Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി...മോദി...മോദി... ജയ് വിളികളാൽ നിറഞ്ഞ് എൻആർജി സ്‌റ്റേഡിയം; ഭാരത് മാതാ കി ജയ് വിളിച്ചും ഡോലക് കൊട്ടിയും മോദിക്ക് ഊഷ്മളമായ സ്വീകരണം നൽകി ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം; പ്രധാനമന്ത്രി വേദിയിലെത്തിയപ്പോൾ നിലയ്ക്കാത്ത കൈയടികൾ; പ്രസംഗം തുടങ്ങുന്നതിന് മുൻപ് ജയ് വിളി നിൽക്കാൻ കാത്ത് നിന്ന് മോദി; പ്രധാനമന്ത്രിയോടുള്ള ജനങ്ങളുടെ സ്‌നേഹത്തിൽ ഞെട്ടി സാക്ഷാൽ ട്രംപും; ഹൂസ്റ്റൺ മിനി ഇന്ത്യ ആയപ്പോൾ

മോദി...മോദി...മോദി... ജയ് വിളികളാൽ നിറഞ്ഞ് എൻആർജി സ്‌റ്റേഡിയം; ഭാരത് മാതാ കി ജയ് വിളിച്ചും ഡോലക് കൊട്ടിയും മോദിക്ക് ഊഷ്മളമായ സ്വീകരണം നൽകി ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം; പ്രധാനമന്ത്രി വേദിയിലെത്തിയപ്പോൾ നിലയ്ക്കാത്ത കൈയടികൾ; പ്രസംഗം തുടങ്ങുന്നതിന് മുൻപ് ജയ് വിളി നിൽക്കാൻ കാത്ത് നിന്ന് മോദി; പ്രധാനമന്ത്രിയോടുള്ള ജനങ്ങളുടെ സ്‌നേഹത്തിൽ ഞെട്ടി സാക്ഷാൽ ട്രംപും; ഹൂസ്റ്റൺ മിനി ഇന്ത്യ ആയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഹൂസ്റ്റൺ: കഴിഞ്ഞ മാസം അമേരിക്ക സന്ദർശിച്ച പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാന് നേരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉണ്ടായത്. എന്നാൽ ഇന്ന് കഥ വേറെയായിരുന്നു. ലോകത്ത് ഒരു പ്രധാനമന്ത്രിക്കും സ്വന്തം രാജ്യത്ത് പോലും ലഭിക്കാത്ത മികച്ച സ്വീകരണമാണ് അമേരിക്കയിലെ ഹൂസ്റ്റണിൽ ഹൗഡി മോദി സംഗമ വേദിയിൽ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഇന്ത്യക്കാർ നൽകിയത്. മോദി കി ജയ് വിളിച്ചും ഭാരത് മാതാ കി ജയ് വിളിച്ചും ഡോലക് കൊട്ടിയും നൃത്തം ചെയ്തുമാണ് പ്രധാനമന്ത്രിയെ ജനം സ്വീകരിച്ചത്. ട്രംപിന്റെ സാന്നിധ്യം കൂടിയായപ്പോൾ ആവേശം ഇരട്ടിയായി. മോദിയോടുള്ള ജനങ്ങളുടെ സ്‌നേഹം കണ്ട് ഒരു നിമിഷം സാക്ഷാൽ അമേരിക്കൻ പ്രസിഡന്റ് പോലും ഞെട്ടി.

അണിനിരക്കുന്നത് 400-ഓളം കലാകാരന്മാർ പങ്കെടുത്ത പരിപാടിയാണ് നടന്നത്.രാജ്യത്തിന്റെ വൈവിധ്യവും സാംസ്‌കാരികത്തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് ഹൗദി മോദിയിൽ അരങ്ങേറിയത്. മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിക്കും അമേരിക്കയിലുള്ള ജനത ഇത്രയും വലിയ സ്വീകരണം നൽകിയിട്ടില്ല. വേദിയിലേക്ക് ആദ്യം മോദി എത്തിയത് അമേരിക്കൻ കോൺഗ്രസ് അംഗങ്ങളോടൊപ്പമാണ്. ഇവർ മോദി എന്ന പേര് പറയുമ്പോൾ എല്ലാം തന്നെ വേദി ഇളകി മറിഞ്ഞു.പിന്നീട് ഹൂസ്റ്റൺ മേയർ ഇന്ത്യയെ കുറിച്ചും മോദിയെ കുറിച്ചും വിശേഷിപ്പിച്ചപ്പോൾ എല്ലാം വേദിയിൽ കൈയടി നിറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്താണ് ഇപ്പോൾ വൈറ്റ് ഹൗസിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്.ട്രംപിന്റെ നേതൃപാടവത്തോട് ബഹുമാനമുണ്ട്.അമേരിക്കൻ സമ്പദ് വ്യവസ്ഥയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റിയ നേതാവാണ് ട്രംപെന്ന് പറഞ്ഞ മോദി ഒരിക്കൽ കൂടി ട്രംപ് സർ്ക്കാർ ഉണ്ടാകട്ടെ എന്നും ആശംസിച്ചു.ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കൈവച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്യാനായതിൽ സന്തോഷം എന്നും മോദി പറഞ്ഞു.

ഇന്ത്യൻ സമൂഹം തനിക്ക് ഒരുക്കുന്ന സ്വീകരണത്തിൽ ട്രംപ് പങ്കെടുത്തത് ചരിത്രപരമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യൻ സമയം വൈകുന്നേരം ഏഴര മണിയോടെ സാംസ്‌കാരിക ചടങ്ങുകളോടെയാണ് പരിപാടികൾ ആരംഭിച്ചത്.ഹൗഡി മോദി, പരിപാടി ആരംഭിച്ചുതിന് പിന്നാലെ വേദിയിൽ എത്തിയ യുഎസ് കോൺഗ്രസ് അംഗങ്ങൾ പ്രസംഗിച്ചതോടെയാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്.ഹൗഡി മോദി വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിന് പിന്നാലെ ടെക്‌സാസ് ഗവർണർ മോദിയെ സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യ തങ്ങളുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് എന്നാണ് കോൺഗ്രസ് അംഗങ്ങൾ വിശേഷിപ്പിച്ചത്. ഹൂസ്റ്റൺ മേയർ മോദിക്ക് നഗരത്തിന്റെ താക്കോൽ മോഡൽ സമ്മാനിച്ചു.

ഇതിന് ശേഷം ട്രംപും മോദിയും ഒരുമിച്ച് വേദിയിലെത്തിയപ്പോൾ സ്ഥിതി കൂടുതൽ വ്യത്യാസത്തിലേക്ക് മാറി. മോദി ട്രംപിനെ സ്വീകരിക്കുന്നതിനായി പ്രസംഗം തുടങ്ങാൻ പോയപ്പോൾ തുടങ്ങിയ മോദി..മോദി.. വിളികൾ അവസനിക്കാൻ പ്രധാനമന്ത്രിക്ക് കാത്ത് നിൽക്കേണ്ടി വന്നു. ഇതിന് ശേഷം ട്രംപിനേയും അമേരിക്കയേയും പുകഴ്‌ത്തിയാണ് മോദി പ്രസംഗിച്ചത്. ഇതിന് ശേഷം മോദിയെ പുകഴ്‌ത്തിയുള്ള ട്രംപിന്റെ ഓരോ പ്രസംഗത്തിനും കൈയടിയോടെയാണ് ഇന്ത്യൻ സമൂഹം നന്ദി പ്രകടിപ്പിച്ചത്.

30 കോടി ആളുകളുടെ പട്ടിണി മാറ്റിയ നേതാവാണ് മോദി എന്നായിരുന്നു ട്രംപിന്റെ ആശംസ. ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം നടത്തും എന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.നവംമ്പറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP