Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗൾഫ് രാജ്യങ്ങളുടെ നെഞ്ചിൽക്കയറാതെ മാറിനിൽക്കുന്നതാണ് സായിപ്പന്മാരെ നിങ്ങൾക്ക് നല്ലത്; അമേരിക്കൻ പട്ടാളക്യാമ്പുകൾ വരെ എത്താൻ കെൽപ്പുള്ള മിസൈലുകൾ നിരത്തി ഇറാന്റെ വെല്ലുവിളി; ഇറാൻ യുദ്ധം തുടങ്ങിയെന്നും തിരിച്ചടി ഉടനെന്നും പറഞ്ഞ് അമേരിക്ക; ലോക രാഷ്ടട്രങ്ങളുടെ പിന്തുണ തേടി സൗദി; ഡ്രോൺ ആക്രമണത്തിന്റെ പേരിൽ തുടങ്ങിയ വാക്കുതർക്കം യുദ്ധസമാന സാഹചര്യത്തിലേക്ക്

ഗൾഫ് രാജ്യങ്ങളുടെ നെഞ്ചിൽക്കയറാതെ മാറിനിൽക്കുന്നതാണ് സായിപ്പന്മാരെ നിങ്ങൾക്ക് നല്ലത്; അമേരിക്കൻ പട്ടാളക്യാമ്പുകൾ വരെ എത്താൻ കെൽപ്പുള്ള മിസൈലുകൾ നിരത്തി ഇറാന്റെ വെല്ലുവിളി; ഇറാൻ യുദ്ധം തുടങ്ങിയെന്നും തിരിച്ചടി ഉടനെന്നും പറഞ്ഞ് അമേരിക്ക; ലോക രാഷ്ടട്രങ്ങളുടെ പിന്തുണ തേടി സൗദി; ഡ്രോൺ ആക്രമണത്തിന്റെ പേരിൽ തുടങ്ങിയ വാക്കുതർക്കം യുദ്ധസമാന സാഹചര്യത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: ഗൾഫ് മേഖലയെ സംഘർഷത്തിന്റെ മുൾമുനയിൽനിർത്തി മറ്റൊരു യുദ്ധം ഉരുണ്ടുകൂടുകയാണ്. അമേരിക്കൻ നിരീക്ഷണ വിമാനം ഇറാൻ വെടിവെച്ചിട്ടതിന്റെ പേരിൽത്തുടങ്ങിയ തർക്കമാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാനും സൗദിയും തമ്മിലുള്ള തർക്കത്തിൽ അമേരിക്കയും പാശ്ചാത്യ ശക്തികളും പങ്കുചേർന്നതോടെ സംഘർഷം കൂടുതൽ ഭീതിദമായി. സൗദി അരാംകോ എണ്ണപ്പാടത്തിനുനേർക്കുനടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനാണെന്ന് പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നതും മേഖലയിൽ ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗഗമാണ്. ഒരിഞ്ചിന് വിട്ടുകൊടുക്കില്ലെന്ന കർക്കശ്ശമായ നിലപാട് ഇറാനും സ്വീകരിച്ചതോടെ, മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

കടക്കുപുറത്ത്...പാശ്ചാത്യരോട് ഇറാൻ

ദിവസേന മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും, ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയുടെ ഏറ്റവുമൊടുവിലത്തെ മുന്നറിയിപ്പിന് താക്കീതിന്റെ സ്വഭാവമുണ്ട്. മേഖലയിലെ പ്രശ്‌നങ്ങളിൽ ഇടപെടാതെ കടക്കുപുറത്തെന്നാണ് റൗഹാനി പാശ്ചാത്യ ശക്തികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാാജ്യത്തിന്റെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ സ്മാരകത്തിന് മുന്നിൽ നടന്ന സൈനിക പരേഡിൽ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുമ്പോഴാണ് എതിരാളികൾക്ക് ഇറാൻ പ്രസിഡന്റ് ശക്തമായ താക്കീത് നൽകിയത്.

ഇറാന്റെ സൈനികശക്തി വിളിച്ചോതുന്ന പരേഡാണ് ഇന്നലെ നടന്നത്. ടാങ്കുകൾ, സായുധവാഹനങ്ങൾ, ഡ്രോണുകൾ മിസൈലുകൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിച്ചു. 2000 കിലോമീറ്റർ പരിധിയുള്ള ഖൊറാംഷഹർ മിസൈലുകളടക്കം പ്രദർശിപ്പിച്ചു. ഗൾഫ് മേഖലയെ ആയുധക്കച്ചവടത്തിന്റെ കേന്ദ്രമാക്കാനാണ് പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നതെന്ന് റൂഹാനി ആരോപിച്ചു. എപ്പോഴൊക്കെ പാശ്ചാത്യ ശക്തികൾ മേഖലയിലെത്തിയിട്ടുണ്ടോ, അപ്പോഴൊക്കെ അത് വേദനയുടെയും നിരാശയുടെയും ഓർമകളാണ് മേഖലയ്ക്ക് നല്കിയിട്ടുള്ളത്. നിങ്ങൾ എത്ര ദൂരേയ്ക്ക് പോകുന്നുവോ, അത്രയും സുരക്ഷ മേഖലയ്ക്കുണ്ടാവുമെന്നും റൂഹാനി പറഞ്ഞു.

പാശ്ചാത്യരുടെ മുൻകാല തെറ്റുകൾ മറക്കാൻ ഞങ്ങൾ തയ്യാറാണ്. പേർഷ്യൻ ഗൾഫിലെ സമാധാനം അതിനുള്ളിൽത്തന്നെ ഉരുത്തിരിഞ്ഞുവരണമെന്നതാണ് ഞങ്ങളുടെ നിലപാട്. വിദേശശക്തികളുടെ സാന്നിധ്യം അതിന് തടസ്സം സൃഷ്ടിക്കും.. മേഖലയിൽ അസമാധാനത്തിന്റെ ദിവസങ്ങൾ കൊണ്ടുവരും. ഇസ്ലാമിന്റെയും ഗൾഫ് മേഖലയുടെയും ശത്രുക്കളാണ് അമേരിക്കയും സയോണിസവും. ഇവിടെയുള്ളവരെ തമ്മിൽ പിരിക്കാനാണ് അവർ എല്ലായ്‌പ്പോഴും ശ്രമിക്കുന്നതെന്നും റൂഹാനി പറഞ്ഞു.

അത് യുദ്ധം തന്നെയെന്ന് പോംപിയോ

മേഖലയിലെ അമേരിക്കൻ സാന്നിധ്യത്തെ ഇറാൻ ശക്തമായി ചെറുക്കുമ്പോഴും, പിന്മാറുകയല്ല കൂടുതൽ ശക്തമായി ഇടപെടാനാണ് തങ്ങളുടെ തീരുമാനമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികൾ. സൗദിയിലെ അരാംകോ എണ്ണപ്പാടത്തിനുനേർക്ക് ആക്രമണം നടത്തിയത് ഇറാനാനാണെന്നും അത് യുദ്ധം തുടങ്ങിയെന്നതിന്റെ സൂചനയാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവർത്തിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് തെളിയിക്കാനുള്ള ശക്തമായ തെളിവുകൾ വൈറ്റ് ഹൗസിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 14-നാണ് അരാംകോ എണ്ണപ്പാടത്തിനുനേർക്ക് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. അതിന് പിന്നിൽ ഇറാനാണെന്ന് തുടക്കം മുതലെ അമേരിക്ക ആരോപിച്ചിരുന്നു. യെമനിലെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും തങ്ങൾക്ക് അതുമായി ബന്ധമില്ലെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ, സത്യസന്ധമായ കാര്യം ഇറാൻ യുദ്ധത്തിന് തുടക്കം കുറിച്ചുവെന്നതാണെന്ന് പോംപിയോ പറയുന്നു. അതിനെ അതേ രീതിയിൽത്തന്നെ കൈകാര്യം ചെയ്യാനാണ് അമേരിക്കയുടെ തീരുമാനമെന്നും പോംപിയോ വ്യക്തമാക്കി.

അരാംകോ എണ്ണപ്പാടത്ത് 17 ഇടത്താണ് ആക്രമണമുണ്ടായത്. ആക്രമണം സൗദിയുടെ എണ്ണയുദ്പാദന ശേഷിയെ ബാധിച്ചിരുന്നു. ആക്രമണത്തിനുശേഷം ശേഖരിച്ച അവശിഷ്ടങ്ങളിൽനിന്ന് ഇറാനിയൻ മിസൈൽ സാങ്കേതികവിദ്യയാണ് ആക്രമണകാരികൾ ഉപയോഗിച്ചതെന്ന് വ്യക്തമായിരുന്നു. ഇറാൻ തന്നെയാണ് അതിന് പിന്നിലെന്ന് അമേരിക്കയും സൗദിയും ആവർത്തിച്ചു. സൗദിയിലെ എണ്ണപ്പാടങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിന് കൂടുതൽ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര സഹായംതേടി സൗദി

അരാകോ എണ്ണപ്പാടത്തിനുനേർക്കുണ്ടായ ആക്രമണത്തിനെതിരേ കൂടുതൽ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് സൗദി അറേബ്യ. ഈയാഴ്ച ന്യുയോർക്കിൽ യു.എൻ. ജനറൽ അസംബ്ലിയിൽ ഇതുസംബന്ധിച്ച ചർച്ച ഉയർത്തിക്കൊണ്ടുവരാനാണ് സൗദിയുടെ ശ്രമം. അരാംകോ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നതിന്റെ തെളിവുകൾ ജനറൽ അസംബ്ലിയിൽ കൊണ്ടുവരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ജനറൽ അസംബ്ലിയിൽ തങ്ങൾക്ക് അനുകൂലമായി കൂടുതൽ രാഷ്ട്രങ്ങളെ അണിനിരത്താനാണ് അവരിപ്പോൾ ശ്രമിക്കുന്നത്.

സെപ്റ്റംബർ 14-നാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. ഇറാനിയൻ കേന്ദ്രങ്ങളിൽനിന്ന് തൊടുത്ത ആയുധങ്ങളാണ് എണ്ണപ്പാടത്ത് നാശമുണ്ടാക്കിയതെന്നാണ് സൗദി ആരോപിക്കുന്നത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇറാനെ ഒറ്റപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മേഖലയിൽ പരമാവധി സൈനിക ഇടപെടലുകൾ കുറച്ച് സമാധാനം നിലനിർത്താനാണ് ശ്രമിക്കുന്നതെന്നും ഇറാൻ പറയുന്നു.

ഇറാനെ നിലയ്ക്കുനിർത്തുന്നതിന് കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നാണ് സൗദിയുടെ നിലപാട്. ബ്ര്ിട്ടനടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൈനിക സഹായം അവർ തേടിയിരുന്നു. ഇതിന് പുറമെയാണ് യു.എൻ ജനറൽ അസംബ്ലിയിൽ പ്രശ്‌നം ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണ് ഇറാന്റെ നീക്കങ്ങളെന്ന് സ്ഥാപിക്കുകയാവും യു.എൻ. ജനറൽ അസംബ്ലിയിൽ സൗദിയുടെ ശ്രമമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP