Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിസ്റ്റർ കേരളയായ പ്രവീൺ ട്രാൻസ് വുമൺ ശിഖയെ കണ്ടുമുട്ടിയത് ഡിവൈഎഫ്‌ഐ വഴി; ഫേസ്‌ബുക്ക് വഴി കൂടുതൽ പരിചയപ്പെട്ടപ്പോൾ പ്രണയത്തിലായി; നൃത്താധ്യാപിക കൂടിയായ ശിഖയെ ജീവിത സഖിയാക്കി പ്രവീൺ; പ്രണയസാഫല്യം തൃശ്ശൂർ മാരിയമ്മൻകോവിലിൽ വെച്ച്; തിരുവനന്തപുരത്ത് വിവാഹം രജിസ്റ്റർ ചെയ്തു

മിസ്റ്റർ കേരളയായ പ്രവീൺ ട്രാൻസ് വുമൺ ശിഖയെ കണ്ടുമുട്ടിയത് ഡിവൈഎഫ്‌ഐ വഴി; ഫേസ്‌ബുക്ക് വഴി കൂടുതൽ പരിചയപ്പെട്ടപ്പോൾ പ്രണയത്തിലായി; നൃത്താധ്യാപിക കൂടിയായ ശിഖയെ ജീവിത സഖിയാക്കി പ്രവീൺ; പ്രണയസാഫല്യം തൃശ്ശൂർ മാരിയമ്മൻകോവിലിൽ വെച്ച്; തിരുവനന്തപുരത്ത് വിവാഹം രജിസ്റ്റർ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ പ്രവർത്തകയെ ജീവിതസഖിയാക്കി മിസ്റ്റർ കേരള. കഴിഞ്ഞ മിസ്റ്റർ കേരള മത്സരത്തിൽ 60 കിലോഗ്രാം വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ പടിയൂർ മുളങ്ങിൽ പുഷ്‌കരന്റെ മകൻ പ്രവീൺ (33) ആണ് ആലപ്പുഴ ചെങ്ങാലൂർ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്.

ഡിവൈഎഫ്ഐ ട്രാൻസ്ജെൻഡർ വിഭാഗം യൂണിറ്റ് പ്രസിഡന്റു കൂടിയാണ് ശിഖ. ഡിവൈഎഫ്ഐ പ്രവർത്തകനായ പ്രവീൺ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയായിരുന്നു. സംഘടനാ പ്രവർത്തനത്തിലെ കൂടിക്കാഴ്‌ച്ചകളും ഫേസ്‌ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്. കഴിഞ്ഞമാസം തൃശ്ശൂർ മാരിയമ്മൻകോവിലിൽ ഇവർ വിവാഹിതരായി. തുടർന്ന് തിരുവനന്തപുരം രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാർ വിവാഹത്തിന് പിന്തുണ നൽകിയതായി പ്രവീൺ പറഞ്ഞു.

വിവാഹം പ്രവീൺ തന്നെയാണ് ഫേസ്‌ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. പൂച്ചിന്നിപ്പാടം എംപവർ ജിമ്മിൽ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീൺ ഈ വർഷത്തെ മിസ്റ്റർ ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നാണ് ഇരുവരും അറിയിച്ചത്. 2019 ലെ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ കേരളയാണ് പ്രവീൺ. ഡിവൈഎഫ്ഐ പടിയൂർ ചെരുന്തറ യൂണിറ്റ് അംഗം കൂടിയാണ് പ്രവീൺ.

അടുത്തിടെ ഡിവൈഎഫ്‌ഐ സമ്മേളനത്തിൽ പങ്കെടുത്ത് ശ്രദ്ധനേടിയ ട്രാൻസ് ജെന്റർ കൂടിയായ ശിഖ. നേരത്തെ തിരുവനന്തപുരത്ത് വെച്ച് ട്രാൻസ് ജെന്ററുകളായി സുഹൃത്തുക്കളായി സൂര്യയും ഇഷാനും വിവാഹിതരായത് കേരളം മുഴുവൻ ശ്രദ്ധിച്ച വിവാഹമായിരുന്നു. ആറ് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇവർ വിവാഹിതരായിരുന്നത്. അന്നത്തെ വിവാഹത്തിൽ സമൂഹത്തിലെ നാനാ തുറയിലുള്ളവർ പങ്കെടുത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP