Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻസ്റ്റഗ്രാമിലൂടെ വരനെ തേടി ബോളിവുഡ് നടി ആദാ ശർമ; ഉള്ളി കഴിക്കരുതെന്നും മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ച മുഖത്തോടെ വിളമ്പിത്തരണമെന്നും നിബന്ധന; തമാശയ്ക്കാണെങ്കിലും പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

ഇൻസ്റ്റഗ്രാമിലൂടെ വരനെ തേടി ബോളിവുഡ് നടി ആദാ ശർമ; ഉള്ളി കഴിക്കരുതെന്നും മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ച മുഖത്തോടെ വിളമ്പിത്തരണമെന്നും നിബന്ധന; തമാശയ്ക്കാണെങ്കിലും പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

ൻസ്റ്റഗ്രാമിലൂടെ വരനെ തേടി ബോളിവുഡ് നടി ആദാ ശർമ രംഗത്ത്. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകതരം നിബന്ധനകളാണ് നടി മുന്നോട്ട് വെച്ചിരിക്കുന്നത്. ഉള്ളി കഴിക്കരുതെന്നും മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ച മുഖത്തോടെ തനിക്ക് വിളമ്പിത്തരണം എന്നൊക്കെയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ വരനെ വേണം എന്ന രീതിയിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ജാതിയും മതവും ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണവുമൊന്നും താരത്തിന് പ്രശ്നമല്ല. പക്ഷേ മദ്യപിക്കുകയോ മാംസ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. ദിവസവും ഷേവ് ചെയ്യുകയും വേണം. ഇവാെക്കെ ഉണ്ടെങ്കിൽ വരനാകാം എന്ന രീതിയിലാണ് പോസ്റ്റ്.

ആവശ്യമുണ്ട്; വരൻ ഉള്ളികഴിക്കാൻ പാടില്ല. ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം, നീന്താനുള്ള കഴിവ് അതിലൊന്നും എനിക്ക് നിർബന്ധമില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം. വീടിനുള്ളിൽ ജീൻസ് ധരിക്കാം. എന്നാൽ പുറത്ത് പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. ഒരു ദിവസം അഞ്ച് ലിറ്റർ വെള്ളം ഞാൻ കുടിക്കാൻ കൊടുക്കും. എന്നാൽ വീടിനുള്ളിലോ വീട്ടുവളപ്പിലോ മദ്യപിക്കുകയോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം.' ആദാ കുറിച്ചു.

എന്നാൽ പോസ്റ്റിന് തൊട്ട് താഴെ തന്നെ 2014 ഓഗസ്റ്റ് വരെ അപേക്ഷിക്കാൻ പറ്റുകയുള്ളൂ എന്നാണ് താരം എഴുതിയിരിക്കുന്നത്. തമാശയ്ക്ക് പോസ്റ്റ് ചെയ്തതാണെന്ന് അപ്പോഴാണ് എല്ലാവർക്കും മനസിലായത്. തമാശയ്ക്കിട്ട പോസ്റ്റാണെങ്കിലും ആരാധകർ കാര്യമായിട്ടാണ് എടുത്തിരിക്കുന്നത്. താരത്തിനെ വിവാഹം കഴിക്കാൻ എന്തിനും തയാറാണെന്നാണ് ചിലരുടെ കമന്റ്. ഞാൻ 2014 ലാണ് ഇപ്പോൾ ജീവിക്കുന്നത് എന്നാണ് ചില വിരുതന്മാർ പറയുന്നത്. തമിഴ്‌നാട്ടിൽ ജനിച്ചു വളർന്ന ആദാ ശർമ്മ ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമാണ്. വിദ്യുത് ജാംവാൽ പ്രധാനവേഷത്തിലെത്തുന്ന കമാൻഡോ 3 യാണ് ആദയുടെ പുതിയ ചിത്രം. പ്രഭുദേവ പ്രധാനവേഷത്തിലെത്തിയ ചാർലി ചാപ്ലിൻ, സിമ്പുവിന്റെ ഇതു നമ്മ ആളു തുടങ്ങിയ ചിത്രങ്ങളിൽ ആദാ അഭിനയിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP