Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതിലകത്ത് വീട്ടിൽ വെച്ച് കള്ളനോട്ട് അടിച്ച കേസിൽ നേരത്തെ അറസ്റ്റിലായ മുൻ ബിജെപി നേതാവ് വീണ്ടും അറസ്റ്റിൽ; ഇത്തവണ പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ടുകളുമായി; രാകേഷിന്റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയും പിടിയിൽ; ഓമശ്ശേരിയിൽ വെച്ച് കൊടുവള്ളി പൊലീസിന്റെ പിടിയിലായ രാകേഷിനും കൂട്ടാളിക്കും കള്ളനോട്ട് ശൃംഖലയുമായി ബന്ധമെന്ന് സൂചന

മതിലകത്ത് വീട്ടിൽ വെച്ച് കള്ളനോട്ട് അടിച്ച കേസിൽ നേരത്തെ അറസ്റ്റിലായ മുൻ ബിജെപി നേതാവ് വീണ്ടും അറസ്റ്റിൽ; ഇത്തവണ പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ടുകളുമായി; രാകേഷിന്റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയും പിടിയിൽ; ഓമശ്ശേരിയിൽ വെച്ച് കൊടുവള്ളി പൊലീസിന്റെ പിടിയിലായ രാകേഷിനും കൂട്ടാളിക്കും കള്ളനോട്ട് ശൃംഖലയുമായി ബന്ധമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കള്ളനോട്ട് കേസിൽ നേരത്തെ അറസ്റ്റിലായ ബിജെപി പ്രവർത്തകൻ വീണ്ടും സമാനമായ കേസിൽ കുടുങ്ങി. ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്റ്റിലായത്. രാകേഷിന്റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയും അറസ്റ്റിലായിട്ടുണ്ട്. കള്ളനോട്ട് ശൃംഖലയുമായി. ഇവരെ കോഴിക്കോട് ഓമശേരിയിൽ വെച്ച് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പിന്നിൽ വൻ കള്ളനോട്ട് ശൃംഖല പ്രവർത്തിക്കുന്നതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കൊടുവള്ളി പൊലീസ് വ്യക്തമാക്കി.

യുവമോർച്ച ശ്രീനാരായണപുരം കിഴക്കൻ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായും പ്രവർത്തിച്ചിട്ടുണ്ട് രാകേഷ്. നോട്ട് നിരോധന സമയത്ത് ജനങ്ങൾ ബാങ്കിനു മുമ്പിൽ വരി നിൽക്കുമ്പോഴായിരുന്നു ബിജെപി നേതാവായ രാകേഷിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് രാജ്യമൊട്ടാകെ ബിജെപിക്കെതിരെ രാകേഷിനെ മുൻനിർത്തി ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

അന്ന് ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളർ പ്രിന്ററും സജ്ജീകരിച്ചിരുന്നത്. കള്ളനോട്ടുകൾ എ ഫോർ പേപ്പറിൽ പ്രിന്റ് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്തത്. പിടിച്ചെടുത്തവയിൽ 1,37,590 രൂപയുടെ വ്യാജ നോട്ടുകളാണ് അന്ന് പിടിച്ചെടുത്തിരുന്നത്. പിടിച്ചെടുത്തവയിൽ 1,37,590 രൂപയുടെ വ്യാജ നോട്ടുകളുണ്ട്. 2000 രൂപയുടെ 64 എണ്ണം, 500 രൂപയുടെ 13, 50 രൂപയുടെ അഞ്ച്, 20 രൂപയുടെ പത്ത് എന്നിങ്ങനെയാണു അന്ന് പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണം.

യുവമോർച്ച എസ്.എൻ.പുരം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏരാച്ചേരി, ഇയാളുടെ സഹോദരൻ ബിജെപി കയ്പമംഗലം നിയോജക മണ്ഡലം ഒബിസി മോർച്ച സെക്രട്ടറി രാജീവ് എന്നിവരുടെ വീട്ടിൽനിന്നാണ് കള്ളനോട്ട് അടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും അന്ന് കണ്ടെത്തിയത്. ഇത് ഏറെ രാഷ്ട്രീയ ചർച്ചയ്ക്കും ഇട നൽകി. ബിജെപി ഫണ്ട് പോലും ഈ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്ന് സിപിഎമ്മും കോൺഗ്രസും ആരോപിച്ചിട്ടുണ്ട്.

രാകേഷ് പലിശക്ക് പണം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് പരിശോധന നടത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളർ ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. രാജീവ് ഏരാച്ചേരിയുടെ സഹോദരൻ രാകേഷ് നേരത്തേ അറസ്റ്റിലായികരുന്നു. രാകേഷ് ഇപ്പോൾ റിമാൻഡിലാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇവരുടെ വീട്ടിൽ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുകളും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്.

അതേസമയം കള്ളനോട്ടടിയിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു. ഒരു മാസത്തിലേറെയായി ഇരുവരും വീട്ടിൽ കള്ളനോട്ട് അച്ചടി നടത്തിയിരുന്നു എന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാതെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള നോട്ടുകളാണ് അടിച്ചിരുന്നത്. അതുകൊണ്ട് തന്നെ മൽസ്യത്തൊഴിലാളികളും ലോട്ടറി വിൽപ്പനക്കാരും അടക്കമുള്ള സാധാരണക്കാർക്കാണു കള്ളനോട്ടുകൾ നൽകി വഞ്ചിച്ചത്. അതേസമയം, നോട്ടുനിരോധനത്തിനു ശേഷം ബിജെപി നടത്തുന്ന പരിപാടികളിൽ വലിയ തോതിൽ പണമൊഴുക്കാറുണ്ടെന്നും അതിൽ കള്ളനോട്ടടിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.

സമൂഹത്തിൽ സാധാരണക്കാരായി ജീവിച്ചു വന്ന സഹോദരങ്ങളായ രാജീവും രാജേഷും മൂന്ന് വർഷം മുമ്പുള്ള ഡൽഹി യാത്രയോടെയാണ് സമ്പത്തിന്റെ ഉന്നതിയിലേക്കുയർന്നത്. ഡൽഹി യാത്രയ്ക്കു ശേഷം ബിജെപി പ്രവർത്തകരായി മാറിയ ഇവർ പലിശയ്ക്കു പണം നൽകലും ഗുണ്ടായിസവുമായി നാട്ടിൽ സജീവമാകുകയായിരുന്നുവെന്നു നാട്ടുകാർ വ്യക്തമാക്കുന്നു. നേരത്തെ കേന്ദ്രസർക്കാർ ജോലി കിട്ടി എന്നു എന്നുപറഞ്ഞ് അനുജനായ രാകേഷ് ഡൽഹിയിലേക്കു പോകുകയായിരുന്നു. ആറു മാസത്തിനു ശേഷം തിരിച്ചെത്തിയ ഇയാൾ വീട്ടിനുള്ളിലാണ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. ഇടയിക്കിടെ ഡൽഹിയിലേക്കെന്ന് പരഞ്ഞ് രാകേഷ് മുങ്ങുന്നത് പതിവാണെന്നും പറഞ്ഞു.

കള്ളനോട്ടു കേസിൽ പിടിയിലായ രാജീവ് കുറച്ചു കാലം ഗൾഫിലായിരുന്നു. ഗൾഫിൽ നിന്നും തിരിച്ചുവന്നശേഷം ബിജെപിയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറുകയായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. നാട്ടിൽ പ്രവർത്തന രഹിതമായിരുന്ന ബിജെപിയെ ഉണർത്തിയെടുത്തതും ഇവരാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി പണം മുടക്കിയതും രാജീവും രാജേഷുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP