Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ഇരുവരുടേയും തർക്കം ഭയന്ന് പുറത്തിറങ്ങിയ മരുമകൾ കണ്ടത് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത്; വാക്ക് തർക്കത്തിനൊടുവിൽ ഭാര്യയ്ക്കും ഭർത്താവിനും ദാരുണാന്ത്യം

ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ഇരുവരുടേയും തർക്കം ഭയന്ന് പുറത്തിറങ്ങിയ മരുമകൾ കണ്ടത് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത്; വാക്ക് തർക്കത്തിനൊടുവിൽ ഭാര്യയ്ക്കും ഭർത്താവിനും ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് തീ കൊളുത്തി മരിച്ചു. പെരിനാട് കോട്ടയ്ക്കകം നഗർ പള്ളിയമ്പിൽ കായൽ വാരത്ത് വീട്ടിൽ ഓട്ടോ ഡ്രൈവറായ ശ്രീകണ്ഠൻ നായരാണ് കശുഅണ്ടി തൊഴിലാളിയായ ഭാര്യ ലതികയെ കൊലപ്പെടുത്തിയശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. രണ്ട് പേരും തമ്മിൽ വാക്ക് തർക്കമുണ്ടായ സമയത്ത് മരുമകൾ വീട്ടിലുണ്ടായിരുന്നു. എന്നാൽ തർക്കം രൂക്ഷമായതോടെ ഇവർ അക്രമം ഭയന്ന് വീടിന് പുറത്തേക്ക് പോയി.

അൽപസമയത്തിന് ശേഷം ലതികയുടെ നിലവിളി കേട്ടാണ് മരുമകൾ തിരികെ എത്തിയത്. ഉടൻ തന്നെ വീട്ടിനുള്ളിൽ നിന്ന് തീയും പുകയും ഉയരാൻ തുടങ്ങി. ഇവരുടെ നിലവിളി കേട്ട് സമീപത്തുള്ളവർ ഓടിയെത്തുമ്പോൾ അടുക്കളയിൽ തീ കൊളുത്തിയ നിലയിലായിരുന്നു ശ്രീകണ്ഠൻ നായർ. തുടർന്ന് നോക്കിയപ്പോഴാണ് ലതിക കുത്തേറ്റ് അവശ നിലയിൽ കിടക്കുന്നത് കണ്ടത്. ലതികയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് ശ്രീകണ്ഠൻ നായരുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. അടുക്കളയിലെ സാധനങ്ങളും കിടപ്പുമുറിയിലെ കട്ടിലും മേശയും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെട്രോൾ ഒഴിച്ചാണ് ശ്രീകണ്ഠൻനായർ തീ കൊളുത്തിയത്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ലതികയുടെ മൃതദേഹവും ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP