Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ഐ.എൻ.ടി.യു.സി പൂർണമായും കോൺഗ്രസ് നിയന്ത്രണത്തിൽ; കഴിഞ്ഞ ദിവസം നിലവിൽ വന്നത് പുതിയ സംസ്ഥാനഘടകം; പാർട്ടി നിയന്ത്രണത്തലുള്ള സംഘടനയുടെ പുതിയ നേതാക്കൾക്ക് ആദ്യ ഉത്തരവാദിത്വം ജില്ലാ സമിതികൾ രൂപീകരിക്കൽ

ഇനി ഐ.എൻ.ടി.യു.സി പൂർണമായും കോൺഗ്രസ് നിയന്ത്രണത്തിൽ; കഴിഞ്ഞ ദിവസം നിലവിൽ വന്നത് പുതിയ സംസ്ഥാനഘടകം; പാർട്ടി നിയന്ത്രണത്തലുള്ള സംഘടനയുടെ പുതിയ നേതാക്കൾക്ക് ആദ്യ ഉത്തരവാദിത്വം ജില്ലാ സമിതികൾ രൂപീകരിക്കൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: കോൺഗ്രസ്സിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന ഘടകം നിലവിൽ വന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ടായി രാജാസേതുനാഥിനേയും വൈസ് പ്രസിഡണ്ടായി ജോയ് ചാക്കോ മാത്യുവിനേയും വർക്കിങ് പ്രസിഡണ്ടായി സി. രഘുനാഥിനേയും നിയമിച്ചത് യോഗം അംഗീകരിച്ചു. അഡ്വ. ചന്ദ്രശേഖരനാണ് സെക്രട്ടറി. ജോൺ വേൾഡ് ട്രഷററാണ്. പത്തംഗ സമിതിയെയാണ് ദേശീയ ഐ.എൻ.ടി.യു.സി. നേതൃത്വം സംസ്ഥാനത്തിന്റെ ചുമതലയേൽപ്പിച്ചത്. ഇതോടെ ആർ. ചന്ദ്രശേഖരൻ നയിക്കുന്ന സംസ്ഥാന ഐ.എൻ.ടി.യു.സി ക്ക് പാർട്ടിയുടെ പൂർണ്ണ പിൻതുണയുണ്ടാകില്ല.

പുതുതായി ചുമതലയേറ്റ സംസ്ഥാന ഭാരവാഹികൾ ഡൽഹിയിൽ എ.ഐ.സി.സി. നേതൃത്വവുമായി പാർട്ടി നിയന്ത്രണത്തിലുള്ള ഐ.എൻ.ടി.യു.സി. യുടെ ദേശീയ പ്രസിഡന്റ് ദിനേശ് സുന്ദ്രിയാൽ അടക്കമുള്ള ഭാരവാഹികളുമായും ചർച്ച നടത്തും. പുതിയ ഭാരവാഹികളുടെ നിയമനാധികാരം സംബന്ധിച്ച് ദേശീയ പ്രസിഡണ്ട് കെപിസിസി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന പൊലീസ് ചീഫിനും ചീഫ് ലേബർ കമ്മീഷണർക്കും കത്തയച്ചിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിലും ഡിസംബർ മാസത്തിനുള്ളിൽ ജില്ലാ സമിതികൾ രൂപീകരിക്കും. അതിന് ശേഷം ഐ.എൻ.ടി.സി. യുടെ സംസ്ഥാന തല സമ്മേളനവും ജില്ലാ കൺവെൻഷനുകളും വിളിച്ചു ചേർക്കും. ഫലത്തിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും രണ്ട് ഐ.എൻ.ടി.യു.സി. സംഘടനകൾ നിലവിലുണ്ടാകും.

പാർട്ടി പിൻതുണ നഷ്ടപ്പെട്ടാൽ ചന്ദ്രശേഖരൻ നയിക്കുന്ന സംഘടനക്ക് കേരളത്തിൽ പിടിച്ചു നിൽക്കാൻ പാടുപെടേണ്ടി വരും. ദേശീയ തലത്തിൽ സജ്ജീവ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഐ.എൻ.ടി.യു.സിക്ക് ' ശ്രമിക്ക് ' എന്ന പേരുകൂടി ചേർത്താണ് നിലവിൽ രജിസ്ട്രേഷനുള്ളത്. അതിനാൽ ഐ.എൻ.ടി.യു.സി. എന്ന് മാത്രമുള്ള പേര് സുന്ദ്രിയാലിന്റെ സംഘടനക്ക് മാത്രമാകും. കോൺഗ്രസ്സിന്റെ കൈചിഹ്നവും പതാകയും ഉൾപ്പെട്ടതാണ് ഐ.എൻ.ടി.സി.യുടെ ലോഗോ. പുതിയ ഐ.എൻ.ടി.യു.സി. വന്നതോടെ സംസ്ഥാന തലത്തിൽ ഇരു വിഭാഗങ്ങളും പരസ്പരം വാദപ്രതിവാദങ്ങൾ നടത്തുകയുണ്ടായി.

ആർ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഐ.എൻ.ടി.യു.സി. തൊഴിലാളികൾക്കു വേണ്ടി ഒരു സമരവും നടത്തിയില്ലെന്നും ചന്ദ്രശേഖരൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ സൗജന്യം പറ്റുന്ന നേതാവായിട്ട് മൂന്ന് വർഷത്തിലേറെയായെന്നും അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിലില്ലെന്നും ആരോപണമുയർന്നിരുന്നു. ഒരു ദശവർഷത്തിലേറെ നേതൃസ്ഥാനത്തിരുന്നിട്ടും തൊഴിലാളികൾക്ക് വേണ്ടി ഒരു സംഭാവനയും അദ്ദേഹമോ നിലവിലെ നേതൃത്വമോ ചെയ്തിട്ടില്ലെന്ന് പുതിയ ഐ.എൻ.ടി.യു.സി.യുടെ വർക്കിങ് പ്രസിഡണ്ട് സി. രഘുനാഥ് ആരോപിച്ചിരുന്നു.

കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന തലത്തിലെന്ന പോലെ ഐ.എൻ.ടി.യു.സി. പിളർപ്പിലേക്ക് കുതിക്കുകയുണ്. കോൺഗ്രസ്സിൽ അംഗങ്ങളായവരിൽ അനുഭാവികളും പുതിയ ഐ.എൻ.ടി.യു.സിയിൽ ചേരണമെന്ന നിർദ്ദേശം എ.ഐ. സി.സി. തന്നെ അതാത് പി.സി.സി. കളെ ഉടൻ അറിയിക്കും. കേരള ഘടകം ഈ മാസം 28 ാം തീയ്യതി ദേശീയ നേതാക്കളുമായുള്ള ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കും. പുതിയ ഭാരവാഹികളെ പാർട്ടി സംസ്ഥാന ജില്ലാ ഘടകങ്ങളും പ്രാദേശിക ഘടകങ്ങളും അംഗീകരിക്കാനുള്ള നിർദേശവും നൽകും. ്അതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ഐ.എൻ.ടി.യു.സി. കോൺഗ്രസ്സിന്റെ പോഷക ഘടകമെന്ന പദവി ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP