Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചട്ടങ്ങൾ ലംഘിച്ച് പദ്ധതികൾ നടപ്പിലാക്കിയതിന് മഞ്ചേരി നഗരസഭ ഉദ്യോഗസ്ഥർ അടയ്‌ക്കേണ്ടത് ഒന്നരക്കോടിയിലധികം രൂപ; ഉദ്യോഗസ്ഥർ കുടുങ്ങിയത് നഗരസഭ നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ന്

ചട്ടങ്ങൾ ലംഘിച്ച് പദ്ധതികൾ നടപ്പിലാക്കിയതിന് മഞ്ചേരി നഗരസഭ ഉദ്യോഗസ്ഥർ അടയ്‌ക്കേണ്ടത് ഒന്നരക്കോടിയിലധികം രൂപ; ഉദ്യോഗസ്ഥർ കുടുങ്ങിയത് നഗരസഭ നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: ചട്ടങ്ങൾ ലംഘിച്ച് പദ്ധതികൾ നടപ്പിലാക്കിയതിന് മഞ്ചേരി നഗരസഭയിലെ ഉദ്യോഗസ്ഥർ അടയ്‌ക്കേണ്ടത് ഒന്നരക്കോടിയിലധികം രൂപ. 2015-16, 2016-17 വർഷത്തെ പദ്ധതി നടത്തിപ്പിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ധനകാര്യവകുപ്പ് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരിൽനിന്ന് പണം ഈടാക്കാൻ നിർദേശിച്ചത്. നഗരസഭ നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. നഗരസഭാസെക്രട്ടറി, മുനിസിപ്പൽ എൻജിനീയർ, പട്ടികജാതി വികസന ഓഫീസർ തുടങ്ങിവരിൽനിന്ന് ഇതോടനുബന്ധിച്ച് പണം ഈടാക്കേണ്ടിവരും.

2016-17 വർഷം 1.38 കോടിരൂപയാണ് നിർവഹണ ഉദ്യോഗസ്ഥർ ഇതിനായി നല്കേണ്ടത്. തെരുവുവിളക്കുകൾ പരിപാലിക്കാനുള്ള കരാർ നിലനില്ക്കേ 1172 എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചതിന് ചെലവായ 30 ലക്ഷത്തിലധികം രൂപ അന്നത്തെ സെക്രട്ടറി നല്കേണ്ടിവരും. എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിക്കാൻ താൻ ഉത്തരവോ നിർദേശമോ നല്കിയിട്ടില്ലെന്നും ചെയർപേഴ്സന്റെ നിർദേശപ്രകാരമാണ് ഒപ്പിട്ടുനല്കിയതെന്നും സെക്രട്ടറി വിശദീകരണം നൽകി. എന്നാൽ ഓഡിറ്റ് വിഭാഗം ഇതു സ്വീകരിച്ചിട്ടില്ല. 17 പ്രവൃത്തികൾക്കായി ചെലവിട്ട 60.83 ലക്ഷം രൂപയുടെ ഫയൽ സമർപ്പിച്ചിട്ടില്ല. സമഗ്രവിദ്യാഭ്യാസപദ്ധതിക്ക് ചെലവിട്ട ഫണ്ടിൽ നാലരലക്ഷം രൂപ കൂടുതലാണെന്നും കണ്ടെത്തി.

2015-16 വർഷം 22 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥരോട് അടയ്ക്കാൻ നിർദേശിച്ചത്. പദ്ധതി നടപ്പാക്കുമ്പോൾ മഞ്ചേരി നഗരസഭ ചട്ടങ്ങൾ മറികടക്കുന്നതായി മുമ്പും പരാതികൾ ഉയർന്നിട്ടുണ്ട്. വാർഷികപദ്ധതി നടത്തിപ്പിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിന് നഗരസഭാസെക്രട്ടറിയെ രണ്ടുവർഷം മുമ്പ് സ്ഥലംമാറ്റി. പിന്നീട് നിയമനം നടന്നിട്ടില്ല. നഗരസഭാ എൻജിനീയർക്കും സൂപ്രണ്ടിനും അധികചുമതല നല്കുകയാണ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP