Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാസി ഗിഫ്റ്റ് ഇനി മുതൽ ഡോക്ടർ ജാസിഗിഫ്റ്റ്; കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയത് ഫിലോസഫിയിൽ

ജാസി ഗിഫ്റ്റ് ഇനി മുതൽ ഡോക്ടർ ജാസിഗിഫ്റ്റ്; കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയത് ഫിലോസഫിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് ഇനി മുതൽ വെറും ജാസിഗിഫ്റ്റ് അല്ല. ഡോക്ടർ ജാസിഗിഫ്റ്റാണ്. കണ്ണൂർ സർവകലാശാലയിൽനിന്ന് ഫിലോസഫിയിലാണ് ജാസി ഗിഫ്റ്റ് ഡോക്ടറേറ്റ് നേടിയത്. 'ദ ഫിലോസഫി ഓഫ് ഹാർമണി ആൻഡ് ബ്ലിസ് വിത്ത് റഫറൻസ് ടൂ അദ്വൈത ആൻഡ് ബുദ്ധിസം' എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂർത്തിയാക്കിയത്. കണ്ണൂർ സർവകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ജാസിഗിഫിറ്റിന്റെ ഗവേഷക മാർഗദർശി. അഞ്ച് വർഷംകൊണ്ടാണ് ഗവേഷണം പൂർത്തിയാക്കിയത്.

2003 ൽ പുറത്തിറങ്ങിയ സഫലം എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് സിനിമാരംഗത്ത് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലെ ഗാനങ്ങൾ അദ്ദേഹത്തിനെ ശ്രദ്ധേയനാക്കി. എന്നിട്ടും, അശ്വാരൂഢൻ, ബൽറാം വേഴ്സസ് താരദാസ്, പോക്കിരി രാജ, ചൈന ടൗൺ, സഞ്ജു വെഡ്സ് ഗീത, വിലയാട്ട് എന്നിങ്ങനെ മലയാളം, തമിഴ്, കന്നട തുടങ്ങി വ്യത്യസ്ത ഭാഷകളിലായി ഒട്ടനവധി സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. 2019 ൽ പുറത്തിറങ്ങിയ മാഫി ഡോണയാണ് ജാസി ഗിഫ്റ്റിന്റെ ഏറ്റവും പുതിയ റിലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP