Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീം കോടതിയിൽ ഇനി സിംഗിൾ ബെഞ്ചും; കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നത് ഒരു ജഡ്ജി മാത്രമുള്ള ബെഞ്ച് ആയിരിക്കും; ഭേദഗതി ചെയ്തത് 2003 ലെ സുപ്രീംകോടതി ചട്ടങ്ങൾ; അഞ്ച് ജഡ്ജിമാരടങ്ങുന്ന ഒരു സ്ഥിരം ബെഞ്ചിനെ കൂടി നിയോഗിക്കും

സുപ്രീം കോടതിയിൽ ഇനി സിംഗിൾ ബെഞ്ചും; കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നത് ഒരു ജഡ്ജി മാത്രമുള്ള ബെഞ്ച് ആയിരിക്കും; ഭേദഗതി ചെയ്തത് 2003 ലെ സുപ്രീംകോടതി ചട്ടങ്ങൾ; അഞ്ച് ജഡ്ജിമാരടങ്ങുന്ന ഒരു സ്ഥിരം ബെഞ്ചിനെ കൂടി നിയോഗിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും വേഗം തീർപ്പാക്കാനുമായി സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായി ഇനി മുതൽ സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കും. 7 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കേസുകളിൽ മുൻകൂർ ജാമ്യം, ജാമ്യാപേക്ഷ എന്നിവയും ഒരു കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്കുള്ള മാറ്റവും ഒരു ജഡ്ജി മാത്രമുള്ള ബെഞ്ച് പരിഗണിക്കും. ഇതുവരെ രണ്ടംഗ, മൂന്നംഗ ബെഞ്ച് ആയിരുന്നു ഇത്തരം അപേക്ഷകൾ പരിഗണിച്ചിരുന്നത്. ഭേദഗതിയോടെ ഇതിനുള്ള ഗസറ്റ് വിജ്ഞാപനമിറക്കി. ഇവയല്ലാതെ സിംഗിൾ ബെഞ്ച് പരിഗണിക്കേണ്ട കേസുകൾ ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. 2003 ലെ സുപ്രീംകോടതി ചട്ടങ്ങളാണ് ഭേദഗതി ചെയ്തത്. സിംഗിൾ ബെഞ്ചിലെ ജഡ്ജിയെ നിയോഗിക്കുന്നതും ചീഫ് ജസ്റ്റിസായിരിക്കും.

കോടതിയുടെ പ്രവർത്തനം സുഗമമാക്കാൻ ഇതുൾപ്പെടെ ഒട്ടേറെ നിയമങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കാനായി സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 31ൽ നിന്ന് 34 ആക്കാൻ ഈയിടെ സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 30 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്. അതേ സമയം ഭരണഘടനാ സൃഷ്ടാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ അഞ്ച് ജഡ്ജിമാരടങ്ങുന്ന ഒരു സ്ഥിരം ബെഞ്ചിനെ സുപ്രീംകോടതിയിൽ നിയോഗിക്കും.

1950 ൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ എട്ട് ജഡ്ജിമാരായിരുന്നു സുപ്രീം കോടതിയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 34 ൽ എത്തി നിൽക്കുന്നു. തുടർന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജഡ്ജിമാരുടെ എണ്ണത്തിൽ വർദ്ധവന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. തുടർന്നാണ് ഒക്ടോബർ 1 മുതൽ അഞ്ചംഗ ബെഞ്ചിനെ നിയോഗിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരം ലഭിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP