്യ മാസിക 5 വർഷത്തിലേറെ പ്രസിദ്ധീകരിച്ചു. സുപ്രധാനമായ പല സ്മരിണകളുടെയും ചീഫ് എഡിറ്ററായി പ്രവർത്തിച്ചു.

ഒക്ടോബർ 11 മുതൽ 14 വരെ ഹൂസ്റ്റണിലെ ഹിൽട്ടൺ ഡബിൾട്രീ ഹോട്ടലിൽ നടക്കുന്ന ഐഎപിസിയുടെ ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിൽ അവാർഡ് വിതരണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP