Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വട്ടിയൂർക്കാവ് കോന്നി അരൂർ എറണാകുളം മഞ്ചേശ്വരം മണ്ഡലങ്ങൾ ഒക്ടോബർ 21ന് പോളിങ് ബൂത്തിലേക്ക്; ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്ടോബർ 21ന് നിയമസഭ തെരഞ്ഞെടുപ്പുകൾ; രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി; ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് രാജ്യത്തെ 64 മണ്ഡലങ്ങളിൽ; എല്ലായിടത്തും ഫലപ്രഖ്യാപനം ഒക്ടോബർ 24ന്; രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വട്ടിയൂർക്കാവ് കോന്നി അരൂർ എറണാകുളം മഞ്ചേശ്വരം മണ്ഡലങ്ങൾ ഒക്ടോബർ 21ന് പോളിങ് ബൂത്തിലേക്ക്; ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്ടോബർ 21ന് നിയമസഭ തെരഞ്ഞെടുപ്പുകൾ; രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി; ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് രാജ്യത്തെ 64 മണ്ഡലങ്ങളിൽ; എല്ലായിടത്തും ഫലപ്രഖ്യാപനം ഒക്ടോബർ 24ന്; രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേയും തിയതി പ്രഖ്യാപിച്ചു. വട്ടിയൂർക്കാവ് കോന്നി അരൂർ എറണാകുളം മഞ്ചേശ്വരം മണ്ഡലങ്ങൾ ഒക്ടോബർ 21ന് പോളിങ് ബൂത്തിലേക്ക് പോകും. ഒക്ടോബർ 24ന് ആണ് ഫലപ്രഖ്യാപനം. ഹരിയാന മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 21നാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഒക്ടോബർ 24ന് ആണ്. വിവിധ സംസ്ഥാനങ്ങളിലെ 64 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണൽ സുനിൽ അറോറ പ്രഖ്യാപിച്ചു.ബിജെപി ഭരിക്കുന്ന ഗവൺമെന്റുകളാണ് മഹാരാഷട്ര ഹരിയാന സംസ്ഥാനങ്ങളിലും അധികാരത്തിൽ എന്നതാണ് ശ്രദ്ധേയം. രണ്ട് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച തീയതികളുടെ വിശദാംശങ്ങൾ
വിജ്ഞാപനം - 27 സെപ്റ്റംബർ
പത്രികാസമർപ്പണം - 4 ഒക്ടോബർ
സൂക്ഷ്മപരിശോധന - 5 ഒക്ടോബർ
പിൻവലിക്കാനുള്ള അവസാനതീയതി - 7
വോട്ടെടുപ്പ് - ഒക്ടോബർ 21
വോട്ടെണ്ണൽ -ഒക്ടോബർ 24

പാലാ ഉപതതെരഞ്ഞെടുപ്പ് കഴിയുന്നതിന് തൊട്ട് പിന്നാലെ കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് തന്നെ പോകും. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് മഡലങ്ങളിൽ മഞ്ചേശ്വരം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സിറ്റിങ് എംഎൽഎമാർ ലോക്‌സഭയിലേക്ക് വിജയിച്ച് പോയവരാണ്. വിയൂർക്കാവിൽ മുരളീധരൻ വടകര എംപിയും, കോന്നി എംഎൽഎ അടൂർ പ്രകാശ് ആറ്റിങ്ങൽ എംപിയായും ഹൈബി ഈഡൻ എറണാകുളം എംപിയായതിനാലും എഎം ആരിഫ് ആലപ്പുഴ എംപിയായപ്പോൾ അരൂരിലുമാണ് ഒഴിവ് വന്നത്. സിറ്റിങ് എംഎൽഎ പിബി അബ്ദുൾ റസാഖിന്റെ മരണത്തിന് പിന്നാലെയാണ് മഞ്ച്വേരത്ത് ഒഴിവ് വന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ അരൂർ ഒഴികെയുള്ള എല്ലാം യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്.

സമ്പൂർണ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് ഹരിയാനയിലും മഹാരാഷ്ടരയിലുമാണ്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലേക്കും ഹരിയാനയിൽ 90 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയിൽ 1.82 കോടി വോട്ടർമാർ ജനവിധിയെഴുതുമ്പോൾ മഹാരാഷ്ട്രയിൽ ഇത് 8.94 കോടിയാണ്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ തന്നെ വീണ്ടും ഉയർത്തിക്കാണിച്ചാണ് ബിജെപി രംഗത്തിറങ്ങുന്നത്. രാജ്യസുരക്ഷയും ദേശീയതയും തെരഞ്ഞെടുപ്പ് അജണ്ടയാക്കാനാണ് ബിജെപി ശ്രമം. തലയെടുപ്പുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ നിലംതെറ്റി നിൽക്കുകയാണ് കോൺഗ്രസും എൻസിപിയും. തുല്യസീറ്റുകൾക്കായി ബിജെപിയുമായി അവസാനവട്ട വിലപേശലിലാണ് ശിവസേന

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിന്റെ സംസ്ഥാന പര്യടനത്തിന്റെ സമാപനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നയം വ്യക്തമക്കി കഴിഞ്ഞു. കശ്മീരും രാജ്യസുരക്ഷയും സൈനിക നീക്കങ്ങളും തന്നെയാണ് മഹാരാഷ്ട്രീയത്തിലും ബിജെപിയുടെ മുഖ്യപ്രചാരണ വിഷയങ്ങൾ.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, കേന്ദ്രസർക്കാരിന്റെ സമീപകാല പ്രവർത്തങ്ങളുടെ വിലയിരുത്തലായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വ്യാഖ്യാനിക്കപ്പെടും.അതുകൊണ്ടു വൻവിജയം ബിജെപിക്ക് അനിവാര്യതയാണ്. പ്രളയം ബാധിച്ച സംസ്ഥാനത്ത് ഉയരാവുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ദേശീയതയിലൂന്നിയുള്ള പ്രചാരണം ഗുണകരമാണെന്ന് ദേവേന്ദ്ര ഫട്‌നവിസ് കണക്ക്കൂട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP