Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇക്കുറി വേനൽക്കാലവും മഴയിൽ മുങ്ങുമോ? ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി ഒന്നിനും പിന്നാലെ മറ്റൊന്നായി രൂപം കൊണ്ടിരിക്കുന്നത് മൂന്ന് ന്യൂനമർദ്ദങ്ങൾ; സംസ്ഥാനത്ത് പലയിടത്ത് ഇപ്പോഴും മഴ തുടരുന്നു; തുലാമഴയുടെ രൂപത്തിൽ ഒക്ടോബറിലേക്കും കേരളത്തിൽ മഴ തുടരുമെന്ന് സൂചന; അണക്കെട്ടുകളിൽ പലതും 70 ശതമാനവും നിറഞ്ഞിരിക്കുന്നതിനാൽ മഴ തുടർന്നാൽ സംസ്ഥാനം കൈക്കൊള്ളേണ്ടത് അതിജാഗ്രത

ഇക്കുറി വേനൽക്കാലവും മഴയിൽ മുങ്ങുമോ? ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി ഒന്നിനും പിന്നാലെ മറ്റൊന്നായി രൂപം കൊണ്ടിരിക്കുന്നത് മൂന്ന് ന്യൂനമർദ്ദങ്ങൾ; സംസ്ഥാനത്ത് പലയിടത്ത് ഇപ്പോഴും മഴ തുടരുന്നു; തുലാമഴയുടെ രൂപത്തിൽ ഒക്ടോബറിലേക്കും കേരളത്തിൽ മഴ തുടരുമെന്ന് സൂചന; അണക്കെട്ടുകളിൽ പലതും 70 ശതമാനവും നിറഞ്ഞിരിക്കുന്നതിനാൽ മഴ തുടർന്നാൽ സംസ്ഥാനം കൈക്കൊള്ളേണ്ടത് അതിജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുടർച്ചയായി രണ്ടാം വർഷമാണ് കേരളം കാലവർഷ കെടുതി നേരിടേണ്ടി വന്നത്. ആദ്യപ്രളയത്തിന്റെ ആഘാതം മാറും മുമ്പത്തെിയ രണ്ടാമത്തെ പ്രളയവും കേരളത്തെ ശരിക്കും വലച്ചു. എന്നാൽ, ഇപ്പോഴും കേരളത്തിലെ മുക്കിലും മൂലയിലും മഴപെയുന്ന അവസ്ഥയാണ്. ഇനിയും കനത്ത മഴ വരാനിരിക്കുന്നു എന്നാണ കാലാവസ്ഥാ റിപ്പോർട്ട്. സെപ്റ്റംബറും പിന്നിട്ട് മഴ ഒക്ടോബറിലേക്കു നീളാൻ സാധ്യതയുണ്ടെന്നാണ് സൂചനയാണ്. ഇങ്ങനെയാണെങ്കിൽ ഇക്കുറി ശീതകാലവും വേനൽകാലവുമൊക്കെ വെള്ളത്തിലാകും.

തുലാമഴയുടെ രൂപത്തിൽ കേരളത്തിൽ മഴ തുടരുമെന്നാണു സൂചന. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി മൂന്നോളം ന്യൂനമർദങ്ങളുടെ അരങ്ങേറ്റത്തിനാണ് ഇപ്പോൾ കളമൊരുങ്ങിയിരിക്കുന്നത്. ദക്ഷിണേന്ത്യയ്ക്കു മീതേ സജീവമാണ് ആദ്യ ന്യൂനമർദം. ഇതിനുള്ളിൽ തന്നെ 2 മഴപ്രേരക ചുഴികളുമുണ്ട്. രണ്ടാമത്തെ ന്യൂനമർദം ഇന്ന് അറബിക്കടലിൽ കൊങ്കൺ തീരത്തായി രൂപപ്പെട്ട് വടക്കോട്ടു നീങ്ങും. 24 നാണ് മൂന്നാമത്തെ ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുക. ഇത് കേരളത്തിലും ഭേദപ്പെട്ട മഴയ്ക്കു കാരണമാകും. ഒരേ കാലത്ത് മൂന്നു ന്യൂനമർദങ്ങൾ അപൂർവ മാണെന്നു കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.

ഇക്കുറി രാജ്യത്തിന്റെ മധ്യഭാഗത്തു നിന്നു മഴ പിൻവാങ്ങണമെങ്കിൽ ഒക്ടോബർ പകുതി കഴിയണമെന്നാണു രാജ്യാന്തര ഏജൻസികളുടെ വിലയിരുത്തൽ. ഇതോടെ കേരളത്തിലും തമിഴ്‌നാട്ടിലും തുലാമഴയ്ക്കു (വടക്കു കിഴക്കൻ മൺസൂൺ) തുടക്കമാകും. ഭേദപ്പെട്ട തുലാമഴ എന്ന പ്രവചനം കൂടി ചേർത്തുവായിച്ചാൽ കനത്ത മഴയും പ്രളയവും വരെ പ്രതീക്ഷിക്കാമെന്നു ചുരുക്കം. ഇപ്പോൾ തന്നെ 70 ശതമാനത്തോളം നിറഞ്ഞു കിടക്കുന്ന അണക്കെട്ടുകളിന്മേൽ ജാഗ്രതയും നിരീക്ഷണവും വേണ്ടിവരും. സെപ്റ്റംബർ പകുതിയോടെയാണ് ഉത്തരേന്ത്യയിൽ നിന്നു മഴയുടെ വിടവാങ്ങൽ ആരംഭിക്കേണ്ടത്. എന്നാൽ ഇക്കുറി മഴ പിന്മാറാൻ മടിക്കുന്നു. പാക്കിസ്ഥാനിലെ കനത്ത ചൂടാണ് കാരണം.

കേരളത്തിൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് കാലവർഷം 14 ശതമാനം അധികമാണ്. രാജ്യവ്യാപകമായി 4 ശതമാനം അധികമഴയുണ്ട്. മെച്ചപ്പെട്ട കാലവർഷം ലഭിച്ചതിന്റെ ആശ്വാസത്തിലാണു രാജ്യമെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തുലാമഴക്കാലത്തെ നേരിടാനുള്ള അധിക തയ്യാറെടുപ്പിലാണ് ഇത്തവണ.

കേരളം മഴയാൽ തണുക്കുമ്പോഴും അറബിക്കടൽ തിളച്ച് തന്നെ. മൺസൂൺ തകർത്ത് പെയ്യുമ്പോൾ അറബിക്കടലിൽ അളവിൽ കവിഞ്ഞ ചൂട് നിലനിൽക്കുകയാണ്. ലോകത്തിൽ തന്നെ അതിവേഗത്തിൽ ചൂട് കൂടുന്ന സമുദ്രമാണ് അറബിക്കടൽ. എന്നാൽ ഇതിന് പിന്നിലുള്ള ശാസ്ത്രീയ വശം തേടി ഗവേഷകർ തലപുകയ്ക്കുകയാണ്.

ആഗോളതാപനത്തിന്റെ വിരലടയാളങ്ങളിലൊന്നാണ് ഇന്ത്യൻ മഹാസമുദ്രം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനം ആഗോളതാപനത്തിന്റെ ഏറ്റവും ശക്തമായ വശങ്ങളിലൊന്നാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് കൂടുന്ന സാഹചര്യം അത്‌ലാന്റിക് സമുദ്രത്തിന് അനുകൂലമാകുമെന്ന് നേച്ചർ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണൽ ചൂണ്ടിക്കാട്ടുന്നുണ്ട് . ഇന്ത്യൻ മഹാസമുദ്രത്തിലെ ഉയർന്ന തോതിലുള്ള മഴ അറ്റ്‌ലാന്റിക് സമുദ്രത്തിലെ മഴ കുറയ്ക്കുകയും ജലത്തിൽ ലവണാംശം വർദ്ധിപ്പിക്കുകയും ചെയ്യും,കാരണം അത് നേർപ്പിക്കാൻ ആവശ്യമായ മഴവെള്ളം ഉണ്ടാകില്ല. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ ഉപ്പുവെള്ളം, AMOC വഴി വടക്കോട്ട് വരുന്നതിനാൽ പതിവിലും വേഗത്തിൽ തണുപ്പ് അനുഭവപ്പെടുകയും വേഗത്തിൽ താഴുകയും ചെയ്യും. ഇത് AMOC യുടെ ഒരു ജമ്പ്-സ്റ്റാർട്ട് ആയി പ്രവർത്തിക്കുകയും സർക്കുലേഷൻ ശക്തമാക്കുകയും ചെയ്യും. ഉഷ്ണമേഖലാ അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്ന് വടക്ക് ആർട്ടിക് ഭാഗത്തേക്ക് ചൂടുവെള്ളം എത്തിക്കുന്ന ഒരു വലിയ സമുദ്ര പ്രവാഹമാണ്

ഇന്ത്യയിൽ ഇത്തവണ ന്യൂനമർദ്ദങ്ങളുടെ എണ്ണം പൊതുവേ കൂടുതലാണ്. അറബിക്കടലുമായി താരതമ്യപ്പെടുത്തുമ്പോൾ ബംഗാൾ ഉൾക്കടലിലാണ് ഏറ്റവും കൂടുതൽ ന്യൂനമർദ്ദം ഉണ്ടായിരിക്കുന്നത്. താപനില ഉയരുന്നതാണ് ന്യൂനമർദ്ദങ്ങൾ കൂടാനുള്ള പ്രധാന കാരണം. എന്നാൽ ബംഗാൾ ഉൾക്കടലിൽ താപനം കുറഞ്ഞ് സാധാരണ നിലയിലേക്ക് എത്തി. പൊതുവേ മൺസൂണിന്റെ തുടക്കത്തിൽ അറബിക്കടൽ ചൂടായിരിക്കും. ഇത് കാരണമാണ് മൺസൂണിനൊപ്പം ന്യൂനമർദ്ദങ്ങളും ഉണ്ടാകുന്നത്. പിന്നീട് മഴയോടെ കടൽ തണുക്കും. നിലവിൽ ഇതിന് വിപരീതമായ സാഹചര്യമാണ് അറബിക്കടലിലുള്ളത്.

അറബിക്കടലിലെ താപനം പ്രളയത്തിന്റെ സ്ഥിരീകരിക്കാത്ത കാരണങ്ങളിൽ ഒന്നാകാം. കടൽ ചൂടാകുമ്പോൾ മഴമേഘങ്ങൾ രൂപപ്പെട്ട് മഴയായി പരിണമിക്കുന്നു. സാധാരണ മൺസൂർ പകുതിയോടെ അറബിക്കടൽ തണുക്കേണ്ടതാണ്. എന്നാൽ മൺസൂൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും അളവിൽ കവിഞ്ഞ ചൂടിലാണ് അറബിക്കടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP