Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകൾ കൈകാര്യംചെയ്യാനായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ വരുന്നു; തീരുമാനം കെട്ടി കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകൾ കൈകാര്യംചെയ്യാനായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ വരുന്നു; തീരുമാനം കെട്ടി കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകൾ മാത്രം കൈകാര്യംചെയ്യാനായി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ വരുന്നു. ഹൈക്കോടതി ഇത് നടപ്പാക്കാനുള്ള എല്ലാ നടപടികളും തുടങ്ങി. ജില്ലകളിലെ വിവിധ കോടതികളിൽ ക്രൈംബ്രാഞ്ച് അന്വേഷിച്ച എത്ര കേസുകളുണ്ടെന്ന് അറിയിക്കാൻ ഹൈക്കോടതി ജില്ലാ ജഡ്ജിമാരോട് ആവശ്യപ്പെട്ടു. ജില്ലാ കോടതികളോട് ചേർന്നായിരിക്കും ക്രൈംബ്രാഞ്ച് കോടതികളും പ്രവർത്തിക്കുക. ക്രൈംബ്രാഞ്ച് അന്വേഷിച്ച നിരവധി കേസുകൾ കാലങ്ങളായി കോടതികളിൽ കെട്ടിക്കിടക്കുന്നത് കണ്ടെത്തിയിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ വേണ്ടിയിട്ടാണ് പുതിയ നടപടി.

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസ്ഥാനസർക്കാർ 2016 മാർച്ചിൽ ഹൈക്കോടതിയുടെ അഭിപ്രായം തേടി. ഇതിലാണിപ്പോൾ ഹൈക്കോടതി അനുകൂല നിലപാടെടുത്തിരിക്കുന്നത്. പത്തുവർഷമായി സംസ്ഥാനത്ത് രജിസ്റ്റർചെയ്ത 5,11,828 ക്രിമിനൽ കേസുകളിൽ 20,000-ത്തിലേറെ ക്രൈംബ്രാഞ്ച് അന്വേഷിച്ചതാണ്. ഇതിൽ 40 ശതമാനത്തിൽപ്പോലും വിധിവന്നിട്ടില്ല. ഇതിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ 2600-ഓളം വരും.

തന്ത്രപ്രധാനമായ കേസുകളോ ഹൈക്കോടതിയോ സംസ്ഥാനസർക്കാരോ തീരുമാനിക്കുന്നേതാ ആയ കേസുകളോ ആണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ച് ഓഫീസ് ഉണ്ടെങ്കിലും 11 ഇടത്തുമാത്രമാണ് എസ്‌പി.യുള്ളത്. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകളുടെ ചുമതല യഥാക്രമം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എസ്‌പി.മാർക്കാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP