Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോയ്‌ലെറ്റിൽ ഇരുന്ന് മൊബൈൽ നോക്കുകയും പത്രം വായിക്കുകയും ചെയ്ത് ശീലിച്ചവരാണോ നിങ്ങൾ? എങ്കിൽ ഓർത്ത് വെച്ചോളു; ഭാവിയിൽ നിങ്ങൾ ഒരു പൈൽസ് രോഗിയായി തീരും; കക്കൂസിൽ പോകുമ്പോൾ വേറെ പണിക്ക് ശ്രമിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്

ടോയ്‌ലെറ്റിൽ ഇരുന്ന് മൊബൈൽ നോക്കുകയും പത്രം വായിക്കുകയും ചെയ്ത് ശീലിച്ചവരാണോ നിങ്ങൾ? എങ്കിൽ ഓർത്ത് വെച്ചോളു; ഭാവിയിൽ നിങ്ങൾ ഒരു പൈൽസ് രോഗിയായി തീരും; കക്കൂസിൽ പോകുമ്പോൾ വേറെ പണിക്ക് ശ്രമിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ടോയ്ലെറ്റിൽ ഒരു പാട് സമയം ചെലവഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ. മലമൂത്രവിസർജ്ജനത്തിനല്ലാതെ മറ്റ് കാര്യങ്ങൾക്ക് കൂടി ആ സമയം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മാറാ രോഗങ്ങളും വേദനയുമാണ്. പലപ്പോഴും മലവിസർജ്ജനത്തിന് കാലതാമസം നേരിടുന്നതുകൊണ്ടല്ല, മറിച്ച് ജീവിത രീതിയിൽ വന്ന മാറ്റങ്ങളാണ് ടോയ്ലെറ്റ് ഉപയോഗിക്കുന്നതിന് കൂടുതൽ സമയം ചെലവഴിക്കുന്നതിന് മുഖ്യകാരണമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. സാറാ ജാർവിസാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകുന്നത്. ടോയ്ലെറ്റിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് പൈൽസ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകൾ പുറത്തേയ്ക്ക് തള്ളിവരാനും ഇത് ഇടയാക്കും. ശോധന കുറയുന്നതിനും കൂടുതൽ സമയം ടോയ്ലെറ്റിൽ ചെലവഴിക്കുന്നത് കാരണമാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ടോയ്ലെറ്റിൽ ഇരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെയും പുസ്തകം വായിക്കുന്നവരുടെയും എണ്ണം വർധിച്ചുവരുകയാണ്. സമ്മർദം നിറഞ്ഞ ജീവിതത്തിൽ അൽപ്പം സ്വാസ്ഥത ലഭിക്കുന്ന സ്ഥലമാണ് ടോയ്ലെറ്റ് എന്ന് ചിലർ ചിന്തിച്ചാൽ അവരെ തെറ്റു പറയാനും കഴിയില്ല. തിരക്കിട്ട ജീവിതത്തിൽ സമാധാനമായി ഇരിക്കാൻ കഴിയുന്ന സ്ഥലമായി ചിലർ ടോയ്ലെറ്റുകളെ കാണുന്നതായി റിപ്പോർട്ടുകളുണ്ട്. പണ്ട് പത്രപാരായണത്തിനും പുസ്തക വായനക്കുമായിരുന്നു കക്കൂസിൽ പോകുന്ന സമയം ചിലവഴിച്ചിരുന്നതെങ്കിൽ ഇപ്പോൾ മൊബൈൽ ഫോണിലും സമൂഹ മാധ്യമങ്ങളിലും ചിലവഴിക്കാനാണ് ഈ സമയം പലരും ഉപയോഗിക്കുന്നത്.

എന്നാൽ ആരോഗ്യവിദഗ്ദ്ധർ ഇതിനെ എതിർക്കുകയാണ്. ഇത് പ്രതികൂലമായ ഫലം നൽകുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. 10 മിനിറ്റിൽ താഴെ മാത്രം ടോയ്ലെറ്റ് ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്നും ഇവർ അഭിപ്രായപ്പെടുന്നു. പൈൽസ് ഇന്ന് സർവസാധാരണമായിട്ടുണ്ട് എന്നും പലരും വേദന നിശബ്ദം സഹിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP