Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വന്ദേമാതരത്തെ അംഗീകരിക്കാത്ത ആർക്കും ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്ന് പ്രതാപ് ചന്ദ്ര സാരംഗി; കേന്ദ്ര മന്ത്രിയുടെ പ്രസ്താവന കാശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞതിനെ എതിർക്കുന്ന കോൺഗ്രസ് നിലപാടിനെ വിമർശിച്ച് കൊണ്ട്

വന്ദേമാതരത്തെ അംഗീകരിക്കാത്ത ആർക്കും ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്ന് പ്രതാപ് ചന്ദ്ര സാരംഗി; കേന്ദ്ര മന്ത്രിയുടെ പ്രസ്താവന കാശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞതിനെ എതിർക്കുന്ന കോൺഗ്രസ് നിലപാടിനെ വിമർശിച്ച് കൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: വന്ദേമാതരത്തെ അംഗീകരിക്കാത്ത ആർക്കും ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ നിൽക്കുന്ന കോൺഗ്രസ് നിലപാടിനെ വിമർശിച്ചാണ് മന്ത്രിയുടെ പ്രസ്താവന.370 എടുത്തുകളഞ്ഞപ്പോൾ ബിജെപിയുടെ കടുത്ത എതിരാളികൾ പോലും ്അതിനെ അനുകൂലിച്ചു. എന്നാൽ കോൺഗ്രസ് എതിർക്കുകയാണ് ചെയ്തത്.

പാക് അധീന കശ്മീരും സിയാച്ചിനും ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ കോൺഗ്രസ് നേതാക്കളോട് പറഞ്ഞതാണ്- സാരംഗി പറഞ്ഞു.ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം അനുച്ഛേദം എടുത്തുകളഞ്ഞതിൽ ഏറ്റവും വലിയ മുറിവേറ്റത് ചിതറിപ്പോയ പ്രതിപക്ഷത്തിനും ഭീകരർക്കുമാണ്. കശ്മീരിൽ ആളുകൾ ഭൂമി വാങ്ങാൻ തുടങ്ങിയെന്നും കശ്മീരികൾക്ക് പെൺമക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹം ചെയ്തയയ്ക്കാൻ അവസരമൊരുങ്ങിയെന്നും സാരംഗി ഭുബനേശ്വറിൽ സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണയോഗത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP