Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നാടകങ്ങൾക്കുള്ള തിരശ്ശീല ഉയർത്തി കർണാടക; സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജെഡിഎസ്; ആറു സീറ്റുകളിൽ വിജയം ഉറപ്പിച്ച് ഭരണം നിലനിർത്താൻ ബിജെപി; നിർണായക തീരുമാനങ്ങൾ സേണിയയുമായി കൂടിയാലോചിച്ചെന്ന നിലപാടിൽ കോൺഗ്രസും

ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നാടകങ്ങൾക്കുള്ള തിരശ്ശീല ഉയർത്തി കർണാടക; സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജെഡിഎസ്; ആറു സീറ്റുകളിൽ വിജയം ഉറപ്പിച്ച് ഭരണം നിലനിർത്താൻ ബിജെപി; നിർണായക തീരുമാനങ്ങൾ സേണിയയുമായി കൂടിയാലോചിച്ചെന്ന നിലപാടിൽ കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: അയോഗ്യരാക്കപ്പെട്ട വിമത എംഎൽഎമാരുടെ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നാടകങ്ങൾക്ക് കുപ്രസിദ്ധി നേടിയ കർണാടകയിൽ രാഷ്ട്രീയ നീക്കങ്ങളും കണക്ക്കൂട്ടലുകളും സജീവം. 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ തീയതികൾ പ്രഖ്യാപിച്ചതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജനതാ ദൾ എസ് രംഗത്തെത്തി. എല്ലാ സീറ്റിലും ജെ.ഡി.എസ്. സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും കോൺഗ്രസുമായുള്ള സഖ്യത്തിൽനിന്ന് പാഠംപഠിച്ചെന്നും ജെ.ഡി.എസ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എച്ച്.ഡി.ദേവഗൗഡയും മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസുമായി സഖ്യം വേണ്ടെന്ന് കോൺഗ്രസിലും നേരത്തെ അഭിപ്രായമുയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ അന്തിമതീരുമാനമെടുക്കൂവെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് അയോഗ്യരാക്കപ്പെട്ട 15 എംഎ‍ൽഎമാരുടെ മണ്ഡലങ്ങളിലേക്കാണ് ഒക്ടോബർ 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നഷ്ടമായെങ്കിലും പ്രതാപം അവസാനിച്ചില്ലെന്ന് തെളിയിക്കാൻ കോൺഗ്രസിനും ജെ.ഡി.എസിനും ഈ തിരഞ്ഞെടുപ്പുകളിലെ വിജയം ആവശ്യമാണ്. ഒപ്പം കൂടുതൽ സീറ്റുകൾ നേടിയാൽ യെദ്യൂരപ്പ സർക്കാരിന്റെ താഴെയിടാനും അവർക്കാകും. ബിജെപിക്ക് ആകട്ടെ ആറുസീറ്റുകളിൽ എങ്കിലും സ്വന്തം സ്ഥാനാർത്ഥികൾ ജയിച്ചാൽ മാത്രമേ അധികാരത്തിൽ തുടരാനാകൂ.

ഉപതെരഞ്ഞെടുപ്പു ഫല പ്രഖ്യാപനവും കഴിയുന്നതോട് കൂടി കർണാടക നിയമസഭയുടെ ആകെ അംഗസംഖ്യ 222ആയി ഉയരും. നിലവിൽ ബിജെപിക്ക് 106 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത് ഇതിൽ ഒരാൾ സ്വതന്ത്രനാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളിൽ ആറെണ്ണത്തിലെങ്കിലും വിജയിച്ചില്ലെങ്കിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. അങ്ങനെ സംഭവിച്ചാൽ കർണ്ണാടകം വീണ്ടും രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകും. യെദിയൂരപ്പയുടെ നാലാമൂഴത്തിന്റെ ആയുസ്സ് ഒക്ടോബർ അവസാനത്തോടെ തീരുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്.

കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച വിമത എംഎ‍ൽഎമാരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. എന്നാൽ പിന്തുണ പിൻവലിച്ച എംഎ‍ൽഎമാരെ മുൻ സ്പീക്കർ അയോഗ്യരായി പ്രഖ്യാപിച്ചതിനാൽ ഇവർക്ക് ഇത്തവണ മത്സരിക്കാനാകില്ല. ആകെ 17 മണ്ഡലങ്ങളിലെ എംഎ‍ൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയതെങ്കിലും ഇതിൽ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP