Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അറുപത്തഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതി സഞ്ജയ് രവി കീഴടങ്ങിയത് അഭിഭാഷകരുടെ നിർദ്ദേശപ്രകാരം; വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിന് വാലത്ത് രാജനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് തീയറ്റർ ജീവനക്കാർ ഉൾപ്പെടെ നാലംഗ സംഘം

അറുപത്തഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതി സഞ്ജയ് രവി കീഴടങ്ങിയത് അഭിഭാഷകരുടെ നിർദ്ദേശപ്രകാരം; വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിന് വാലത്ത് രാജനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് തീയറ്റർ ജീവനക്കാർ ഉൾപ്പെടെ നാലംഗ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പാർക്കിങ് തർക്കത്തെ തുടർന്ന് അറുപത്തഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി കീഴടങ്ങിയത് അഭിഭാഷകരുടെ നിർദ്ദേശപ്രകാരം. വർണ തിയറ്റർ നടത്തിപ്പുകാരൻ സഞ്ജയ് രവിയാണ് ഇരങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാപ്രാണത്ത് ലോട്ടറി വ്യാപാരിയായ വാലത്ത് രാജനെ സഞ്ജയും മൂന്നു തിയറ്റർ ജീവനക്കാരും ചേർന്ന് കൊലപ്പെടുത്തിയത്.

പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സിനിമ കാണാൻ വരുന്നവർ തൊട്ടടുത്ത വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് അയൽവാസികളും സഞ്ജയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ വിഷയത്തിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. മരിച്ച രാജന്റെ വീട് തിയേറ്ററിനു സമീപമാണ്.

സംഭവ ദിവസം രാജനും മരുമകൻ വിനുവും പാർക്കിങ്ങിനെ ചൊല്ലി പരാതി ഉന്നയിച്ചു. പിന്നാലെ തർക്കവും ഉണ്ടായി. അതിനു ശേഷമാണ് സഞ്ജയും 3 ജീവനക്കാരും ചേർന്ന് ഇവരുടെ വീട്ടിൽ കയറി അക്രമം നടത്തിയത്. കത്തിയും വടിവാളുകളുമായി വീട്ടിൽ കയറിയ സംഘം രാജനെയും വിനുവിനെയും ആക്രമിക്കുകയായിരുന്നു. രാജന് കുത്തേറ്റു. ഏറെ നേരം രക്തം വാർന്നുകിടന്ന രാജൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകൻ വിനുവിന് ബിയർ കുപ്പികൊണ്ടു തലയ്ക്ക് അടിയേറ്റു.

സഞ്ജയ്‌ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ കൂട്ടുപ്രതികളിൽ ഒരാളായ തിയറ്റർ ജീവനക്കാരൻ മണികണ്ഠനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP