Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരട് ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങി; കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥർ; വിധി നടപ്പാക്കുമെന്ന് ഉറപ്പ് നൽകി സർക്കാരിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ; കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി; ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി; ഉത്തരവ് കുടിയൊഴിപ്പിക്കൽ ചോദ്യം ചെയ്തുള്ള ഹർജിയിൽ

മരട് ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങി; കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥർ; വിധി നടപ്പാക്കുമെന്ന് ഉറപ്പ് നൽകി സർക്കാരിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ; കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി; ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി; ഉത്തരവ് കുടിയൊഴിപ്പിക്കൽ ചോദ്യം ചെയ്തുള്ള ഹർജിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മരടിലെ ഫ്‌ളാറ്റുകളിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ, വിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് സർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയെടുത്ത നടപടികൾ കോടതിയിൽ വിശദീകരിച്ചു. കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുമെന്ന് ഉറപ്പ് നൽകുന്നു. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും സുപ്രീം കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടു.

മരടിലെ അനധികൃത ഫ്‌ളാറ്റുകൾ ഒഴിപ്പിക്കാൻ നോട്ടീസ് പതിച്ചു, പൊളിക്കാനുള്ള ടെണ്ടർ നടപടികൾ തുടങ്ങി എന്നതടക്കമുള്ള കാര്യങ്ങളാണ് വിശദീകരിച്ചത്. പാരിസ്ഥിതിക ആഘാതം കൂടാതെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാനായി കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു.
കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ ചീഫ് സെക്രട്ടറി 23-ന് എത്തണമെന്നാണ് സുപ്രീംകോടതി വിധിയിലുള്ളത്. കോടതി ഉത്തരവ് നടപ്പാക്കിത്തുടങ്ങിയെന്ന് അറിയിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഹാജരാകണോ എന്നതിൽ നിയമോപദേശം തേടാനാണ് ഇപ്പോൾ സർക്കാർ നീക്കം. ഹാജരാകാൻ ആവശ്യപ്പെട്ടാൽ മാത്രമേ കോടതിയിലെത്തൂ എന്ന് ചീഫ് സെക്രട്ടറി ഡൽഹിയിൽ പറഞ്ഞു.

ഡൽഹിയിലെ കേരളാ ഹൗസിൽ ചീഫ് സെക്രട്ടറി സർക്കാരിന്റെ സ്റ്റാന്റിങ് കോൺസലുമായി ചർച്ച നടത്തി. അതിന് ശേഷമാണ് കോടതിയിൽ നൽകാനുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാലോ, സോളിസിറ്റർ ജനറൽ തുഷാർമേത്തയോ ഹാജരാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാനും കെട്ടിടം പൊളിക്കാനും സുപ്രീം കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.

അതസമയം, മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി സൂചന നൽകി. സുപ്രീംകോടതിയുടെ വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടിയൊഴിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നത് കോടതി മാറ്റുകയും ചെയ്തു. അടുത്ത ചൊവ്വാഴ്ചയാണ് ഹർജി പരിഗണിക്കുക. കുടിയൊഴിപ്പിക്കൽ ചോദ്യം ചെയ്ത് ഇന്ന് പുതിയ ഹർജി സമർപ്പിച്ചിരുന്നു. ഫ്‌ളാറ്റിലെ താമസക്കാരനായ പോൾ എം.കെയാണ് ഹർജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP