Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പനി മൂർച്ഛിച്ച മകന് ചികിത്സ വൈകുന്നു എന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചത് ഗതികേട് കൊണ്ട്; ഷൈജുവിന്റെ പ്രവർത്തിയിൽ അനിഷ്ടം തോന്നിയ ഡോക്ടർ രൂപ കേസ് കൊടുത്തത് യുവാവിന് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി; ഉള്ളിയേരി പൊലീസ് അറസ്റ്റു ചെയ്ത യുവാവിനെ റിമാൻഡ് ചെയ്ത് കോടതിയും

പനി മൂർച്ഛിച്ച മകന് ചികിത്സ വൈകുന്നു എന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചത് ഗതികേട് കൊണ്ട്; ഷൈജുവിന്റെ പ്രവർത്തിയിൽ അനിഷ്ടം തോന്നിയ ഡോക്ടർ രൂപ കേസ് കൊടുത്തത് യുവാവിന് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി; ഉള്ളിയേരി പൊലീസ് അറസ്റ്റു ചെയ്ത യുവാവിനെ റിമാൻഡ് ചെയ്ത് കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

കൊയിലാണ്ടി: കടുത്ത പനി ബാധിച്ച കുഞ്ഞിന് ചികിത്സ വൈകുന്നുവെന്ന് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞ യുവാവിനെ റിമാൻഡ് ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഓ പി ടിക്കറ്റ് എടുത്ത് ക്യൂവിൽ നിൽക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ട് ക്യൂവിൽ ഇല്ലാത്ത രോഗികളെ ഡോക്ടറുടെ മുറിയിലേക്ക് കയറ്റി വിട്ട സംഭവം പുറംലോകത്ത് എത്തിച്ചതിനാണ് ഉള്ളിയേരി സ്വദേശി ഷൈജുവിനെ നാദാപുരം സെഷൻസ് കോടതി റിമാൻഡ് ചെയ്തത്.

സംഭവത്തിൽ ഡോക്ടറുടെ പരാതിയെത്തുടർന്നാണ് ഷൈജുവിനെ ഉള്ളിയേരി പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മകന് പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം എട്ടാം തിയ്യതിയാണ് ഷൈജുവും ഭാര്യയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. വൈകിട്ട് 3.40ഓടെ ഓപി ടിക്കെറ്റെടുത്ത് ക്യൂ നിന്നു. ഇതിനിടെ സെക്യൂരിറ്റി ജീവനക്കാർ ചില രോഗികളെ ക്യൂവിൽ നിർത്താതെ കയറ്റി വിട്ടു. മറ്റുള്ളവർ ഇത് ചോദ്യം ചെയ്തതോടെ തർക്കമായി. ഈ സംഭവമാണ് ഷൈജു ഫെയ്‌സ് ബുക്കിലൂടെ ലൈവായി നൽകിയത്.

എന്നാൽ ഇത് ഇഷ്ടപ്പെടാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകൾ ചുമത്തി യുവാവിനെതിരെ കേസ് കൊടുത്തു. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രൂപയുടെ പരാതിയിലാണ് ഉള്ളിയേരി പൊലീസ് കേസെടുത്തത്. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഷൈജുവിന്റെ വീട്ടിൽ പൊലീസ് എത്തുന്നത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം സ്റ്റേഷനിലെത്തിയ ഷൈജുവിനെ അതിക്രമിച്ച് കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അനുമതി ഇല്ലാതെ വീഡിയോ പകർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ ഇത്തരത്തിലുള്ള അതിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഷൈജുവിന്റെ ഭാര്യ സിന്ധു പറയുന്നു. നീതി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ചയും യൂത്ത് കോൺഗ്രസും ആശുപത്രിയിലേക്ക് പ്രകടനം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP