Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭയിൽ രണ്ടാം താമര എന്ന പ്രവർത്തകരുടെ സ്വപ്‌നം സഫലമാക്കാൻ കുമ്മനം എത്തില്ല; വട്ടിയൂർക്കാവിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞ് മുൻ മിസോറാം ഗവർണർ; മണ്ഡലത്തിൽ ആര് സ്ഥാനാർത്ഥിയാകണം എന്ന് അഭിപ്രായമുണ്ടെന്നും അത് പാർട്ടിയിൽ പറയുമെന്നും ഒ രാജഗോപാൽ; വട്ടിയൂർക്കാവ് പിടിക്കാൻ കുമ്മനം രാജശേഖരൻ വേണമോ എന്ന് ഇനി ആർഎസ്എസ് തീരുമാനിക്കും; പകരക്കാരനായി എസ് സുരേഷിനോ വിവി രാജേഷിനോ നറുക്ക് വീഴും

നിയമസഭയിൽ രണ്ടാം താമര എന്ന പ്രവർത്തകരുടെ സ്വപ്‌നം സഫലമാക്കാൻ കുമ്മനം എത്തില്ല; വട്ടിയൂർക്കാവിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞ് മുൻ മിസോറാം ഗവർണർ; മണ്ഡലത്തിൽ ആര് സ്ഥാനാർത്ഥിയാകണം എന്ന് അഭിപ്രായമുണ്ടെന്നും അത് പാർട്ടിയിൽ പറയുമെന്നും ഒ രാജഗോപാൽ; വട്ടിയൂർക്കാവ് പിടിക്കാൻ കുമ്മനം രാജശേഖരൻ വേണമോ എന്ന് ഇനി ആർഎസ്എസ് തീരുമാനിക്കും; പകരക്കാരനായി എസ് സുരേഷിനോ വിവി രാജേഷിനോ നറുക്ക് വീഴും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത് വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് തന്നെയാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം എന്നത് തന്നെയാണ് അതിന് കാരണം. ബിജെപിക്ക് ഏറ്റവും സാധ്യത കൽപ്പിക്കുന്ന മണ്ഡലത്തിൽ പക്ഷേ ഞെട്ടിക്കുന്ന പ്രസ്താവനയാണ് ഇപ്പോൾ കുമ്മനം രാജശേഖരൻ നടത്തിയിരിക്കുന്നത്. ഒരു കാരണവശാലും വട്ടിയൂർക്കാവിൽ മത്സരിക്കില്ലെന്നും ഇങ്ങനെ ഒരു ആഗ്രഹം താൻ ആരോടും പറഞ്ഞിട്ടില്ല എന്നുമാണ് മുൻ സിസോറാം ഗവർണർ പറയുന്നത്. കേരളത്തിൽ നേമത്തിന് പുറമെ മറ്റൊരു മണ്ഡലത്തിൽ എംഎൽഎ എന്ന സ്വപ്‌നം പൂവണിയുമെങ്കിൽ അത് വട്ടിയൂർക്കാവിൽ മാത്രമാണ് എന്നും അതിന് സാധ്യതയുള്ള ഒരേ ഒരു നേതാവ കുമ്മനം ആണ് എന്ന വിലയിരുത്തലിലുമാണ് ജില്ലാ കമ്മിറ്റി സമർപ്പിച്ച പട്ടികയിൽ കുമ്മനം ഒന്നാമനായതും.

എന്നാൽ ഇപ്പോൾ മത്സരത്തിന് ഇല്ല എന്ന് കുമ്മനം പറയുമ്പോൾ അത് ബിജെപിയെ തള്ളിവിടുന്നത് വലിയ പ്രതിസന്ധിയിലാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉറപ്പായും വിജയിക്കും എന്ന്കരുതിയാണ് മിസോറാം ഗവർണർ സ്ഥാനം രാജി വെപ്പിച്ച് മോദി നേരിട്ട് സംഘപരിവാർ നേതാവിനെ തലസ്ഥാനത്ത് മത്സരത്തിനിറക്കിയത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരു ലക്ഷം വോട്ടിനായിരുന്നു തോൽവി. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ തോറ്റിരുന്നു കുമ്മനം. ഫലത്തിൽ അഞ്ച് മൂന്നര വർഷത്തിനുള്ളിൽ മൂന്നാമത് ഒരു അംഗത്തിന് താൽപര്യമില്ലെന്നാണ് കുമ്മനം വ്യക്തമാക്കുന്നത്.

മത്സരിക്കാൻ താൽപര്യമില്ലെന്ന് കുമ്മനം തുറന്ന് പറയുമ്പോഴും അന്തിമ തീരുമാനം പാർട്ടി സ്വീകരിക്കും എന്ന് പറയുക.ാണ് കുമ്മനം. കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കുമോ ഇല്ലോ എന്നതിൽ അന്തിമ തീരുമാനം ആർഎസ്എസ് ആയിരിക്കും കൈക്കൊള്ളുക. മണ്ഡലത്തിലെ സ്ഥാനാർത്ഥി ആരായിരിക്കണം എന്നതിനെ സംബന്ധിച്ച് തനിക്ക് അഭിപ്രായമുണ്ടെന്നും എന്നാൽ അത് പാർട്ടി വേദിയിൽ പറയും എന്നുമാണ് നേമം എംഎൽഎ ഒ രാജഗോപാൽ പറഞ്ഞത്. പാർട്ടിയുടെ ഏക ജനപ്രതിനിധി എന്ന നിലയിൽ രാജഗോപാലിന്റെ അഭിപ്രായത്തിന് വലിയ സ്വാധീനം തന്നെ വട്ടിയൂർക്കാവിൽ ഉണ്ടായിരിക്കും.

2016ൽ കെ മുരളീധരനോട് 7622 വോട്ടുകൾക്ക് തോറ്റ കുമ്മനം രാജശേഖരൻ 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ശശി തരൂരുമായുള്ള വ്യത്യാസം വെറും 2836 വോട്ടുകളാക്കി ചുരുക്കി. പാർലമെന്റ് മണ്ഡലത്തിൽ ഒരുലക്ഷം വോട്ടിന് തോറ്റപ്പോഴും വട്ടിയൂർക്കാവിൽ ഭൂരിപക്ഷം വളരെ കുറച്ചു എന്നത് തന്നെയാണ് ബിജെപിക്ക് സാധ്യത വർധിപ്പിക്കുന്നത്. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ, വിവി രാജേഷ്, ജെആർ പത്മകുമാർ, പികെ കൃഷ്ണദാസ്, സുരേഷ്‌ഗോപി, എസ് സുരേഷ് എന്നിവരുടെ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലും കുമ്മനം സ്ഥാനാർത്ഥിയാകണം എന്ന ആവശ്യമാണ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടത്.

ഇത് കേന്ദ്ര നേതൃത്വം അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കുമ്മനത്തെ മിസോറാം ഗവർണർ സ്ഥാനത്ത് നിന്ന് രാജി വെപ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്. എന്നാൽ ഒരുലക്ഷം വോട്ടിനാണ് കുമ്മനം ശശി തരൂരിനോട് പരാജയപ്പെട്ടത്. എന്നാൽ നിയമസഭയിൽ അതല്ല സ്ഥിതി എന്നും കുമ്മനം വന്നാൽ രണ്ടാമത്തെ താമര കേരള നിയമസഭയിൽ വിരിയും എന്നും ബിജെപികാർ പ്രതീക്ഷിക്കുന്നു. ഇതാണ് ഇപ്പോൾ കുമ്മനം താൽപര്യം ഇല്ല എന്ന് പറയുമ്പോൾ പ്രതിസന്ധിയിലാകുന്നത്.

ഒ രാജഗോപാൽ കഴിഞ്ഞാൽ പാർട്ടിക്ക് ഒരു ജനപ്രതിനിധി ഉണ്ടാവുകയാണെങ്കിൽ അത് കുമ്മനം രാജശേഖരൻ തന്നെയായിരിക്കും എന്ന തികഞ്ഞ വിശ്വാസം പാർട്ടി നേതാക്കൾക്കും ഉണ്ട്. കുമ്മനത്തെ തന്നെ വട്ടിയൂർക്കാവിൽ പരീക്ഷിക്കാനാണ് ദേശീയ നേതൃത്വത്തിനും താൽപര്യം. നേരത്തെ അഞ്ച് സംസ്ഥാനങ്ങളുടെ ഗവർണർ പട്ടിക പുറത്ത് വന്നപ്പോൾ ഒന്നിലും കുമ്മനത്തിന്റെ പേര് ഇല്ല. മിസോറാമിൽ നിന്ന് രാജി വെപ്പിച്ച നേതാവിനെ എന്തായാലും പുതിയ പട്ടികയിൽ പരിഗണിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ അത് ഉണ്ടായില്ല. ഇതോടെയാണ് വട്ടിയൂർക്കാവിൽ കുമ്മനം തന്നെ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുമ്പോഴാണ് കുമ്മനത്തിന്റെ അപ്രതീക്ഷിത പിന്മാറ്റം.കുമ്മനം മത്സരിക്കുന്നില്ല എന്ന തീരുമാനം അംഗീകരിക്കപ്പെടുകയാണെങ്കിൽ ജില്ലാ പ്രസിഡന്റ് എസ് സുരേഷിനോ വിവി രാജേഷിനോ ആയിരിക്കും നറുക്ക് വീഴുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP