Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രണയിക്കുന്നത് തെറ്റാണ്...പ്രണയ വിവാഹങ്ങൾ ഒരു വർഷത്തിനുള്ളിൽ ഡിവോഴ്‌സ് ആകും; 'പരാതിക്കാരിയോട് പ്രണയം ഉണ്ടോ എന്നും സെക്‌സിൽ ഏർപ്പെട്ടിരുന്നോ എന്നൊക്കെ അറിയാതെ ചോദിച്ചു..അതിന് ഞങ്ങൾക്ക് എതിരെ തന്നെ പരാതിയുമായി വന്നു'; പീഡനപരാതികളുടെ വിശദാംശങ്ങൾ പ്രസംഗത്തിൽ വെളിപ്പെടുത്തി പാലക്കാട് വനിതാ സെൽ മേധാവി; 'രജത് കുമാർ' മോഡലിലുള്ള സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ വിക്ടോറിയ കോളേജ് വിദ്യാർത്ഥിനിയുടെ പോസ്റ്റ്

'പ്രണയിക്കുന്നത് തെറ്റാണ്...പ്രണയ വിവാഹങ്ങൾ ഒരു വർഷത്തിനുള്ളിൽ ഡിവോഴ്‌സ് ആകും; 'പരാതിക്കാരിയോട് പ്രണയം ഉണ്ടോ എന്നും സെക്‌സിൽ ഏർപ്പെട്ടിരുന്നോ എന്നൊക്കെ അറിയാതെ ചോദിച്ചു..അതിന് ഞങ്ങൾക്ക് എതിരെ തന്നെ പരാതിയുമായി വന്നു'; പീഡനപരാതികളുടെ വിശദാംശങ്ങൾ പ്രസംഗത്തിൽ വെളിപ്പെടുത്തി പാലക്കാട് വനിതാ സെൽ മേധാവി; 'രജത് കുമാർ' മോഡലിലുള്ള സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ വിക്ടോറിയ കോളേജ് വിദ്യാർത്ഥിനിയുടെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ഡോ. രജത് കുമാറിനെ ആരും അത്ര പെട്ടെന്ന് മറക്കില്ല. സ്ത്രീവിരുദ്ധ പ്രസംഗങ്ങളുടെ പേരിലാണ് അദ്ദേഹം കുപ്രസിദ്ധി നേടിയത്. ജീൻസ് ധരിക്കുന്ന പെൺകുട്ടികൾ ഗർഭിണികളാവില്ല, താനടക്കമുള്ള ആൺകുട്ടികൾ ഒന്ന് മനസ്സ് വച്ചാൽ പെൺകുട്ടികൾ പത്ത് മാസം വീട്ടിലിരിക്കേണ്ടി വരും എന്നൊക്കെയുള്ള രജത് കുമാറിന്റെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തിരുവനന്തപുരം വിമൻസ് കോളേജിൽ കടുത്ത സ്ത്രീ വിരുദ്ധത പ്രസംഗിച്ചതിന്റെ പേരിൽ ആര്യ എന്ന പെൺകുട്ടി അദ്ദേഹത്തെ കൂവിയിരുത്തി. മൂല്യബോധനത്തിന്റെ പേരിലുള്ള രജത് കുമാറിന്റെ പരാമർശങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടന്നത്. പലരും അദ്ദേഹത്തിന്റെ ശാസ്ത്രവിരുദ്ധം കൂടിയായ പരാമർശങ്ങളെ പൊളിച്ചെഴുതി. സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിന് രജത് കുമാർ കുറ്റക്കാരനാണെന്ന് മനുഷ്യാവകാശ കമ്മീഷൻ വിലിയിരുത്തുകയും ചെയ്തിരുന്നു. സ്ത്രീവിരുദ്ധത രജത് കുമാറിൽ അവസാനിക്കുന്നില്ല എന്നാണ് പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുള്ള വാർത്ത വരുന്നത്. പാലക്കാട് വനിതാ സെൽ മേധാവി മീനാ കുമാരിയുടെ പ്രസംഗമാണ് വിവാദമാകുന്നത്.

വിക്ടോറിയ കോളേജിലെ വിദ്യാർത്ഥിനിയായ ഉദയസ്വനി കുഴൽമന്ദമാണ് പാലക്കാട് വനിതാ സെൽ മേധാവി മീനാ കുമാരിയുടെ വിവാദ പ്രസംഗം ഫേസ്‌ബുക്ക് പോസ്റ്റിലുടെയാണ് ശ്രദ്ധയിൽ കൊണ്ടുവന്നത്. വിമൻ സെൽ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മീനാ കുമാരി. താൻ കൈകാര്യം ചെയ്ത പരാതികളുടെ വിശദാംശങ്ങൾ പ്രസംഗത്തിലൂടെ അവർ വെളിപ്പെടുത്തിയെന്നും രഹസ്യാത്മകത നഷ്ടപ്പെടുത്തി എന്നുമാണ് ആരോപണം. പരാതി കൊടുക്കുന്ന പെൺകുട്ടികളാണ് വലിയ കുഴപ്പക്കാർ എന്ന മട്ടിലായിരുന്നു പ്രസംഗം. സ്വന്തം അച്ഛന്റെ ഗാർഹിക പീഡനത്തിന് എതിരെ പരാതി കൊടുത്ത വിദ്യാർത്ഥിനിയുടെ പരാതിയും മീനാ കുമാരി പ്രസംഗത്തിൽ തുറന്നടിച്ചു. 'ഈ കോളേജിൽ ഒരു വിദ്യാർത്ഥിനി വനിതാ സെല്ലിൽ കംപ്ലൈന്റ്‌റ് തന്നിരുന്നു.. കുട്ടിടെ മുഖം ഓർമയില്ല, ഇവിടെ ഉണ്ടാവും..അതും സ്വന്തം കുടുംബത്തിന് എതിരെ.', ഇതാണ് പ്രസംഗത്തിലെ !ഒരുഭാഗം. പരാതിക്കാരിയോട് പ്രണയം ഉണ്ടോ എന്നും സെക്‌സിൽ ഏർപ്പെട്ടിരുന്നോ എന്നൊക്കെ അറിയാതെ ചോദിച്ചു..അതിന് ഞങ്ങൾക്ക് എതിരെ തന്നെ പരാതിയുമായി വന്നുവെന്നും വനിതാ സെൽ മേധാവി പറഞ്ഞതായി ഉദയസ്വനി എഴുതുന്നു.

ഗാർഹിക പീഡനം നടന്നാൽ പോലും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ കംപ്ലയിന്റ് കൊടുക്കരുത് എന്നുള്ള സന്ദേശം ആണ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് മീനാ കുമാരി നൽകുന്നതെന്നും ഉദയസ്വനി വിമർശിക്കുന്നു. 'പ്രണയിക്കുന്നത് തെറ്റാണ് എന്നും പ്രണയ വിവാഹങ്ങൾ ഒരു വർഷത്തിനുള്ളിൽ ഡിവോഴ്‌സ് ആകുമെന്നും മറ്റുമുള്ള ഉപദേശവും പിന്നാലെ വന്നു. ഇക്കാര്യങ്ങളിലൊന്നും വനിതാ സെൽ മേധാവിയുടെ അഭിപ്രായം ആരും ചോദിച്ചില്ലെന്ന് ഉദയസ്വനി പറയുന്നു. പോസ്റ്റ് വായിച്ച പലരും ഇത്തരം അശാസ്ത്രീയമായ കൗൺസലിങ്ങിന് എതിരെ കേസ് കൊടുക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇത്തരം അശാസ്ത്രീയമായ കൗൺസലിങ് ഭരണഘടനാ വിരുദ്ധമാണെന്നും പരാതി കൊടുക്കണമെന്നും മറ്റുചിലരും കമന്റ് ചെയ്യുന്നുണ്ട്. ഏതായാലും ഉദയസ്വനിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാണ്.

ഉദയസ്വനിയുടെ പോസ്റ്റ് ഇങ്ങനെ:

വിക്ടോറിയ കോളേജിലെ ഈ വർഷത്തെ women cell inaugration, പാലക്കാട് വനിതാ സെൽ മേധാവി മീനാ കുമാരിയായിരുന്നു.പറയുന്ന കാര്യങ്ങളെല്ലാം താൻ കൈകാര്യം ചെയ്ത വിവിധ പരാതികളെ കുറിച്ചുള്ള ഒരു ഒഴുക്കായിരുന്നു.. confidentiality എന്ന ഒരു സാധനം ഇവിടെ നമ്മുടെ പരാതിക്ക് മേൽ ഉണ്ടാവില്ല എന്ന രീതിയിലായിരുന്നു ഇവരുടെ പ്രസംഗം മൊത്തം.

വനിതാ സെല്ലിൽ പരാതി കൊടുത്താൽ നിങ്ങളെ പോലെ ആവാതെ ഇരിക്കാൻ ഈ വളർന്നു വരുന്ന കുട്ടികൾക്ക് ഒരു ഉദാഹരണമായി അവർ എവിടെ പോയാലും അത് പ്രയോഗിക്കുംമെന്നും കംപ്ലൈന്റ്‌റ് കൊടുക്കുന്നവരാണ് വലിയ കുഴപ്പക്കാർ, പെണ്കുട്ടികൾ ആണെങ്കിൽ നിങ്ങൾ തീർന്നു.. ജില്ലാ മാറി inauguration ന് പോയാലും പരാതികരിയെ കുറിച്ച പറയാൻ ഇവർക്ക് മടി കാണില്ല.. പിന്നെ എന്തിനാ ഈ വനിതാ സെൽ എന്ന് ചോയികരുത് .. സമൂഹത്തിൽ വഴിതെറ്റി നടക്കുന്നവർക്ക് ഞങ്ങൾ counselling ഫ്രീ ആയിട്ട് കൊടുക്കും, ജാതി,മതം ചോദിക്കും, അതിന് പ്രകാരം ജീവിതം നോക്കാനും, സ്വന്തം ഇഷ്ടം എന്ന് ഒന്നില്ല, കുടുംബം, സംസ്‌കാരം ഒക്കെ പഠിപ്പിച്ചു കൊടുക്കും. സംസ്‌കരം നിലനില്കുന്നതെന്നു കാരണം അവകാശപ്പെടാൻ കഴിയുന്ന വിധമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.

എന്ത് പ്രഹസനമാണ് സജിയെ..പ്രസംഗം ഇത് ഇങ്ങനെയാണ്..

'ഈ കോളേജിൽ ഒരു വിദ്യാർത്ഥിനി വനിതാ സെല്ലിൽ കംപ്ലൈന്റ്‌റ് തന്നിരുന്നു.. കുട്ടിടെ മുഖം ഓർമയില്ല, ഇവിടെ ഉണ്ടാവും..
അതും സ്വന്തം കുടുംബത്തിന് എതിരെ..
അമ്പോ...എന്താലെ... ഇങ്ങനെയൊക്കെ ചെയ്യാവോ ഇങ്ങനെയൊക്കെ പറയാവോ..
കുടുംബം,തേങ്ങ, അങ്ങനെ കുറയെ കുലസ്ത്രീ ഐറ്റംസും.'

(നിലവിൽ വിക്ടോറിയ കോളേജിലെ വിദ്യാർത്ഥി ആയ പരാതിക്കാരി സ്വന്തം അച്ഛന്റെ ഗാർഹികപീഡനത്തിനെതിരെ ആണ് ഈ പരാതി കൊടുത്തിരുന്നത്. )

'പരാതിക്കാരിയോട് പ്രണയം ഉണ്ടോ എന്നും സെക്‌സിൽ ഏർപ്പെട്ടിരുന്നോ എന്നൊക്കെ അറിയാതെ ചോദിച്ചു..അതിന് ഞങ്ങൾക്ക് എതിരെ തന്നെ പരാതിയുമായി വന്നു'യെന്ന് പറഞ്ഞു.. എന്റെ പൊന്നു സാറന്മാരെ..
പിന്നെ ഞങ്ങൾ എന്ത് കോപ്പ് ചെയ്യണമെന്നാണ് പറയുന്നേ?

ഗാർഹിക പീഡനം നടന്നാൽ പോലും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ കംപ്ലയിന്റ് കൊടുക്കരുത് എന്നുള്ള സന്ദേശം ആണ് വിദ്യാർത്ഥി വിദ്യാര്ഥിനികളോട് ആ സ്ഥാനത്തിരുന്നിട്ടു പറയാൻ തോന്നുന്നു~??

പിന്നെ ഈ പ്രസംഗത്തിന്റെ Highlight ഇവിടെയാണ്.

'പ്രണയിക്കുന്നത് തെറ്റാണ് എന്നും പ്രണയ വിവാഹങ്ങൾ ഒരു വർഷത്തിനുള്ളിൽ ഡിവോഴ്‌സ് ആകുമെന്നും മറ്റുമുള്ള ഉപദേശം ഒക്കെയായിരുന്നു.'

ഇതിലൊന്നും നിങ്ങളുടെ അഭിപ്രായം വേണ്ട മേടം..

നേരത്തെ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തി വിവാദത്തിലായ ഡോ.രജിത് കുമാർ കുറ്റക്കാരനാണെന്ന് മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തിയിരുന്നു. ഡോ. രജത് കുമാർ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന് കാട്ടി മുൻ എംഎ‍ൽഎ. ശോഭനാ ജോർജ് നൽകിയ പരാതി കമ്മീഷൻ തീർപ്പാക്കിയത്.പെൺകുട്ടികളുള്ള സദസ്സിൽ പ്രഭാഷണം നടത്തുമ്പോൾ ശാസ്ത്ര സത്യങ്ങൾ ഔചിത്യത്തോടെ ഉപയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ നിർദ്ദേശിച്ചു എന്നാൽ ചെയ്ത തെറ്റിൽ മാപ്പ് അപേക്ഷിച്ചതിനാൽ രജത് കുമാറിന് കടുത്ത നടപടികൾ നേരിടേണ്ടി വന്നില്ല.

ഫെബ്രുവരിയിലായിരുന്നു രജത് കുമാറിന്റെ വിവാദ പ്രസംഗം നടത്തിയത്. ആൺകുട്ടികൾ ശ്രമിച്ചാൽ വളരെ വേഗം വളച്ചെടുക്കാനുവുന്നവരാണ് പെൺകുട്ടികളെന്നു ! തൊണ്ണൂറു ശതമാനം പെൺകുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് എന്നായിരുന്നു രജിത്കുമാറിന്റെ പ്രസംഗം.താൻ ഉൾപ്പെടുന്ന പുരുഷവർഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്പേം പെൺകുട്ടിയുടെ യൂട്രസിലേക്ക് അയക്കാനെന്നും പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗർഭപാത്രത്തിലാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുറാൻ പഠിപ്പിച്ചത് സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണം എന്നാണെന്നും രജത് കുമാർ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP