Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യദ്രോഹം അടക്കം കുറ്റങ്ങൾ ചുമത്തിയത് സൂക്ഷ്മമായി പഠിക്കാതെ; പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തിയെന്നും വാദം; എല്ലാം അംഗീകരിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരായ യുഎപിഎ റദ്ദാക്കി ഹൈക്കോടതി

രാജ്യദ്രോഹം അടക്കം കുറ്റങ്ങൾ ചുമത്തിയത് സൂക്ഷ്മമായി പഠിക്കാതെ; പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തിയെന്നും വാദം; എല്ലാം അംഗീകരിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരായ യുഎപിഎ റദ്ദാക്കി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ഹൈക്കോടതി റദ്ദാക്കി. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന രൂപേഷിന് മേൽ മൂന്നു കേസുകളിൽ വളയം, കുറ്റ്യാടി പൊലീസ് ചുമത്തിയ യുഎപിഎയാണ് കോടതി റദ്ദാക്കിയത്. പ്രോസിക്യൂഷന് അനുമതി നൽകുന്നതിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

നിരോധിത സംഘടനകളിൽ പ്രവർത്തിച്ചു, സംഘടനയുടെ ലഘുലേഖകൾ വിതരണം ചെയ്തു എന്നിവയാണ് രൂപേഷിനെതിരായ കേസുകൾ. ഇതിൽ രണ്ട് കേസുകൾ വളയം പൊലീസും ഒരു കേസ് കുറ്റ്യാടി പൊലീസും ആണ് രജിസ്റ്റർ ചെയ്തതാണ്. 2016 മുതൽ കസ്റ്റഡിയിലുള്ള പ്രതിയുടെ പ്രോസിക്യൂഷൻ അനുമതി സമയപരിധിക്കകം ലഭിച്ചില്ലെന്നാണ് രൂപേഷ് കോടതിയിൽ വാദിച്ചത്. ഇതേതുടർന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോടും ഡി.ജി.പിയോടും ജസ്റ്റിസ് രാജ വിജയരാഘവൻ വിവരങ്ങൾ തേടിയിരുന്നു. കുറ്റവിമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സെഷൻസ് കോടതിയിൽ രൂപേഷ് നൽകി ഹർജി നേരത്തെ തള്ളിയിരുന്നു. തുടർന്ന് രൂപേഷ് നൽകിയ അപ്പീൽ ഹർജിയിൽ വളയം, കുറ്റ്യാടി പൊലീസ് രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതായി കോടതി നിരീക്ഷിച്ചു.

തന്റെ പേരിൽ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയത് സൂക്ഷ്മമായി പഠിക്കാതെയാണെന്ന് രൂപേഷ് വാദിച്ചു. കൂടാതെ, പ്രോസിക്യൂഷൻ അനുമതി വാങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ മാവോവാദി കേസിൽ രൂപേഷിന്റെ മേൽ 2013ൽ കർണാടക ബാഗമണ്ഡല പൊലീസ് ചുമത്തിയ യു.എ.പി.എ കുടക് മടിക്കേരി പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. വയനാട്ടിൽ പശ്ചിമഘട്ടം കേന്ദ്രീകരിച്ച പ്രത്യേക മാവോവാദി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.എ.പി.എ ചുമത്തിയിരുന്നത്.നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് രൂപേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP