Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രണയാഭ്യർഥന നിരസിച്ചത് പകയായി; യുവാവിന്റേ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; നടുറോഡിൽ കുത്തേറ്റു വീണ ബിന്ദുവിനെ ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ; സംഭവ സ്ഥത്തു നിന്നു രക്ഷപ്പെട്ട പ്രതി കോടതിയിൽ കീഴടങ്ങിയത് രണ്ടു ദിവസത്തിന് ശേഷം; യുവതിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയത് ബലഹന്നൂർ ഗാണ്ടിഗേശ്വര സ്വദേശി മിഥുൻ  

മറുനാടൻ ഡെസ്‌ക്‌

മംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു. ചികിത്സയിൽ ഇരിക്കെയായിരുന്നു യുവതിയുടെ അന്ത്യം. ചിക്കമഗളൂരു ജില്ലയിലെ എൻആർ പുരയ്ക്കടുത്തു ബാസപുര സ്വദേശിനിയായ ബിന്ദുവാണു മരിച്ചത്.നാളുകളായി പ്രണയാഭ്യർഥനയുമായി ബിന്ദുവിന്റെ പിന്നാലെ നടക്കുകയായിരുന്നു മിഥുൻ. ബിന്ദു പ്രണയാഭ്യർഥന പൂർണമായും നിരാകരിച്ചതോടെയാണു യുവാവ് പ്രകോപിതനായി ആക്രമണം നടത്തിയത്.

എൻആർ പുരയ്ക്കടുത്തു മാഗൽഗോഡിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുത്തേറ്റു ഗുരുതരമായി പരിക്കേറ്റു റോഡരികിൽ വീണുകിടന്ന ബിന്ദുവിനെ നാട്ടുകാരാണു ബലഹന്നൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു.ബലഹന്നൂർ ഗാണ്ടിഗേശ്വരയിലെ മിഥുൻ എന്ന യുവാവാണ് യുവതിയെ ആക്രമിച്ചത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മിഥുൻ രണ്ടുദിവസം മുമ്പ് കോടതിയിൽ കീഴടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP