Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രബാബു നായിഡു താമസിക്കുന്ന വീടും പൊളിച്ചുമാറ്റാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ; കൃഷ്ണ നദിയുടെ തീരത്ത് ടിഡിപി നേതാവും കുടുംബവും കഴിയുന്ന വീട് നിർമ്മിച്ചിരിക്കുന്നത് നിയമങ്ങൾ ലംഘിച്ചെന്ന് ആന്ധ്ര ക്യാപ്പിറ്റൽ റീജണൽ ഡവലപ്‌മെന്റ് അഥോറിറ്റി

ചന്ദ്രബാബു നായിഡു താമസിക്കുന്ന വീടും പൊളിച്ചുമാറ്റാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ; കൃഷ്ണ നദിയുടെ തീരത്ത് ടിഡിപി നേതാവും കുടുംബവും കഴിയുന്ന വീട് നിർമ്മിച്ചിരിക്കുന്നത് നിയമങ്ങൾ ലംഘിച്ചെന്ന് ആന്ധ്ര ക്യാപ്പിറ്റൽ റീജണൽ ഡവലപ്‌മെന്റ് അഥോറിറ്റി

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: മുഖ്യമന്ത്രിയായിരിക്കെ ചന്ദ്രബാബു നായിഡു പണിത പ്രജാവേദിക എന്ന കെട്ടിടം പൊളിച്ച് മാറ്റിയതിന് പിന്നാലെ അമരാവതിയിലെ സ്വകാര്യ വസതിയും പൊളിച്ച് നീക്കണം എന്നാവശ്യപ്പെട്ട് ടിഡിപി നേതാവിന് നോട്ടീസ്. കെട്ടിടം ചന്ദ്രബാബു നായിഡു ഇപ്പോൾ താമസിക്കുന്ന വീടാണ് ആന്ധ്രാപ്രദേശ് സർക്കാർ പൊളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വീടിന് മുന്നിൽ ആന്ധ്ര ക്യാപ്പിറ്റൽ റീജണൽ ഡവലപ്‌മെന്റ് അഥോറിറ്റി നോട്ടീസ് പതിച്ചു.

എയർ കോസ്റ്റ ഉടമയായിരുന്ന ലിംഗനേനി രമേശിൽ നിന്ന് പാട്ടത്തിനെടുത്ത വീട്ടിലാണ് ചന്ദ്രബാബു നായിഡുവും കുടുംബവും താമസിക്കുന്നത്. കൃഷ്ണ നദിയുടെ തീരത്താണ് ഈ വീട് പണിതിരിക്കുന്നത്. നിയമം ലംഘിച്ച് അനധികൃതമായാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നതെന്ന് കാണിച്ച് നേരത്തെയും ഈ വീട് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.

ആ നോട്ടീസിന് ഉടമ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ആന്ധ്ര ക്യാപ്പിറ്റൽ റീജണൽ ഡവലപ്‌മെന്റ് അഥോറിറ്റി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഏഴു ദിവസത്തിനകം വീട് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് വീണ്ടും നൽകിയത്. ഉടമ സ്വയം പൊളിച്ച് മാറ്റാൻ തയാറായില്ലെങ്കിൽ അഥോറിറ്റി കെട്ടിടം പൊളിച്ച് നീക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP