Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ മണിപ്പൂർ സർക്കാർ; ചികിത്സാവശ്യത്തിനും വ്യാവസായികാവശ്യത്തിനും വേണ്ടി ഉപയോഗിക്കാനായി വ്യവസ്ഥാനുസൃതമായി മാത്രമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ബിരൺ സിങ്

കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ മണിപ്പൂർ സർക്കാർ; ചികിത്സാവശ്യത്തിനും വ്യാവസായികാവശ്യത്തിനും വേണ്ടി ഉപയോഗിക്കാനായി വ്യവസ്ഥാനുസൃതമായി മാത്രമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ബിരൺ സിങ്

മറുനാടൻ മലയാളി ബ്യൂറോ

മോറെ: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനും ചികിത്സാവശ്യത്തിനും വ്യാവസായികാവശ്യത്തിനും വേണ്ടി ഉപയോഗിക്കാനും തങ്ങൾ ആലോചിക്കുന്നതായി മണിപ്പൂർ സർക്കാർ. മുഖ്യമന്ത്രി നോങ്തോമ്പാം ബിരൺ സിംഗാണ് ഇക്കാര്യം പറഞ്ഞത്. ഇതിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അടുത്ത മന്ത്രിസഭാ സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ബിരൺ സിങ് വ്യക്തമാക്കി. കഞ്ചാവ് ചികിത്സാ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ എന്നും ഇത് ഉറപ്പ് വരുത്താൻ കഞ്ചാവ് കൃഷി വ്യവസ്ഥാനുസൃതമായി മാത്രമേ നടപ്പാക്കുകയുള്ളൂ എന്നും മണിപ്പൂർ മുഖ്യമന്ത്രി ഉറപ്പ് നൽകി.

ചികിത്സാവശ്യത്തിനായി ഉത്തർ പ്രദേശ്. അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ കാര്യവും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തകരുടെയും, പൗര സമിതികളുടെയും സഹായത്തോടെ സംസ്ഥാനത്തിന് ഇതിലൂടെ സാമ്പത്തികമായും സാമൂഹികമായും വികസനം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബിജെപി സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് വികസനം ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് അധികം വൈകാതെ മണിപ്പൂരിനെ ഏറ്റവും വികസിതമായ സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാരിലേക്ക് എത്തുന്ന നികുതി വരുമാനം വർദ്ധിച്ചുവെന്നും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെന്നും ബിരൺ സിങ് പറഞ്ഞു. പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് 'സ്റ്റാൻഡ് അപ്പ് മണിപ്പൂർ' എന്ന പദ്ധതിയുടെ കീഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ 'മൃദു' വായ്പകൾ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP