Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊടുന്നനെ പ്രത്യക്ഷപ്പെട്ടത് 30 അടി ആഴമുള്ള വീതി വിസ്താരമുള്ള ഒരു പടുകൂറ്റൻ കിണർ; അടിത്തട്ടിൽ വെള്ളം ഒഴുകുന്നു; അത്രയും മണ്ണെവിടെയെന്നും ആർക്കുമറിയില്ല; അടിമലക്ക് സമീപം മങ്കടവിലെ കൃഷിഭൂമിയിൽ രൂപപ്പെട്ട അത്ഭുത കിണർ കാണാൻ ആൾക്കൂട്ടമെത്തുമ്പോൾ

പൊടുന്നനെ പ്രത്യക്ഷപ്പെട്ടത് 30 അടി ആഴമുള്ള വീതി വിസ്താരമുള്ള ഒരു പടുകൂറ്റൻ കിണർ; അടിത്തട്ടിൽ വെള്ളം ഒഴുകുന്നു; അത്രയും മണ്ണെവിടെയെന്നും ആർക്കുമറിയില്ല; അടിമലക്ക് സമീപം മങ്കടവിലെ കൃഷിഭൂമിയിൽ രൂപപ്പെട്ട അത്ഭുത കിണർ കാണാൻ ആൾക്കൂട്ടമെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: മാങ്കടവിന് സമീപം നായിക്കുന്നിൽ ഇന്നലെ കണ്ടെത്തിയത് 30 അടി ആഴമുള്ള വീതി വിസ്താരമുള്ള ഒരു പടുകൂറ്റൻ കിണർ. കാർമൽമാത ഹൈസ്‌കൂളിന് മുൻവശത്തുള്ള കാക്കനാട്ട് എസ്റ്റേറ്റിൽ ആണ് ഇത്ര മാത്രം ആഴത്തിൽ ഭൂമി താഴ്ന്നത്. സോയിൽ പൈപ്പിങ് ആണ് ഇതിന് കാരണമാണെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച രാത്രി 7.30ടെ ആണ് വൃത്താകൃതിയിൽ ഭൂമി താഴ്ന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പരിശോധിച്ചപ്പോൾ അടിഭാഗത്ത് വെള്ളം ഒഴുക്ക് കണ്ടതിനെ തുടർന്ന് വീണ്ടും ഇടിച്ചിലിന് സാധ്യത നില നിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയാതെ കുഴങ്ങുകയാണ് നാട്ടുകാർ. ഇത്ര ദിവസം ഉണ്ടാകാത്ത ഒരു കുഴി പൊടുന്നനെ രൂപപ്പെട്ടപ്പോൾ അതിന്റെ കാരണം തേടി നടക്കുകയാണ് ആൾക്കാർ. ഇത്രയും മണ്ണെവിടെ പോയി എന്നും അവർക്ക് അറിയില്ല. ഈ പ്രദേശത്ത് വ്യാപക മണലൂറ്റുള്ളതായി നാട്ടുകാർ പറഞ്ഞു.

വെള്ളത്തൂവൽ വില്ലേജ് ഓഫിസർ തോംസൺ ജോർജിന്റെ നേതൃത്വത്തിൽ ആണ് റവന്യു അധികൃതർ പരിശോധനയ്ക്ക് എത്തിയത്. ഇത്തരം സാഹചര്യത്തിൽ ഉന്നത റവന്യു, ജിയോളജി വിഭാഗം അധികൃതർക്ക് ഇതു സംബന്ധിച്ചു റിപ്പോർട്ട് നൽകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP