Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുമ്മനം മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേത്; കെ സുരേന്ദ്രന്റ പേര് ബിജെപി പരിഗണിക്കുന്നത് കോന്നിയിലും മഞ്ചേശ്വരത്തും; സുരേന്ദ്രൻ മഞ്ചേശ്വരത്തേക്ക് മാറിയാൽ കോന്നിയിൽ കൂടുതൽ സാധ്യത ടി പി സെൻകുമാറിന്; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി കാണണമെന്ന് സംസ്ഥാന നേതൃത്വത്തോട് ബിജെപി കേന്ദ്ര നേതൃത്വം; സിപിഎം സ്ഥാനാർത്ഥികളുടെ പേരുകൾ നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും; അവസാന നിമിഷം കരുത്തരെ കളത്തിലിറക്കാൻ കോൺഗ്രസും

കുമ്മനം മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേത്; കെ സുരേന്ദ്രന്റ പേര് ബിജെപി പരിഗണിക്കുന്നത് കോന്നിയിലും മഞ്ചേശ്വരത്തും; സുരേന്ദ്രൻ മഞ്ചേശ്വരത്തേക്ക് മാറിയാൽ കോന്നിയിൽ കൂടുതൽ സാധ്യത ടി പി സെൻകുമാറിന്; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി കാണണമെന്ന് സംസ്ഥാന നേതൃത്വത്തോട് ബിജെപി കേന്ദ്ര നേതൃത്വം; സിപിഎം സ്ഥാനാർത്ഥികളുടെ പേരുകൾ നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും; അവസാന നിമിഷം കരുത്തരെ കളത്തിലിറക്കാൻ കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളിയത് വിഷയം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിടാൻ. കുമ്മനം മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വമാകും തീരുമാനം കൈക്കൊള്ളുക. കുമ്മനം താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും സാധ്യതാ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെ ലാഘവത്തോടെ കാണേണ്ടതില്ലെന്നും വിജയിക്കാൻ വേണ്ടി തന്നെ മത്സരിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. അതുകൊണ്ട് ശക്തരായ എതിരാളികളെ കളത്തിലിറക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

സ്ഥാനാർത്ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡൽഹിയിൽ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന വാർത്തകൾ തള്ളിയ കുമ്മനം രാജശേഖരൻ തന്റെ ബുദ്ധിമുട്ട് പാർട്ടിയെ അറിയിച്ചെന്നായിരുന്നു കൊച്ചിയിലെ കോർ ഗ്രൂപ്പ് യോഗത്തിനെത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ വട്ടിയൂർക്കാവിൽ വിജയസാധ്യത മുന്നിൽക്കണ്ട് കുമ്മനം തന്നെ മൽസരിക്കണമെന്നായിരുന്നു കോർ ഗ്രൂപ്പിന്റെ പൊതുനിലപാട്. ഇതോടെ കുമ്മനത്തിന്റെ പേരു കൂടി ഉൾപ്പെടുത്തിയ പട്ടിക എൻഡിഎയ്ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്കും സമർപിക്കാൻ തീരുമാനമായി.

ഓരോ മണ്ഡലത്തിലേക്കും മൂന്നു പേരുകൾ കേന്ദ്രകമ്മറ്റിക്ക് നൽകുമെന്നും എന്നാൽ ഇപ്പോൾ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ് പറഞ്ഞു. മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുൻഗണനയിലുള്ളത്. സുരേന്ദ്രൻ മഞ്ചേശ്വരത്തേക്ക് മാറിയാൽ കോന്നിയിൽ ടി പി സെൻകുമാറിന് സാധ്യത കൂടുതലാണ്. മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസ്, കോന്നിയിൽ മുൻ ഡിജിപി ടി.പി.സെൻകുമാർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എറണാകുളത്ത് സി.ജി.രാജഗോപാലിന്റെയും ബി.ഗോപാലകൃഷ്ണന്റെയും േപരുകൾക്കാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. സംസ്ഥാന നേതാക്കൾ മത്സര രംഗത്തുണ്ടാകുമെന്ന് എം ടി രമേശും വ്യക്തമാക്കി. സംസ്ഥാന നേതാക്കൾ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാശിയേറിയ മത്സരം അഞ്ചിടങ്ങളിലും കാഴ്ചവെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് എം ടി രമേശ് വ്യക്തമാക്കി.

അതേസമയം കോൺഗ്രസ് നേതാക്കൾ നാളെ അനൗദ്യോഗിക യോഗം ചേർന്നു സ്ഥാനാർത്ഥി നിർണയ ചർച്ച തുടങ്ങും. മറ്റു സ്ഥാനാർത്ഥികളുടെ പ്രഖ്യാപനത്തിന് ശേഷം ഏറ്റവും ഒടുവിൽ മാത്രമേ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരികയുള്ളൂ. ആദ്യഘട്ട ചർച്ചയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നാളെ ചേരും. പാലായിലെ വോട്ടെടുപ്പു പൂർത്തിയായാലുടൻ ഉപതിരഞ്ഞെടുപ്പിന്റെ ചർച്ചകളിലേക്കു കടക്കാമെന്നാണു യുഡിഎഫിലെ ധാരണ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ നാളെ മുതൽ തിരുവനന്തപുരത്തുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മോഡലിൽ അവസാന നിമിഷം കരുത്തരെ തന്നെ കളത്തിലിറക്കാൻ കോൺഗ്രസ് തയ്യാറായേക്കും. മണ്ഡലങ്ങളിൽ കൈവിട്ടു പോകാൻ എതിരാളികളെ അളന്ന് സ്ഥാനാർത്ഥി നിർണയം നടത്താനാണ് കോൺഗ്രസ് നീക്കം.

ജില്ല, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും അന്തിമ തീരുമാനം. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള മുസ്ലിം ലീഗ് നേതൃയോഗം എന്നു ചേരുമെന്നു തീരുമാനമായിട്ടില്ല. യുഡിഎഫ് യോഗവും ഈയാഴ്ച ചേരും. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലാ സെക്രട്ടേറിയറ്റുകളോടു സ്ഥാനാർത്ഥികളുടെ പേരുകൾ നൽകാൻ നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശം നൽകും. ജില്ലാ സെക്രട്ടേറിയറ്റുകൾ അടുത്ത ദിവസം തന്നെ ചേർന്നു പട്ടിക സമർപ്പിക്കും. സ്ഥാനാർത്ഥികളെ സംബന്ധിച്ചു സംസ്ഥാന സെക്രട്ടേറിയറ്റാണ് അന്തിമ തീരുമാനമെടുക്കുക. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്കായി സംസ്ഥാന നേതാക്കളുടെ ടീമിനെ നേരത്തേ തന്നെ സിപിഎം നിശ്ചയിച്ചു കഴിഞ്ഞു. ഇവർ പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ഇവരുടെ അഭിപ്രായങ്ങളും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ നിർണായകമാകും.

അതേസമയം ഉപിതിരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും വന്നതോടെ ഒരു മാസത്തോളം വികസനപ്രവർത്തനങ്ങൾ സ്തംഭിക്കുന്ന അവസ്ഥയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി 20 ഐഎഎസ് ഉദ്യോഗസ്ഥർ ഒരു മാസത്തോളം വിട്ടുനിൽക്കുന്നതു നിലവിലുള്ള പദ്ധതികളുടെ പുരോഗതിയെയും പ്രതികൂലമായി ബാധിക്കും.

ഐഎഎസ് ഉദ്യോഗസ്ഥരായ സഞ്ജയ് ഗാർഗ്, എ.പി.എം.മുഹമ്മദ് ഹനീഷ്, റാണി ജോർജ്, ഷർമിള മേരി ജോസഫ്, ടിങ്കു ബിസ്വാൾ, ബി.അശോക്, ആനന്ദ് സിങ്, എ.ഷാജഹാൻ, രത്തൻ ഖേൽകർ, കെ. ഗോപാലകൃഷ്ണ ഭട്ട്, പി.എം.അലി അസ്ഗർ പാഷ, ബിജു പ്രഭാകർ, എൻ.പത്മകുമാർ, എൻ.പ്രശാന്ത്, എസ്.ഹരികിഷോർ, കേശവേന്ദ്ര കുമാർ, പി.ബാലകിരൺ, യു.വി.ജോസ്, ബി.എസ്.തിരുമേനി, എ. കൗശികൻ എന്നിവരാണു തിരഞ്ഞെടുപ്പു നിരീക്ഷകരായി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP