Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺകുട്ടിയെ കൊണ്ട് ശരീരം തടവിച്ചിട്ടുണ്ട്; രഹസ്യ ഭാഗങ്ങളിൽ തൊടാനും നിർബന്ധിച്ചിരുന്നു; നാണക്കേട് കാരണം കൂടുതൽ വിശദമായി പറയാനാകില്ലെന്നും ഇപ്പോൾ തോന്നുന്നത് കുറ്റബോധം എന്നും ചിന്മയാനന്ദ; അന്വേഷണ സംഘത്തോട് ബിജെപി നേതാവ് വെളിപ്പെടുത്തുന്നത് നിയമ വിദ്യാർത്ഥിനി പറഞ്ഞതെല്ലാം സത്യമെന്ന്

പെൺകുട്ടിയെ കൊണ്ട് ശരീരം തടവിച്ചിട്ടുണ്ട്; രഹസ്യ ഭാഗങ്ങളിൽ തൊടാനും നിർബന്ധിച്ചിരുന്നു; നാണക്കേട് കാരണം കൂടുതൽ വിശദമായി പറയാനാകില്ലെന്നും ഇപ്പോൾ തോന്നുന്നത് കുറ്റബോധം എന്നും ചിന്മയാനന്ദ; അന്വേഷണ സംഘത്തോട് ബിജെപി നേതാവ് വെളിപ്പെടുത്തുന്നത് നിയമ വിദ്യാർത്ഥിനി പറഞ്ഞതെല്ലാം സത്യമെന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഷാഹജൻപൂർ: നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ. പെൺകുട്ടിയെ കൊണ്ടു ശരീരം തടവിച്ചിട്ടുണ്ട് എന്നും രഹസ്യഭാഗങ്ങളിൽ തൊടാൻ നിർബ്ബന്ധിച്ചിരുന്നു എന്നും ചിന്മയാനന്ദ അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റുപറഞ്ഞു. നാണക്കേടു കൊണ്ടു കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുന്നില്ല എന്നും ചെയ്തുപോയ കാര്യങ്ങളിൽ കുറ്റബോധം തോന്നുന്നതായും ചിന്മയാനന്ദ വ്യക്തമാക്കി.

പെൺകുട്ടിയുടെ ആരോപണത്തിൽ സത്യമുണ്ടെന്നും താൻ പെൺകുട്ടിയുമായി അശ്ളീല സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നതായും ചിന്മയാനന്ദ് സമ്മതിച്ചതായി അന്വേഷണ സംഘം പറഞ്ഞു. മസാജ് ചെയ്യുമ്പോൾ അശ്ളീല കാര്യങ്ങൾ സംസാരിക്കുന്ന ചിന്മയാനന്ദ തന്റെ സ്വകാര്യ ഭാഗങ്ങളിൽ മസാജ് ചെയ്യാൻ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. ചെയ്തില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പറയുന്നുണ്ട്. ആശ്രമത്തിലെ അധികമാരും പ്രവേശിക്കാത്ത മുറിയിലായിരുന്നു പീഡനം.

തന്നോടൊപ്പം ഒമ്പതു മാസം നിൽക്കണമെന്ന് ആവശ്യപ്പെട്ട ചിന്മയാനന്ദ പെൺകുട്ടിക്ക് പണവും ഹോസ്റ്റൽ മുറിയും വാഗ്ദാനം ചെയ്തു. ഓരോ സെമസ്റ്ററിനും 25,000 രൂപ വീതമാണ് വാഗ്ദാനം ചെയ്തത്. പുറത്ത് പറഞ്ഞാൽ കുടുംബത്തെ ഒന്നാകെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ചിന്മയാനന്ദ പെൺകുട്ടിയുമായി നടത്തിയ 230 ഫോൺകോളുകളുടെ റെക്കോഡാണ് പൊലീസിന്റെ കയ്യിലുള്ളത്. പെൺകുട്ടി 43 ഭാഗങ്ങളായി നൽകിയ ഏഴോ എട്ടോ വീഡിയോകൾ ഫോറൻസിക് പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.

എല്ലാം സത്യസന്ധവും ആധികാരികവുമാണെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും വ്യക്തമാക്കി . ഫ്‌ളിപ്പ്കാർട്ടിൽ നിന്നു വാങ്ങിയ ക്യാമറ ഉപയോഗിച്ചാണ് ചിന്മയാനന്ദിനെതിരെ പെൺകുട്ടി തെളിവുകൾ ഉണ്ടാക്കിയത്. ഓരോ ദൃശ്യത്തിനും 10 -12 മിനിറ്റ് ദൈർഘ്യമുണ്ട്. ഈ വർഷം ജൂൺ വരെയുള്ള വീഡിയോകളാണിത്.

ചിന്മയാനന്ദ ട്രസ്റ്റ് നടത്തുന്ന കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് യുവതി. ലോകോളേജിൽ അഡ്‌മിഷൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് പ്രസിഡന്റായ ചിന്മയാനന്ദയെ 23 കാരിയായ പെൺകുട്ടി കാണാൻ എത്തിയത് മുതലാണ് സംഭവത്തിന്റെ തുടക്കം. കോളേജിൽ പ്രവേശനം നൽകുക മാത്രമല്ല ചിന്മയാനന്ദ ചെയ്തത്. അവിടുത്തെ ലൈബ്രറിയിൽ ജോലിയും നൽകി. ഇതിന് ശേഷം ചിന്മയാനന്ദയുടെ നിർദ്ദേശപ്രകാരം യുവതി ഹോസ്റ്റലിലേക്ക് മാറുകയും ചെയ്തു.

പിന്നീട് ഹോസ്റ്റൽ മുറിയിലെ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ സ്വാമി രഹസ്യമായി ചിത്രീകരിക്കുകയും ഇത് കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ചിന്മയാനന്ദ് ഇതു കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം നിരന്തരം പീഡനത്തിന് ഇരയാക്കി.

ബലാത്സംഗം തുടർക്കഥ ആയതോടെയാണ് തന്നെ കുടുക്കിയ അതേ ആയുധം ഉപയോഗിച്ച് ചിന്മയാനന്ദയെ കുടുക്കാൻ യുവതിയും തയ്യാറെടുത്തത്. കണ്ണടയിൽ സ്‌പൈ ക്യാമറ പിടുപ്പിച്ച് ചിന്മയാനന്ദന്റെ ലൈംഗിക വീഡിയോ യുവതിയും പകർത്തി. തെളിവുകൾ കയ്യിലായതോടെ പീഡന വിവരം സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. സംഭവം ആദ്യം പൊതുശ്രദ്ധയിൽ വരുന്നത് കഴിഞ്ഞമാസം ആരോപണം ഫേസ്‌ബുക്കിൽ പെൺകുട്ടി കുറിച്ചപ്പോഴാണ്.

പോസ്റ്റിൽ ചിന്മയാനന്ദിന്റെ പേര് പറഞ്ഞിരുന്നില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പെൺകുട്ടി ടാഗ് ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവതിയെ കാണാതാകുകയും ഒരാഴ്ചയ്ക്ക് ശേഷം രാജസ്ഥാനിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. കേസ് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടപ്പോൾ, പെൺകുട്ടിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. രാജസ്ഥാനിൽ നിന്ന് ഡൽഹിയിലെത്തിച്ച പെൺകുട്ടിയോട് നേരിട്ട് സുപ്രീംകോടതി സംസാരിച്ചു. അതിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.ആരോപണം ചിന്മയാനന്ദ നിഷേധിച്ചെങ്കിലും യുവതി കൈമാറിയിരിക്കുന്ന തെളിവുകൾ നിർണ്ണായകമാകുകയായിരുന്നു.

താനുൾപ്പെടെ നിരവധി പെൺകുട്ടികളുടെ ജീവിതം ചിന്മയാനന്ദ നശിപ്പിച്ചെന്ന് യുവതി പറയുന്നു. പ്രത്യേക അന്വേഷണസംഘമാകട്ടെ പെൺകുട്ടിയെ തുടർച്ചയായി 15 മണിക്കൂർ ചോദ്യം ചെയ്‌തെങ്കിലും ചിന്മയാനന്ദിനെ വിളിച്ചുവരുത്തിയില്ല. ഇത് വലിയ വിവാദങ്ങളുയർത്തിയ സാഹചര്യത്തിലാണ് ഒടുവിൽ ചിന്മയാനന്ദിനെ ചോദ്യം ചെയ്യുന്നതും പിന്നീട് അറസ്റ്റ് ചെയ്യുന്നതും. 73 വയസ്സുള്ള ചിന്മയാനന്ദിന് ഉത്തർപ്രദേശിലെമ്പാടും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP