Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തിയത് ഗുണ്ടാഫീസ് പങ്കുവെയ്ക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന്; വിതുര ബാറിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച അമ്മാവനെ സജീദ് വെട്ടിയത് തേവൻപാറയിലെ വീട്ടിലെത്തി

കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തിയത് ഗുണ്ടാഫീസ് പങ്കുവെയ്ക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന്; വിതുര ബാറിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച അമ്മാവനെ സജീദ് വെട്ടിയത് തേവൻപാറയിലെ വീട്ടിലെത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി(45) വെട്ടേറ്റ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്. സംഭവത്തിൽ ബന്ധുവായ സജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു പോത്ത് ഷാജി.

മദ്യപിക്കുന്നിതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി സജീദും ഷാജിയും ചേർന്ന് വിതുരയിലെ ബാറിൽ വെച്ച് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. മദ്യപിക്കുന്നതിനിടെ വരുമാനം പങ്കുവെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം വഴക്കായി വളരുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഷാജിയെ ബന്ധുവായ സജീദ് പിന്തുടർന്നെത്തി വെട്ടുകയായിരുന്നു.

മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പലോട്, വിതുര, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതടക്കം 40ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ഷാജി.

സഹോദരി പുത്രനായ സജീദാണ് വെള്ളിയാഴ്‌ച്ച രാത്രി ഷാജിയെ വെട്ടിയത്. രാത്രി എട്ടരയോടെ തേവൻപാറയിലെ വീട്ടിലെത്തിയ ഷാജിയെ പിന്തുടർന്ന് എത്തിയ സജീദ് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. തലയുടെ ഇടതു ഭാഗത്തും മുഖത്തും മാരകമായി മുറിവേറ്റ ഷാജിയെ രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു. ഓടി രക്ഷപ്പെട്ടെ സജീദിനെ പൊലീസ് പിന്നീട് പിടികൂടി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാജിയെ ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും അറസ്റ്റിലായ ആളാണ്. വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസിൽ സമീപകാലത്ത് ഇയാൾ പിടിയിലായിരുന്നു. ഇതോടൊപ്പം മോഷണം, വധശ്രമം, ആയുധം കൊണ്ടുള്ള ആക്രമണം, മാരകമായി പരിക്കേൽപ്പിക്കൽ, പിടിച്ചു പറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഷാജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP