Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു; അഞ്ച് ദിവസത്തിനുള്ളിലുണ്ടായത് ഒരു രൂപയിലേറെ വർധനവ്;

സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു; അഞ്ച് ദിവസത്തിനുള്ളിലുണ്ടായത് ഒരു രൂപയിലേറെ വർധനവ്;

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി ഉണ്ടായത് ഒരു രൂപയിലേറെ വർധനവ്. ഇന്ന് 30 പൈസ കൂടി കൂടിയതോടെ ആകെ മൊത്തം 1.34 രൂപയാണ് വർദ്ധിച്ചത്. ഹൂതികൾ സൗദിയിലെ അരാംകോ ആക്രമിച്ചതോടെയാണ് ഇത്തരത്തിൽ വില വർധിക്കാൻ തുടങ്ങിയത്. എന്നാൽ സൗദി പ്രതിസന്ധി ഉടൻ ഇന്ത്യയെ ബാധിക്കില്ലെന്ന് പറഞ്ഞെങ്കിലും വില ഓരോ ദിവസം തോറും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ മാറ്റവും ഇന്ധനവിലയിൽ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങളിലും പ്രെട്രോൾ ഡീസൽ വിലയിൽ വർധനനവുണ്ടായിരുന്നു. നാല് ദിവസങ്ങളിലായി പെട്രോൾ വിലയിൽ മാത്രം ഒരു രൂപ 21 പൈസയുടെ വർധനവാണുണ്ടായത്. ഇന്നലെ 36 പൈസ കൂടിയപ്പോൾ 19ാം തിയതി 30 പൈസയും 18 ന് 25 പൈസയുമാണ് വർധിച്ചത്.

ഡ്രോൺ ആക്രമണത്തിന് പിന്നാലെ വിപണിയിലെ ക്രൂഡ് ഓയിൽ വില 20 ശതമാനത്തോളം ഉയർന്നിരുന്നു. എത്രയും വേഗം ഉത്പാദനം പുനഃസ്ഥാപിക്കുമെന്ന് സൗദി വ്യക്തമാക്കിയതോടെ ക്രൂഡ് ഓയിൽ വില പിന്നോട്ട് പോയിരുന്നു. സൗദിയുടെ ഉൽപ്പാദനം പൂർണമായും പുനഃസ്ഥാപിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഇന്ധനവില കുറയുന്നത്. ക്രൂഡ് ഓയിലിന്റെ ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് 95 സെന്റ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് ബാരലിന് 63.60 ഡോളറിലെത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP