Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ പടയണിക്കളത്തിലെ കോലമായി 'റാക്കറ്റേന്തിയ പി.വി സിന്ധു'വും; 6 അടി ഉയരത്തിലുള്ള കോലം നിർമ്മിക്കുന്നത് സ്ത്രീ ശാക്തീകരണത്തിന്റെയും ഇന്ത്യയുടെ യശസ് ഉയരങ്ങളിൽ എത്തിച്ചതിന്റേയും പ്രതീകമായി

നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ പടയണിക്കളത്തിലെ കോലമായി 'റാക്കറ്റേന്തിയ പി.വി സിന്ധു'വും; 6 അടി ഉയരത്തിലുള്ള കോലം നിർമ്മിക്കുന്നത് സ്ത്രീ ശാക്തീകരണത്തിന്റെയും ഇന്ത്യയുടെ യശസ് ഉയരങ്ങളിൽ എത്തിച്ചതിന്റേയും പ്രതീകമായി

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പടയണിയുടെ പ്രധാന ദിവസമായ 27ന് പടയണിക്കളത്തിൽ കോലമായി 'റാക്കറ്റേന്തിയ പി.വി സിന്ധു'വും. സ്ത്രീ ശാക്തീകരണത്തിന്റെയും ഇന്ത്യയുടെ യശസ് ഉയരങ്ങളിൽ എത്തിച്ചതിന്റേയും പ്രതീകമായാണ് ബാഡ്മിന്റൻ താരം സിന്ധുവിന്റെ കോലം പടയണിക്കലാകാരന്മാർ ഒരുക്കുന്നത്. 6 അടി ഉയരത്തിലാണ് പി.വി. സിന്ധുവിന്റെ കോലം നിർമ്മിക്കുന്നത്. കോലങ്ങളെല്ലാം തന്നെ പൂർണമായും പ്രകൃതിയിൽ നിന്നു ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

തടിയിൽ കമുകിൻ വാരിയും മുളയും ഉപയോഗിച്ച് രൂപം ഉണ്ടാക്കി വാഴക്കച്ചി ഉപയോഗിച്ച് പൊതിഞ്ഞാണ് ആകൃതി ഉണ്ടാക്കിയെടുക്കുന്നത്. തുടർന്ന് താമര ഇല പൊതിഞ്ഞ് ശരീരം സൃഷ്ടിക്കും. റാക്കറ്റ് ഉണ്ടാക്കുന്നതിന് മുളയും പിണ്ടിയും പോളയും ഉപയോഗിക്കും. പടയണിയിൽ സമകാലിക വിഷയങ്ങളും സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയങ്ങളും പ്രതിപാദിക്കുന്ന കോലങ്ങൾ മുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ കോലവും നേരത്തെ പടയണിയിൽ എത്തിയിട്ടുണ്ട്.

മുൻവർഷങ്ങളിലെപ്പോലെ തന്നെ പടയണി നാളിൽ വ്യത്യസ്തങ്ങളായ പുതിയ കോലങ്ങൾ തന്നെയാണ് ഇത്തവണയും എഴുന്നള്ളിക്കുന്നത്. പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് പടയണിക്കോലങ്ങളുടെ നിർമ്മാണം. ഹുയ്യോ, കൂകൂ തുടങ്ങി ഭാഷ രൂപപ്പെടുന്നതിനു മുൻപുള്ള ശബ്ദ സൂചകങ്ങളാണ് പടയണിയുടെ അടിസ്ഥാന ചടങ്ങുകളിൽ ഉപയോഗിക്കുന്നത്. കേരളത്തിലെ പടയണികൾക്ക് തുടക്കം കുറിക്കുന്നത് നീലംപേരൂർ പടയണിയോടെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP