Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറക്കുമതി കൂട്ടാൻ കമ്പനികൾ നീക്കം ശക്തമാക്കിയതോടെ ആശങ്കയിൽ റബ്ബർ കർഷകർ; വിലയിടിയുന്നതോടെ വെട്ടിലാകുന്നത് മെച്ചപ്പെട്ട വില നൽകി കൃഷിക്കാരിൽ നിന്നും ചരക്കെടുത്ത് സൂക്ഷിച്ച വ്യാപാരികളും

ഇറക്കുമതി കൂട്ടാൻ കമ്പനികൾ നീക്കം ശക്തമാക്കിയതോടെ ആശങ്കയിൽ റബ്ബർ കർഷകർ; വിലയിടിയുന്നതോടെ വെട്ടിലാകുന്നത് മെച്ചപ്പെട്ട വില നൽകി കൃഷിക്കാരിൽ നിന്നും ചരക്കെടുത്ത് സൂക്ഷിച്ച വ്യാപാരികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാസം അരലക്ഷം ടൺ റബ്ബർ വീതം ഇറക്കുമതി ചെയ്യാൻ കമ്പനികൾ നീക്കം നടത്തുന്നതിനിടെ ആശങ്കയിൽ കേരളത്തിലെ റബ്ബർ കർഷകർ. റബ്ബർ വില നൂറു രൂപയിലേക്ക് താഴുമോ എന്നാണ് കർഷകരും വ്യാപാരികളും ആശങ്കയോടെ ഉറ്റുനോക്കുന്നത്. ആർ.എസ്.എസ്. നാലാംഗ്രേഡിന് ജൂൺ 17-നാണ് ഏറ്റവും മികച്ച സമീപകാലവിലയിൽ എത്തിയത്. 153.50 രൂപയായിരുന്നു അന്നത്തെ വില. അത് താഴ്ന്ന് ജൂലായിൽ 148-ലേക്ക് എത്തി. ഓഗസ്റ്റിൽ 145-ലേക്ക് വീണു; ഈയാഴ്ച അത് 130-ലേക്കും. മൂന്നുമാസത്തിനിടെ 25 രൂപയാണ് വിലയിടിഞ്ഞത്.

വില മെച്ചപ്പെടുന്ന സാഹചര്യം വന്നതോടെ, വ്യാപാരികൾ കൃഷിക്കാരിൽനിന്ന് ചരക്കെടുക്കുകയും സൂക്ഷിക്കുകയും ചെയ്തു. 145 രൂപവരെ നൽകി എടുത്ത ചരക്ക് സൂക്ഷിച്ച വ്യാപാരികൾ വെട്ടിലായി. കിലോഗ്രാമിന് 20 രൂപവരെ നഷ്ടം സഹിച്ച് വിറ്റഴിക്കാൻ പറ്റാത്ത സ്ഥിതിയിലാണവർ. നാമമാത്രമായി റബ്ബർ എടുത്ത രണ്ട് കമ്പനികൾ കിലോഗ്രാമിന് 132 രൂപയാണ് വ്യാപാരികൾക്ക് നൽകിയത്. സംസ്ഥാനസർക്കാരിന്റെ താങ്ങുവില പാക്കേജ് പ്രകാരമുള്ള കുടിശ്ശിക ഏപ്രിൽമുതലുള്ളത് കിട്ടാനുണ്ട്.

ജൂലായിൽ വില 150 കടന്നതിനാൽ ആസമയത്തെ ബില്ലുകൾക്ക് സഹായധനം കിട്ടില്ല. വിപണിവില 150 രൂപയിൽനിന്ന് എത്ര കുറവാണോ അതാണ് സർക്കാർ സഹായമായി കിട്ടുക. സെപ്റ്റംബർ കഴിയാറായിട്ടും തുടരുന്ന ശക്തമായ മഴയും വിലയിടിവും കൃഷിക്കാരെ വീണ്ടും തോട്ടം വെറുതേയിടാൻ പ്രേരിപ്പിക്കുന്നുണ്ട്. പോയവർഷം ആറുലക്ഷം ടൺ റബ്ബറാണ് കമ്പനികൾ ഇറക്കുമതി െചയ്തത്. ഈവർഷം ഇതിലും കൂടാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP