Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

18 കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചതിന് ഈടാക്കിയത് 4300 രൂപ!; ആദ്യമായി പൂണെയിൽ എത്തിയ ടെക്കിക്ക് നൽകേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും ഉയർന്ന യാത്രാനിരക്ക്;

18 കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചതിന് ഈടാക്കിയത് 4300 രൂപ!; ആദ്യമായി പൂണെയിൽ എത്തിയ ടെക്കിക്ക് നൽകേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും ഉയർന്ന യാത്രാനിരക്ക്;

മറുനാടൻ മലയാളി ബ്യൂറോ

പൂണെ: ആദ്യമായി പൂണെയിൽ എത്തിയ യുവാവിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചതിന് ഓട്ടോറിക്ഷാക്കാരൻ ഈടാക്കിയത് 4300 രൂപ. ബാംഗ്ലൂരിൽ നിന്നും പൂണെയിലേക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ എത്തിയ ഐടി ജീവനക്കാരനാണ് തന്റെ ജീവിതത്തിലെ ഏറ്റവും ഉയർന്ന നിരക്ക് നൽകി ഓട്ടോറിക്ഷാ യാത്ര നടത്തേണ്ട അവസ്ഥ ഉണ്ടായത്. കത്‌റാജിൽ നിന്നും യേർവാഡയിലേക്ക് യാത്ര ചെയ്യാനാണ് ഇയാൾ ഓട്ടോറിക്ഷയിൽ കയറിയത്. തുടർന്ന് ഉയർന്ന തുക ഈടാക്കിയത് സംബന്ധിച്ച് ഇയാൾ പൊലീസിൽ പരാതി നൽകി.

ബസിൽ നിന്ന് രാവിലെ കത്രാജിൽ ഇറങ്ങിയതിന് ശേഷം ഇയാൾ ക്യാബ് ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ലഭ്യമല്ലെന്ന് കാണിച്ചതോടെ അത് വഴി കടന്ന് പോയ ഓട്ടോറിക്ഷ വിളിച്ചു. ഒരാൾ യാത്രക്കാരന്റെ സീറ്റിൽ നേരത്തേ ഇരിക്കുന്നുണ്ടായിരുന്നു. അയാളാണ് യഥാർത്ഥ ഡ്രൈവർ എന്ന് തോന്നിയതായും ഇയാൾ പരാതിയിൽ പറഞ്ഞു. തുടർന്ന് പൊലീസ് പിടിക്കാതിരിക്കാൻ ഇയാൾ സുഹൃത്തിനോട് ഓട്ടോ ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പറയുന്നു. യേർവാഡയിൽ എത്തിയപ്പോൾ ഇരുട്ടായിരുന്നു. തുടർന്ന് 4300 രൂപ നൽകാൻ പറഞ്ഞു. നൽകാൻ വിസമ്മതിച്ചതോടെ പ്രധാന നഗരത്തിലേക്ക് പ്രവേശിക്കാൻ തങ്ങൾ 600 രൂപ നൽകിയെന്നും തിരികെ ഇറങ്ങാനും 600 നൽകണമെന്നും പറഞ്ഞു. റോഡിൽ ആരും ഇല്ലാത്തതിനാൽ യുവാവ് ഭയന്നു. തുടർന്ന് ആവശ്യപ്പെട്ട പണം നൽകി. പക്ഷേ ഓട്ടോറിക്ഷയുടെ നമ്പർ നോട്ട് ചെയ്യുകയും ചെയ്തു. തുടർന്നാണ് പൊലീസിൽ പരാതി നല്കാൻ ഇറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP