Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയും ചെയ്ത കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ; നഗ്ന ചിത്രങ്ങൾ കാട്ടി 50,000 രൂപ തട്ടിയെടുത്തെന്നും പരാതി; സുനിഷ് സിദ്ദിഖ് പാർട്ടി അനുഭാവി മാത്രമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി

വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയും ചെയ്ത കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ; നഗ്ന ചിത്രങ്ങൾ കാട്ടി 50,000 രൂപ തട്ടിയെടുത്തെന്നും പരാതി; സുനിഷ് സിദ്ദിഖ് പാർട്ടി അനുഭാവി മാത്രമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വള്ളിക്കുന്നത്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. കറ്റാനം ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖ് ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നഗ്‌നചിത്രങ്ങൾ കാണിച്ച് സുനിഷ് സിദ്ദിഖ് തന്റെ കയ്യിൽ നിന്ന് അമ്പതിനായിരം രൂപ തട്ടിയെടുത്തതായും വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡനം വിവരം പുറത്ത് പറഞ്ഞാൽ വകവരുത്തുമെന്ന് സുനിഷ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഏറെനാളായി ഭീഷണിപ്പെടുത്തുന്നത് തുടർന്നതിനാലാണ് പരാതിപ്പെട്ടതെന്നും വീട്ടമ്മ പൊലീസിൽ മൊഴി നൽകി. അതേസമയം, അറസ്റ്റിലായ സുനിഷ് സിദ്ദിഖ് ഡിവൈഎഫ്‌ഐ ഭാരവാഹി അല്ലെന്നും അനുഭാവി മാത്രമാണെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP