Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപതിരഞ്ഞെടുപ്പിലെ ഗ്ലാമർ മണ്ഡലങ്ങളായി വട്ടിയൂർക്കാവും മഞ്ചേശ്വരവും; രണ്ടിടത്തും നടക്കാനിരിക്കുന്നത് ശക്തമായ ത്രികോണ മത്സരം; ബിജെപിക്ക് വിജയസാധ്യതയിൽ മുന്നിൽ വട്ടിയൂർക്കാവ്; കുമ്മനത്തെ ഇറക്കിയാൽ വിജയം സുനിശ്ചിതമെന്ന് വിലയിരുത്തി ബിജെപി നേതൃത്വം; മഞ്ചേശ്വരത്ത് സാധ്യത കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമോ എന്നതിനെ ആശ്രയിച്ച്; രണ്ടിടത്തും സിപിഎം കൂളായി പോരിനിറങ്ങുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് കോൺഗ്രസിനും ലീഗിനും

ഉപതിരഞ്ഞെടുപ്പിലെ ഗ്ലാമർ മണ്ഡലങ്ങളായി വട്ടിയൂർക്കാവും മഞ്ചേശ്വരവും; രണ്ടിടത്തും നടക്കാനിരിക്കുന്നത് ശക്തമായ ത്രികോണ മത്സരം; ബിജെപിക്ക് വിജയസാധ്യതയിൽ മുന്നിൽ വട്ടിയൂർക്കാവ്; കുമ്മനത്തെ ഇറക്കിയാൽ വിജയം സുനിശ്ചിതമെന്ന് വിലയിരുത്തി ബിജെപി നേതൃത്വം; മഞ്ചേശ്വരത്ത് സാധ്യത കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമോ എന്നതിനെ ആശ്രയിച്ച്; രണ്ടിടത്തും സിപിഎം കൂളായി പോരിനിറങ്ങുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് കോൺഗ്രസിനും ലീഗിനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേയും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ 21നാണ് രാഷ്ട്രീയ കേരളം കാത്തിരുന്ന ആ അഞ്ച് മണ്ഡലങ്ങളിലേക്കും ഉള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അരൂർ ഒഴികെ ബാക്കി നാല് മണ്ഡലങ്ങളും കടുത്ത ഇടത് തരംഗം ആഞ്ഞടിച്ച 2016ൽ പോലും യുഡിഎഫിന് ഒപ്പം നിന്നവയാണ്. ഒക്ടോബർ 21ലെ തെരഞ്ഞെടുപ്പിൽ ഗ്ലാമർ മണ്ഡലങ്ങൾ വട്ടിയൂർക്കാവും മഞ്ചേശ്വരവും തന്നയാണ്. രണ്ട് മണ്ഡലങ്ങളിലും നടക്കാനിരിക്കുന്നത് ബ്ലോക്‌ബസ്റ്റർ ത്രികോണ് മത്സരങ്ങളാണ്. ഇതിൽ ബിജെപി ഏറ്റവും വിജയസാധ്യത വെച്ചുപുലർത്തുന്നചത് വട്ടിയൂർക്കാവിലാണ്. കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയാൽ വിജയം സുനിശ്ചിതമാണ് എന്ന് ബിജെപി മണ്ഡലം കമ്മിറ്റി ഇതിനോടകം റിപ്പോർട്ട് നൽകി കഴിഞ്ഞു

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിക്കാണ് പ്രതീക്ഷകൾ കൂടുതൽ. കഴിഞ്ഞ തവണ 89 വോട്ടിന് മാത്രം നഷ്ടപ്പെട്ട മഞ്ചേശ്വരം പിടിച്ചെടുക്കുന്നത് പക്ഷേ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം കൂടി തീരുമാനമാകുന്നതിനെ ആശ്രയിച്ചിരിക്കും. ഈ രണ്ട് മണ്ഡലങ്ങളും യുഡിഎഫ് ക്യാമ്പുകളിൽ ആണ് ആശങ്ക സൃഷ്ടിക്കുന്നത്. മഞ്ചേശ്വരത്ത് ലീഗും വട്ടിയൂർക്കാവിൽ കോൺഗ്രസും മത്സരിക്കുമ്പോൾ ഈ രണ്ട് മണ്ഡലങ്ങളിലും എൽഡിഎഫിന് തലവേദന കുറവാണ്. കഴിഞ്ഞ തവണ ലഭിച്ച് വോട്ടുകൾ എന്നതിനെക്കാളും ലോക്‌സഭയിലെ വോട്ട് നിലയിൽ നിന്നും ഒരു മെച്ചപ്പെടൽ എന്നതാകും എൽഡിഎഫിന്റെ പ്രധാന ലക്ഷ്യം.കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സിറ്റിങ് എംഎൽഎ കെ മുരളീധരനും ശശി തരൂരും തമ്മിലുള്ള പ്രശ്‌നങ്ങൾ വട്ടിയൂർക്കാവിൽ തലവേദനയാണ്.

2016ൽ കെ മുരളീധരനോട് 7622 വോട്ടുകൾക്ക് തോറ്റ കുമ്മനം രാജശേഖരൻ 2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശശി തരൂരുമായുള്ള വ്യത്യാസം വെറും 2836 വോട്ടുകളാക്കി ചുരുക്കി. പാർലമെന്റ് മണ്ഡലത്തിൽ ഒരുലക്ഷം വോട്ടിന് തോറ്റപ്പോഴും വട്ടിയൂർക്കാവിൽ ഭൂരിപക്ഷം വളരെ കുറച്ചു എന്നത് തന്നെയാണ് ബിജെപിക്ക് സാധ്യത വർധിപ്പിക്കുന്നത്. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ, വിവി രാജേഷ്, ജെആർ പത്മകുമാർ, പികെ കൃഷ്ണദാസ്, സുരേഷ്ഗോപി, എസ് സുരേഷ് എന്നിവരുടെ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലും കുമ്മനം സ്ഥാനാർത്ഥിയാകണം എന്ന ആവശ്യമാണ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടത്. ഇത് കേന്ദ്ര നേതൃത്വം അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കുമ്മനത്തെ മിസോറാം ഗവർണർ സ്ഥാനത്ത് നിന്ന് രാജി വെപ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്. എന്നാൽ ഒരുലക്ഷം വോട്ടിനാണ് കുമ്മനം ശശി തരൂരിനോട് പരാജയപ്പെട്ടത്. എന്നാൽ നിയമസഭയിൽ അതല്ല സ്ഥിതി എന്നും കുമ്മനം വന്നാൽ രണ്ടാമത്തെ താമര കേരള നിയമസഭയിൽ വിരിയും എന്നും ബിജെപികാർ പ്രതീക്ഷിക്കുന്നു.

ഒ രാജഗോപാൽ കഴിഞ്ഞാൽ പാർട്ടിക്ക് ഒറു ജനപ്രതിനിധി ഉണ്ടാവുകയാണെങ്കിൽ അത് കുമ്മനം രാജശേഖരൻ തന്നെയായിരിക്കും എന്ന തികഞ്ഞ വിശ്വാസം പാർട്ടി നേതാക്കൾക്കും ഉണ്ട്. കുമ്മനത്തെ തന്നെ വട്ടിയൂർക്കാവിൽ പരീക്ഷിക്കാനാണ് ദേശീയ നേതൃത്വത്തിനും താൽപര്യം. നേരത്തെ അഞ്ച് സംസ്ഥാനങ്ങളുടെ ഗവർണർ പട്ടിക പുറത്ത് വന്നപ്പോൾ ഒന്നിലും കുമ്മനത്തിന്റെ പേര് ഇല്ല. മിസോറാമിൽ നിന്ന് രാജി വെപ്പിച്ച നേതാവിനെ എന്തായാലും പുതിയ പട്ടികയിൽ പരിഗണിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ അത് ഉണ്ടായില്ല. ഇതോടെയാണ് വട്ടിയൂർക്കാവിൽ കുമ്മനം തന്നെ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നത്.

സിറ്റിങ് സീറ്റ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വട്ടിയൂർകാവിൽ കോൺഗ്രസ് മുന്നോട്ട് പോകുന്നത്. സ്ഥാനാർത്ഥി മോഹികൾ നിരവധി പേരുണ്ട്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് പ്രയാർ ഗോപാലകൃഷ്ണന്റേയും കെ മോഹൻകുമാറിന്റേയും പിസി വിഷ്ണുനാഥന്റേയും പേരുകളാണ്. ആർ വി രാജേഷിനെ പോലുള്ള യുവനേതാക്കളും സീറ്റിനായി ചരട് വലിക്കുന്നുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റേയും കെ മുരളീധരന്റേയും വാക്കുകൾക്കും വില കിട്ടും. അതുകൊണ്ട് തന്നെ ഈ രണ്ട് പേരും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ അതിനിർണ്ണായക റോളിലെത്തും. തന്നെ പോലെ ആഗോള തലത്തിൽ ശ്രദ്ധേയനായ പ്രൊഫഷണലിനെ രംഗത്തിറക്കാനാണ് തരൂരിന്റെ ആഗ്രഹം. വട്ടിയൂർകാവിലെ ജാതി സമവാക്യങ്ങൾ കൂടി മനസ്സിൽ വച്ചാണ് തരൂരിന്റെ കരുനീക്കങ്ങൾ. മറുവശത്ത് തിരുവനന്തപുരം നോർത്ത് ആയിരുന്നപ്പോൾ ഉള്ള പഴയ എംഎൽഎ, സ്പീക്കർ, മന്ത്രി എന്നീ റോളുകളിൽ തിളങ്ങിയ എം വിജയകുമാർ. പ്രളയ ദുരിത സമയത്ത് മികച്ച് ഇടപെടൽ നടത്തിയ മേയർ പ്രശാന്ത് എന്നിവരാണ് ഇടത് സാധ്യത പട്ടികയിൽ.

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് പോകുമ്പോൾ ഇവിടെ ത്രികോണ മത്സരമെന്ന് പറയുന്നുവെങ്കിൽ പോലും പോര് യുഡിഎഫും ബിജെപിയും തമ്മിലാണ്. 2016ൽ അബ്ദുൾ റസാഖിനോട് കെ സുരേന്ദ്രൻ വീണത് വെറും 89 വോട്ടുകൾക്കാണ്. റസാഖിന് 56870 വോട്ടുകളും സുരേന്ദ്രൻ 56781 വോട്ടുകളും നേടിയപ്പോൾ മുൻ എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിന് വെറും 42565 വോട്ടുകളാണ് കിട്ടയത്. എന്നാൽ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 11,113 വോട്ടുകളുടെ മേൽക്കൈ യുഡിഎഫിന് ഉണ്ട്. ഇവിടെ ഇടത് സ്ഥാാർത്ഥിക്ക് ലഭച്ചത് വെറും 32796 വോട്ടുകാളാണ്. ഇത്തവണ ബിജെപിക്ക് കളം പിടിക്കാനാകുമോ എന്ന്ത് മണ്ഡലത്തിൽ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുംമോ ഇല്ലെയോ എന്നതിനെ ആശ്രയിച്ചാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP