Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വട്ടിയൂർക്കാവിൽ നായർ സ്ഥാനാർത്ഥി... കോന്നിയിൽ ഈഴവ.. അരൂരിൽ മുസ്ലിം.. എറണാകുളത്ത് ലത്തീൻ കത്തോലിക്കാ.. മഞ്ചേശ്വരത്ത് മുസ്ലിംമോ കൊങ്ങിണിയോ; അഞ്ച് സീറ്റുകളിൽ ഒരുമിച്ചു ഉപതിരഞ്ഞെടുപ്പു വന്നപ്പോൾ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിൽ കഴിവിനേക്കാൾ ആദ്യം പരിഗണിക്കുന്നത് ജാതിയും മതവും മാത്രം; ജാതിയെ പഠിക്കു പുറത്താക്കുന്ന ശീലം അമ്പേമാറ്റി സിപിഎം; നവോത്ഥാന കേരളത്തിലെ ജാതിക്കോമരങ്ങളുടെ ഉറഞ്ഞു തുള്ളലിന്റെ കാഴ്‌ച്ചകൾ ഇങ്ങനെ

വട്ടിയൂർക്കാവിൽ നായർ സ്ഥാനാർത്ഥി... കോന്നിയിൽ ഈഴവ.. അരൂരിൽ മുസ്ലിം.. എറണാകുളത്ത് ലത്തീൻ കത്തോലിക്കാ.. മഞ്ചേശ്വരത്ത് മുസ്ലിംമോ കൊങ്ങിണിയോ; അഞ്ച് സീറ്റുകളിൽ ഒരുമിച്ചു ഉപതിരഞ്ഞെടുപ്പു വന്നപ്പോൾ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിൽ കഴിവിനേക്കാൾ ആദ്യം പരിഗണിക്കുന്നത് ജാതിയും മതവും മാത്രം; ജാതിയെ പഠിക്കു പുറത്താക്കുന്ന ശീലം അമ്പേമാറ്റി സിപിഎം; നവോത്ഥാന കേരളത്തിലെ ജാതിക്കോമരങ്ങളുടെ ഉറഞ്ഞു തുള്ളലിന്റെ കാഴ്‌ച്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ അടുത്തകാലത്തായി ഏറ്റവും അധികം ചർച്ച ചെയ്യുന്നത് നവോത്ഥാനത്തെ കുറിച്ചായിരുന്നു. ജാതി വിവേചനങ്ങൾക്കെതിരെ നമ്മുടെ നവോത്ഥാന നായകർ പോരാട്ടം നയിച്ച ആ കാലത്തെ കുറിച്ച്. ഇതേക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കുമ്പോഴും അതിന് തുടക്കമിട്ട രാഷ്ട്രീയ പാർട്ടി പോലും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതെല്ലാം മറക്കുകയാണ്. വോട്ടുരാഷ്ട്രീയത്തിനായി കഴിവിനേക്കാൾ സമുദായ അംഗങ്ങളെ മാത്രം പരിഗണിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിമറിയുന്നു. ഇപ്പോൾ ഉപതിരഞ്ഞെടുപ്പിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുമ്പോഴും എല്ലാ മുണന്നികളുടെയും പരിഗണന സമുദായികമായാണ്.

വട്ടിയൂർക്കാവിൽ മൂന്ന് മുന്നണികളും നായർ സ്ഥാനാർത്ഥിയെ തന്നെയാകും കളത്തിലിറക്കുക. അതേസമയം എറണാകുളത്ത് ലത്തീൻ കത്തോലിക്കാ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ തന്നെയാണ് യുഡിഎഫും എൽഡിഎഫും തേടുന്നത്. ഇവിടെ ബിജെപിയും ലത്തീൻകാരനെ സ്ഥാനാർത്ഥിയാക്കാൻ സാധിക്കുമോ എന്ന അന്വേഷണത്തിലാണ്. അതേസമയം കോന്നിയിൽ ഈഴവ സ്ഥാനാർത്ഥിയും അരൂരിൽ മുസ്ലിം സ്ഥാനാർത്ഥിയും എന്ന വിധത്തിലാണ് പാർട്ടികളുടെ പരിഗണനകൾ. മഞ്ചേശ്വരത്ത് മുസ്ലിം സ്ഥാനാർത്ഥിയെ ലീഗ് കളത്തിലിറക്കുമ്പോൾ ബിജെപി കൊങ്ങിണി സ്ഥാനാർത്ഥിയെ കളത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്.

മുൻകാലങ്ങളിൽ സിപിഎം ജാതിക്കും മതത്തിനും അതീതമായി സ്ഥാനാർത്ഥി നിർണയത്തിൽ മുൻകൂക്കം കൊടുത്തത് കഴിവിനാണെങ്കിൽ ഇന്ന് ചിത്രം മാറിക്കഴിഞ്ഞു. ശബരിമല വിഷയത്തിലെ തിരിച്ചടി മറികടക്കാൻ വേണ്ടി വിശ്വാസികളുടെ വഴിയോ പോകുമെന്ന് പറഞ്ഞ് സിപിഎം സമുദായ നേതാക്കൾക്ക് താൽപ്പര്യമുള്ളവരെ തന്നെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്.

ഗ്രൂപ്പ് ഏതായാലും സ്ഥാനാർത്ഥി ലത്തീൻ സമുദായക്കാരനാകണം

യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലമാണ് എറണാകുളം. ലത്തീൻ കത്തോലിക്കാ സമുദായത്തിൻ മുൻതൂക്കമള്ള ഈ മണ്ഡലത്തിൽ ലത്തീൻ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി മതിയെന്ന് കോൺഗ്രസുകാർ തീരുമാനിച്ചു കഴിഞ്ഞു. കോൺഗ്രസിന്റെ ഒന്നാംനിരയിൽ ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, കെ.വി. തോമസ് എന്നിവരാണ് ഉള്ളത്. 'എ' വിഭാഗത്തിൽനിന്നുള്ള ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവരും രംഗത്തുണ്ട്. നേതാക്കളായ ലാലി വിൻസന്റ്, ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയ പേരുകളുമുണ്ട്. ഇവരെല്ലാം തന്നെ ലത്തീൻ സമുദായക്കാരനാണ്. മറ്റൊരു സമുദായത്തിൽ നിന്നുള്ളവരുടെ പേരു പോലും ഉയർന്നില്ലെന്ന ചുരുക്കം.

'ഐ' വിഭാഗത്തിന്റെ സീറ്റാണ് എറണാകുളം. അതുകൊണ്ടുതന്നെ ടി.ജെ. വിനോദിന് ആണ് കുടുതൽ സാധ്യതയെന്നാണ് 'ഐ' വിഭാഗം നേതാക്കൾ ഉറപ്പിച്ചുപറയുന്നത്. പാർലമെന്റ് സീറ്റ് നഷ്ടമായതിന്റെ അടിസ്ഥാനത്തിൽ, നിയമസഭാ സീറ്റ് വേണമെന്ന ക്ലെയിമാണ് കെ.വി. തോമസ് മുന്നോട്ടു വെച്ചിട്ടുള്ളത്. അതിനായി ഹൈക്കമാൻഡിനെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. എന്നാൽ, ഇപ്പോൾ ഹൈക്കമാൻഡിന് പഴയ 'ശക്തി' ഇല്ലാത്തതിനാൽ കെപിസിസി.യിൽ നിന്നുള്ള നിർദ്ദേശം തള്ളില്ലെന്നും നേതാക്കൾ പറയുന്നു.

സിപിഎമ്മിനും ഇവിടെ ലത്തീൻ സ്ഥാനാർത്ഥിയെ തന്നെ വേണമെന്ന അവസ്ഥയിലാണ്. ലത്തീൻ സമുദായക്കാരനാണെങ്കിൽ ഒരു പോരാട്ടത്തിനുള്ള സാധ്യത എങ്കിലുമുണ്ടെന്ന് സിപിഎം കണക്കു കൂട്ടുന്നു. സിപിഎമ്മിനുള്ളിൽ സ്ഥാനാർത്ഥിയാകാൻ പറ്റിയ ആളില്ല. അതിനാൽ അത്തരമൊരാളെ കണ്ടെത്താൻ കഴിയാത്തതിനാൽ സ്വതന്ത്രന് തന്നെയാണ് സീറ്റ്. ഡോ. സെബാസ്റ്റ്യൻ പോൾ, മകൻ റോൺ ബാസ്റ്റ്യൻ, മനു റോയ്, യേശുദാസ് പറപ്പിള്ളി, ഷാജി ജോർജ്, ഡോ. ജെ. ജേക്കബ്് തുടങ്ങിയ പേരുകൾ അണികൾ പറഞ്ഞുനടക്കുന്നുണ്ട്.

ഇവർക്കെല്ലാം പാർട്ടി ബന്ധത്തേക്കാൾ സമുദായ താൽപ്പര്യമാണുള്ളത്. അതിനിടെ, 'സീറ്റ് തന്നാൽ നല്ലൊരു ലത്തീൻ സ്ഥാനാർത്ഥിയെ തരാം' എന്ന വാഗ്ദാനവുമായി ജനതാദൾ (എസ്) രംഗത്തു വന്നിട്ടുണ്ട്. പാർട്ടി ജില്ലാ പ്രസിഡന്റ് സാബു ജോർജിനെ സ്ഥാനാർത്ഥിയാക്കാമെന്നാണ് അവർ പറയുന്നത്. സഭയുമായി അടുത്ത ബന്ധമുള്ള സാബുവിന്. ഇത് ഗുണകരമാകുമെന്നും കണക്കൂ കൂട്ടുന്നു. ബിജെപിയും ലത്തീൻ സമുദായത്തിൽ നിന്നുള്ള ഒരാളെ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.പാർട്ടിക്കുള്ളിൽനിന്ന് മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി പത്മജ മേനോൻ എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്.

വട്ടിയൂർക്കാവിലും നായർ മേധാവിത്വം തന്നെ

നായർ വോട്ടു നിർണായകമായ ശബരിമല പോലുള്ള വൈകാരിക വിഷയങ്ങൾ എളുപ്പത്തിൽ ഏൽക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിപിഎമ്മിന് പരീക്ഷിക്കാൻ മികച്ച സ്ഥാനാർത്ഥിയുണ്ട്. എന്നാൽ, അദ്ദേഹം ഈഴവ സമുദായക്കാരനായത് സിപിഎമ്മിനെ പിന്നോട്ടു വലിക്കുന്നു. മറ്റാരുമല്ല, തിരുവനന്തപുരം മേയർ പ്രശാന്താണ് ഈ ജനകീയനായ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് സിപിഎമ്മിനുള്ളിൽ നിന്നും വളർന്നു വരുന്ന മിടുക്കനായ നേതാവാണ് പ്രശാന്ത്. വട്ടിയൂർക്കാവിലേക്ക് പ്രശാന്തിന്റെ പേര് പറഞ്ഞു കേൾക്കുമ്പോഴും സമുദായ പരിഗണനയിൽ നായർ സ്ഥാനാർത്ഥി വേണമെന്ന ആലോചനയിലാണ് പാർട്ടി. ഇവിടെ കെടിഡിസി ചെയർമാൻ വിജയകുമാറിനെയും വി. ശിവൻകുട്ടിയെയും കെ.എസ് സുനിൽകുമാറിനെയും സിപിഎം പരിഗണിക്കുന്നു. ഇവർ നായർ സമുദായത്തിൽ പെട്ടവരാണ് എന്നതു തന്നെയാണ് പരിഗണിക്കാൻ കാരണമാകുന്നതും.

മറുവശത്ത് കോൺഗ്രസ് പരിഗണിക്കുന്നതും നായർ സമുദായത്തിൽ പെട്ട സ്ഥാനാർത്ഥിയെയാണ്. പീതാംബര കുറുപ്പിന്റെയും ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനലിന്റെയും പേരുകളാണ് പരിഗണിക്കുന്നത്. കെ മുരളീധരന്റെ പിന്തുണയാകും മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമാകുക. ഇവിടെ ബിജെപി പരിഗണനയും എല്ലാവർക്കും സ്വീകാര്യനായ കുമ്മനത്തെ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. വി വി രാജേഷും സുരേഷും സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു.

കോന്നിയിൽ ഈഴവ, അരൂരിൽ മുസ്ലിം

കോന്നിയിലും അരൂരിലും ഹിന്ദു സ്ഥാനാർത്ഥി വേണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ടിടത്തും സമുദായം മുൻനിർത്തിയുള്ള സ്ഥാനാർത്ഥഇ നിർണയത്തിലേക്കാണ് മുന്നണികൾ കടക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശ് മുന്നോട്ടു വെക്കുന്നത് റോബിൻ പീറ്റർ എന്ന മിടുക്കനായ സ്ഥാനാർത്ഥിയെ ആണെങ്കിലും ഇവിടെ സമുദായ സന്തുലനത്തിന് വേണ്ടി ഈഴവനായി മറ്റൊരു സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് തേടുന്നത്. സിപിഎമ്മും സമുദായിക പരിഗണ നോക്കി സ്ഥാനാർത്ഥിയെ പരിഗണിക്കുന്നു. ബിജെപിയുടെ കാര്യവും വ്യത്യസ്തമല്ല.

മുസ്ലിം - ഈഴവ സമുദായം പ്രബലമായ അരൂരിൽ ആരിഫ് മാറുമ്പോൾ സിപിഎം ഈഴവ സമുദായത്തിൽ പെട്ട സി ബി ചന്ദ്രബാബുവിനെയാണ് പരിഗണിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇവിടെ മുസ്ലിംസമുദായക്കാരനായ മറ്റൊരു നേതാവിനെയും സിപിഎം പരിഗണിക്കുന്നുണ്ട്. അതേസമയം കോൺഗ്രസ് ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെ മുസ്ലിം സമുദായത്തിൽ നിന്നു തന്നെയാകും കോൺഗ്രസ്ഥിന്റെ സ്ഥാനാർത്ഥി നിർണയം എന്ന് ഉറപ്പാണ്.

മുസ്ലിംലീഗിന്റെ സീറ്റായ മഞ്ചേശ്വരത്ത് ഇക്കുരി ശക്തമായ ത്രികോണ പോരാട്ടം ഉറപ്പാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുനീർ ഹാജി മൊഗ്രാൽ എന്നിവരെയാണ് ലീഗ് പരിഗണിക്കുന്നവർ. ഇതിൽ ഖമറുദ്ദീനാണ് മുൻതൂക്കം. എൽഡിഎഫ് ആകട്ടെ ഹിന്ദു സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ കളത്തിലിറക്കാൻ ഒരുങ്ങുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ജയാനന്ദ എന്നിവരെ പരിഗണിക്കുന്നു. ബിജെപിയിൽ നിന്നും ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശതന്ത്രി കുണ്ടാർ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഇവർ കൊങ്ങിണി വിഭാഗക്കാരാണ് എന്നതും പ്രത്യേകയുണ്ട്.

കേരളത്തിലെ ജാതിശക്തികളുടെയെല്ലാം പിന്തുണുയം താൽപ്പര്യവും നോക്കി തന്നെയാണ്. ക്രൈസ്തവ സഭകൾ അടക്കമുള്ളവർ നിലപാടുകൾ വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പു കൂടിയാണിത്. ഉപതിരഞ്ഞെടുപ്പുകളിൽ കൂടെ നിന്നവരെ ഉപതിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭയും വ്യക്തമാക്കിയിട്ടണ്ട്. കഴിഞ്ഞ നാളുകളിൽ യാക്കോബായ സഭയ്‌ക്കൊപ്പം നിന്നത് ആരാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സുപ്രീംകോടതി വിധി മറ്റ് പലയിടങ്ങളിലും നടപ്പാക്കരുതെന്നും എന്നാൽ, സഭാ വിഷയത്തിൽ അത് നടപ്പാക്കണമെന്നും വാശി പിടിക്കുന്നവരുമുണ്ട്. ഇത്തരക്കാരെ ജനം തിരിച്ചറിയും. സഭയോടൊപ്പം നിന്നവർക്ക് അവർ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP