Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് പേരു ചേർന്ന് യുവതിയെ തള്ളിയിട്ട് മർദ്ദിക്കുന്നു; അമ്മയെ തല്ലുന്നത് കണ്ട് പേടിച്ചു നിലവിളിച്ചു കുഞ്ഞുങ്ങൾ; എല്ലാം നടന്നത് ഹൈദ്രാബാദ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസിന്റെ വീട്ടിൽ; മർദ്ദിച്ചത് ജഡ്ജിയും ചേർന്ന്; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ മർദ്ദിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അഴിഞ്ഞു വീണത് ഒരു ന്യായാധിപന്റെ മുഖംമൂടി; ഗാർഹിക പീഡനകേസിൽ വെട്ടിലായി ജസ്റ്റിസ് നൂതി റാം മോഹൻ റാവു

മൂന്ന് പേരു ചേർന്ന് യുവതിയെ തള്ളിയിട്ട് മർദ്ദിക്കുന്നു; അമ്മയെ തല്ലുന്നത് കണ്ട് പേടിച്ചു നിലവിളിച്ചു കുഞ്ഞുങ്ങൾ; എല്ലാം നടന്നത് ഹൈദ്രാബാദ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസിന്റെ വീട്ടിൽ; മർദ്ദിച്ചത് ജഡ്ജിയും ചേർന്ന്; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ മർദ്ദിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അഴിഞ്ഞു വീണത് ഒരു ന്യായാധിപന്റെ മുഖംമൂടി; ഗാർഹിക പീഡനകേസിൽ വെട്ടിലായി ജസ്റ്റിസ് നൂതി റാം മോഹൻ റാവു

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഗാർഹിക പീഡന കേസിൽ ന്യായാധിപനെ വെട്ടിലാക്കുന്ന വീഡിയോ പുറത്തുവന്നു. ഹൈദരാബാദ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് നൂതി റാം മോഹൻ റാവുവിനെയും ഭർത്താവിനെയും അമ്മായിയമ്മയെയും വെട്ടിലാക്കുന്ന മർദ്ദന വീഡിയോ പുറത്തുവിട്ടത് മരുമകൾ സിന്ധു ശർമ്മയാണ്. സിന്ധു പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് മൂന്ന് പേർ ചേർന്ന് യുവതിയെ മർദ്ദിക്കുന്നതും നിലത്ത് വലിച്ചിഴക്കുന്നതുമാണ്. അമ്മയെ മർദ്ദിക്കുന്നതു കണ്ട കുഞ്ഞുങ്ങൾ അലറിക്കരഞ്ഞു കൊണ്ട് കെട്ടിപ്പിടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ന്യായാധിപന്റെ തനിനിറം പുറത്തുവന്നു എന്നു പറഞ്ഞു കൊണ്ടാണ് മാധ്യമങ്ങൾ ഈ വീഡിയോ സഹിതം അക്രമം റിപ്പോർട്ടു ചെയ്തത്. ഈ വർഷം ഏപ്രിൽ 20ന് രാത്രി 11 മണിക്കാണ് കുടുംബ വഴക്കിനെ തുടർന്ന് യുവതി ആക്രമിക്കപ്പെടുന്നത്. നാല് പേരെയാണ് വീഡിയോകളിൽ കാണുന്നത്. വീഡിയോയിൽ പ്രായം കുറഞ്ഞയാൾ (ഭർത്താവ്)യുവതിയെ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്യുന്നു. യുവതി എഴുനേറ്റു നിന്നു പ്രതികരിച്ചപ്പോൾ പ്രായമുള്ളയാൾ(അമ്മായിഅച്ഛൻ) യുവതിക്ക് നേരെ ബലപ്രയോഗം നടത്തുന്നു. കൈകൾ പിന്നിലേക്ക് പിടിച്ചുവെച്ച് സോഫയിൽ ഇടുകയാണ് ഇയാൾ ചെയ്തത്. ഇത് കണ്ട് പേടിച്ചരണഞ്ഞ ഒരു കുഞ്ഞ് അമ്മയെ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതും കാണാം.

പിന്നീട് പ്രായമുള്ള ഒരു സ്ത്രീ(അമ്മായിയമ്മ) എത്തുകയും യുവതിയെ നിലത്ത് വലിച്ചിഴക്കുകയും ചെയ്യുന്നു. ഇതു കണ്ട് അന്തംവിട്ടിരിക്കയാണ് ഭയന്നിരിക്കുകയാണ് കുട്ടികൾ. റിട്ടയേഡ് ജസ്റ്റിസായ നൂതി റാം മോഹൻ റാവുവും ഭാര്യ നീതി ദുർഗ ജയലക്ഷ്മിയും മകൻ നൂതി വസിഷ്ടയും ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് സിന്ധു ശർമ്മ വീഡിയോ സഹിതം ആരോപിച്ചു. ഈ നടന്നതെല്ലാം സ്ത്രീധനത്തിന്റെ പേരിലാണെന്നും അവർ ആരോപിച്ചു. സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് ഭർത്താവ് തന്നെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് യുവതിയുടെ ആരോപണം.

അന്നേ ദിവസം ഒരു സിനിമയ്ക്ക് പോയി വന്നശേഷം ഭർത്താവ് ഉറങ്ങിക്കിടന്ന തന്നെ വിളിച്ചുണർത്തി അധിക്ഷേപിക്കുകയായിരുന്നു. നീ കാരണം എനിക്ക് പ്രമോഷൻ ലഭിക്കുന്നില്ല എന്നായിരുന്നു ആരോപണം. കുറ്റപ്പെടുത്തലിൽ സഹികെട്ടപ്പോൾ തൻ സഹായത്തിനായി അലറിക്കരഞ്ഞതായും സിന്ധു പറയുന്നു. ഇതോടെയാണ് അമ്മായിഅച്ചനും അമ്മായിഅമ്മയുമെത്തി തന്നെ ആക്രമിക്കാൻ തുടങ്ങിയത്. ആക്രമിച്ച് വീട്ടിന് പുറത്തേക്ക് യുവതിയെ വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളു പുറത്തുവന്നിട്ടുണ്ട്.

തന്നെ എല്ലാവരും ചേർന്ന് മർദ്ദിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. വീട്ടുവേലക്കാർ പോലും ഇതിന് കൂട്ടുനിന്നു. മർദ്ദനമേറ്റ താൻ ജൂബിലി ഹിൽസിലുള്ള അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയെന്നും സിന്ധു ശർമ്മ പറയുന്നു. ആശുപത്രിയിൽ എത്തിയ താൻ കുഴഞ്ഞു വീഴുകയായിരുന്നു. അവിടെ നിന്നും സ്‌ട്രെച്ചറിൽ കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ കുറിച്ച പുറത്തുപറയാതിരിക്കാൻ ഭീഷണികൾ നേരിടേണ്ടി വന്നെന്നും യുവതി ആരോപിച്ചു.

സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഗാർഹിക പീഡന കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ 27ന് ന്യായാധിപന്റെ വീട്ടുപടിക്കൽ യുവതി ഉപവാസം ഇരിക്കുകയും ചെയ്തിരുന്നു. തനിക്ക് കുഞ്ഞുങ്ങളെ വിട്ടു കിട്ടണം എന്നതാണ് യുവതിയുടെ ആവശ്യം. പൊലീസും കോടതി നടപടികളും ആയപ്പോൾ കുഞ്ഞുങ്ങളെ യുവതിക്ക് വിട്ടുകിട്ടി. സംഭവത്തിൽ മർദ്ദന വീഡിയോ പുറത്തുവന്നതോടെ ജഡ്ജിക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ന്യായാധിപന്റെ ക്രൂരതയ്ക്ക് തക്ക ശിക്ഷ ലഭിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP