Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവാവിനെ കുത്തിപ്പരിക്കേൽപിച്ചത് വിവാഹക്കാര്യം ചർച്ച ചെയ്യാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയതിന് ശേഷം; സംസാരിച്ച് കൊണ്ട് നിൽക്കുന്നതിനിടെ കുത്തിയത് വയറ്റിലും കൈയിലും; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ നില അതീവഗുരുതരം

യുവാവിനെ കുത്തിപ്പരിക്കേൽപിച്ചത് വിവാഹക്കാര്യം ചർച്ച ചെയ്യാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയതിന് ശേഷം; സംസാരിച്ച് കൊണ്ട് നിൽക്കുന്നതിനിടെ കുത്തിയത് വയറ്റിലും കൈയിലും; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ നില അതീവഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബന്ധുവിന്റെ വിവാഹക്കാര്യം ചർച്ച ചെയ്യാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയതിന് ശേഷം യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു. തലോരിൽ താമസിക്കുന്ന പുതൂർക്കര സ്വദേശിയും സുവിശേഷ പ്രചാരകനുമായ നിധിൻ കുത്തേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പാലക്കാട് സ്വദേശി ജോയലാണ് കുത്തിയതെന്നും സംഭവശേഷം ഇയാൾ ബൈക്കിൽ ര്ക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

സുഹൃത്തിന്റെ ഒപ്പം ബൈക്കിലെത്തിയ ജോയൽ സംസാരിച്ച് കൊണ്ട് നിൽക്കുന്നതിനിടെ കത്തികൊണ്ട് നിധിന്റെ വയറിലും പുറത്തും കയ്യിലും കുത്തിയെന്നാണ് കേസ്. നിധിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജോയലിനെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അയ്യന്തോൾ അമർജ്യോതി പാർക്കിന് മുൻവശത്ത് ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം നടന്നത്. ജോയലിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP