Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൽ പണമിടപാട് തടസ്സപ്പെട്ടാൽ ഉത്തരവാദിത്തം ബാങ്കിനെന്ന് ആർബിഐ; ഇടപാട് പരാജയപ്പെട്ടാൽ നിശ്ചിത ദിവസം കഴിഞ്ഞും പണം തിരികെ അക്കൗണ്ടിൽ എത്തിയില്ലെങ്കിൽ ബാങ്കുകൾ ഉപഭോക്താവിന് നൽകേണ്ടത് പ്രതിദിനം 100 രൂപ

ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൽ പണമിടപാട് തടസ്സപ്പെട്ടാൽ ഉത്തരവാദിത്തം ബാങ്കിനെന്ന് ആർബിഐ; ഇടപാട് പരാജയപ്പെട്ടാൽ നിശ്ചിത ദിവസം കഴിഞ്ഞും പണം തിരികെ അക്കൗണ്ടിൽ എത്തിയില്ലെങ്കിൽ ബാങ്കുകൾ ഉപഭോക്താവിന് നൽകേണ്ടത് പ്രതിദിനം 100 രൂപ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: എടിഎം കാർഡ് ഇടപാടുകൾ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കാനുള്ള സമയപരിധി നിശ്ചയിച്ച് ആർബിഐ. നിശ്ചിത ദിവസം കഴിഞ്ഞാൽ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകൾക്കും നിർദ്ദേശം ബാധകമാണ്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൻ പണമിടപാട് തടസ്സപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആർബിഐയുടെ സർക്കുലറിൽ പറയുന്നു.

ഇടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടിൽ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎംവഴി ഇടപാടു നടത്തുമ്പോൾ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടിൽനിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്. അക്കൗണ്ടിൽ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോൾ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആർബിഐയുടെ പുതിയ നിർദ്ദേശം. ബാങ്കിൽ നേരിട്ടെത്തി പരാതി നൽകിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്.

എടിഎമ്മിൽനിന്ന് പണം ലഭിച്ചില്ലെങ്കിൽ അഞ്ചുദിവസമാണ് അക്കൗണ്ടിൽ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നൽകേണ്ടിവരും. ഐഎംപിഎസ്, യുപിഐ ഇടപാടുകൾക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ ഓരോദിവസവും 100 രൂപവീതം പിഴ നൽകണം. യുപിഐ വഴി ഷോപ്പിങ് നടത്തുമ്പോൾ, അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാൽ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താൽ അഞ്ചുദിവസത്തിനകം പണം നൽകണമെന്നാണ് നിർദ്ദേശം. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP