Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെതിരേ അമേരിക്കൻ മലയാളികൾ രംഗത്ത്; അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് നിവേദനം നൽകാനും നീക്കം

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെതിരേ അമേരിക്കൻ മലയാളികൾ രംഗത്ത്; അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് നിവേദനം നൽകാനും നീക്കം

മറുനാടൻ മലയാളി ബ്യൂറോ

മരട്: മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെതിരേ അമേരിക്കൻ മലയാളികൾ രംഗത്ത്. ഇവിടങ്ങളിലെ വിവിധ ഫ്‌ളാറ്റ് സമുച്ചയങ്ങൾ സ്വന്തമായിട്ടുള്ളവരാണിവർ. ഹൗഡി മോദിയുമായി ബന്ധപ്പെട്ട് അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് നിവേദനം നൽകാനും നീക്കം നടക്കുന്നുണ്ട്. അമേരിക്കൻ പൗരത്വമുള്ള മലയാളികളായ ഫ്‌ളാറ്റുടമകൾ 'ഫൊക്കാന' വഴിയും മറ്റു ബന്ധങ്ങൾ ഉപയോഗിച്ചും ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപമായ ഫ്‌ളാറ്റുകൾ പൊളിക്കുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥ-ഭരണ തലങ്ങളിലെ ഇടപെടലുകൾക്കായാണ് തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് മരട് 'ഹോളിഫെയ്ത്ത് -എച്ച് ടു ഒ' റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ കഴിഞ്ഞദിവസം ന്യൂ ജഴ്സിയിൽ അടിയന്തരയോഗം ചേർന്നിരുന്നു. നാൽപ്പത്തയ്യായിരത്തോളം മലയാളികളെ പ്രതിനിധാനംചെയ്യുന്ന 'ഫൊക്കാന'യുടെ പ്രസിഡന്റ് മാധവൻ ബി. നായരുമായി വിഷയം ചർച്ചചെയ്യാനുള്ള നീക്കവും ആരംഭിച്ചു കഴിഞ്ഞു. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയിൽ അയച്ചതായും അസോസിയേഷൻ അംഗവും മരടിലെ ഫ്‌ളാറ്റുകളിലൊന്നിന്റെ ഉടമയുമായ ലിനു തോമസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP