Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിൽ വെച്ച് മേരി വർഗീസ് ഫേസ്‌ബുക്കിലൂടെ വ്യവസായിയെ വശീകരിച്ചു; വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി; മുറിയിലെത്തിയ വ്യവസായിയുടെ വസ്ത്രങ്ങൾ ഊരിമാറ്റി നഗ്‌നയായ മേരിക്കൊപ്പം നിറുത്തി രഹസ്യ ക്യാമറയിൽ ചിത്രങ്ങൾ പകർത്തി; നാട്ടിലെത്തിയപ്പോൾ നഗ്നചിത്രങ്ങൾ മൊബൈലിൽ അയച്ചു നൽകി ആവശ്യപ്പെട്ടത് 50 ലക്ഷം; പണം തന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും; വ്യവസായി പൊലീസിനെ സമീപിച്ച 'ബ്‌ളൂ ബ്‌ളാക്ക്‌മെയിലിങ്' തട്ടിപ്പുസംഘം പിടിയിൽ

ഖത്തറിൽ വെച്ച് മേരി വർഗീസ് ഫേസ്‌ബുക്കിലൂടെ വ്യവസായിയെ വശീകരിച്ചു; വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി; മുറിയിലെത്തിയ വ്യവസായിയുടെ വസ്ത്രങ്ങൾ ഊരിമാറ്റി നഗ്‌നയായ മേരിക്കൊപ്പം നിറുത്തി രഹസ്യ ക്യാമറയിൽ ചിത്രങ്ങൾ പകർത്തി; നാട്ടിലെത്തിയപ്പോൾ നഗ്നചിത്രങ്ങൾ മൊബൈലിൽ അയച്ചു നൽകി ആവശ്യപ്പെട്ടത് 50 ലക്ഷം; പണം തന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും; വ്യവസായി പൊലീസിനെ സമീപിച്ച 'ബ്‌ളൂ ബ്‌ളാക്ക്‌മെയിലിങ്' തട്ടിപ്പുസംഘം പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്‌മെയിൽ തട്ടിപ്പ്. പ്രവാസി വ്യവസായിയുടെ നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്‌മെയിൽ ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതി അടങ്ങുന്ന നാലംഗ സംഘമാണ് പിടിയിലായത്. കണ്ണൂർ പയ്യന്നൂർ വെള്ളോര വെള്ളക്കടവ് മുണ്ടയോട്ട് സവാദ് (25),എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26), കണ്ണൂർ സ്വദേശികളായ തളിപ്പറമ്പ് പരിയാരം മെഡിക്കൽ കോളേജിന് സമീപം പുൽക്കൂൽ വീട്ടിൽ അസ്‌കർ (25), കടന്നപ്പള്ളി കുട്ടോത്ത് വളപ്പിൽ മുഹമ്മദ് ഷഫീഖ് (27) എന്നിവരെയാണ് 'ബ്‌ളൂ ബ്‌ളാക്ക്‌മെയിലിങ്' കേസിൽ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്.

ഖത്തറിൽ വച്ചാണ് പ്രതികൾ വ്യവസായിയെ കുടുക്കിയത്. സവാദാണ് ബ്‌ളാക്‌മെയിലിംഗിന്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസിൽ പറഞ്ഞു. വിദേശത്തു നടന്ന സംഭവത്തിൽ ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിച്ചപ്പോഴാണ് സംഘം കുടുങ്ങിയത്. ഖത്തറിൽ ജോലി ചെയ്തിരുന്ന മേരി വർഗീസ് ഫേസ്‌ബുക്കിലൂടെയാണ് വ്യവസായിയെ ഹണി ട്രാപ്പിൽ വീഴ്‌ത്തിയത്. പിന്നീട് ഇരുവരും സൗഹൃദത്തിലായി. ഈ സൗഹൃദത്തിന്റെ മറപിടിച്ചാണ് ഇയാളെ കുടുക്കാൻ മേരി വർഗീസ് ഖത്തറിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. വ്യവസായി എത്തുന്നതിന് മുമ്പേ സവാദ് മുറിയിൽ കാമറ സജ്ജീകരിച്ചിരുന്നു. മുറിയിലെത്തിയ വ്യവസായിയുടെ വസ്ത്രങ്ങൾ പ്രതികൾ ഊരിമാറ്റി നഗ്‌നയായ മേരിക്കൊപ്പം നിറുത്തി ചിത്രങ്ങൾ പകർത്തി.

നാട്ടിലേക്ക് മടങ്ങിയ വ്യവസായിയുടെ മൊബൈൽ ഫോണിലേക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തു. 50 ലക്ഷം രൂപ തന്നില്ലെങ്കിൽ സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത്രയും തുക നൽകാനില്ലാതിരുന്നതോടെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച വ്യവസായി സുഹൃത്തുമായി സംസാരിച്ചു. സുഹൃത്തിന്റെ നിർദ്ദേശപ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിക്ക് പരാതി നൽകി.

പൊലീസ് ഖത്തറിലുള്ള സുഹൃത്തുകൾ വഴി നടത്തിയ അന്വേഷണത്തിൽ പ്രതികൾ വാടകയ്ക്ക് എടുത്തിരുന്ന മുറി കണ്ടെത്തി. മുറി എടുത്തിരിക്കുന്നവരെക്കുറിച്ചും വിവരം ലഭിച്ചു. പ്രതികൾ എവിടെയുണ്ടെന്ന് മനസിലാക്കാൻ പൊലീസ് നിർദ്ദേശപ്രകാരം 30,000 രൂപ വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്ക് നൽകി. പണം പിൻവലിച്ചത് കണ്ണൂർ തളിപ്പറമ്പിലെ എ.ടി.എമ്മിൽ നിന്നാണെന്ന് മനസിലായതോടെ പൊലീസ് അവിടേക്ക് തിരിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫായിരുന്നു. ഇവർ രഹസ്യമായി ഉപയോഗിക്കുന്ന ഫോൺനമ്പർ ലഭിച്ചതോടെ പൊലീസ് പിന്തുടർന്നു. കണ്ണൂരിൽ നിന്ന് ബംഗളുരൂവിലേക്ക് കടക്കാൻ ശ്രമിക്കുന്നത് മനസിലാക്കിയ പൊലീസ് പിന്നാലെ കൂടി. യാത്രയ്ക്കിടയിൽ മടിക്കേരിയിലെ ലോഡ്ജിൽ താമസിക്കുമ്പോഴാണ് പ്രതികൾ പിടിയിലായത്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിരവധി മലയാളികളെ ബ്‌ളൂ ബ്‌ളാക്ക്‌മെയിലിംഗിനിരയാക്കി പണം തട്ടിയെടുത്തതായി പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി, സിഐ. എസ്. വിജയശങ്കർ, എസ്‌ഐ. കിരൺ സി.നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ പൊലീസ് പൊക്കിയസം സമർത്ഥമായി

പൊലീസ് ഖത്തറിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ എടുത്തിരുന്ന മുറിയെ കുറിച്ചും ഇത് വാടകയ്‌ക്കെടുത്തയാളെക്കുറിച്ചും വിവരം ലഭിച്ചതോടെയാണ് അന്വേഷണം എളുപ്പമായത്. പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരൻ കുറച്ചു പണം സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയിരുന്നു. ഇതിന്റെ ബാങ്ക് വിവരങ്ങൾ എടുത്തു നടത്തിയ അന്വേഷണത്തിൽ കണ്ണൂർ തളിപ്പറമ്പിലെ എ.ടി.എം. കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് പൊലീസ് കണ്ടെത്തി.

എന്നാൽ, പൊലീസിന്റെ പിടിയിലാകാതിരിക്കാൻ പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. തുടർന്ന് പ്രതികളുടെ രഹസ്യ ഫോണിന്റെ നമ്പർ പൊലീസ് മനസ്സിലാക്കി അവരെ പിന്തുടരുകയായിരുന്നു. തളിപ്പറമ്പിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ പ്രതികളുടെ പിന്നാലെ പൊലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിരുന്നു. എന്നാൽ, പ്രതികൾ ഇടയ്ക്കുവെച്ച് മടിക്കേരിയിൽ ലോഡ്ജ് എടുത്ത് താമസിച്ചു. ഇവിടെ വച്ചാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എറണാകുളം എ.സി.പി. കെ. ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ സെൻട്രൽ എസ്‌ഐ. കിരൺ സി. നായർ, അസിസ്റ്റന്റ് എസ്‌ഐ. എസ്.ടി. അരുൾ, സീനിയർ സി.പി.ഒ.മാരായ ഇ.എം. ഷാജി, അനീഷ്, ഒ.എം. ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിൽ നിരവധി മലയാളികൾ പ്രതികളുടെ വലയിൽ വീണതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP