Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് മിഷൻ വിശ്വാസ പരിശീലന ക്ലാസുകൾക്ക് തുടക്കമായി

ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് മിഷൻ വിശ്വാസ പരിശീലന ക്ലാസുകൾക്ക് തുടക്കമായി

ബെനിഷ് ബേബി

ലണ്ടൻ (കാനഡ): ദൈവജനങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ അതിവേഗം വളർന്നുവരുന്ന ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ മിഷനിൽ 2019 -20 അധ്യയന വർഷത്തെ വിശ്വാസപരിശീല ക്ലാസുകൾക്ക് ആരംഭം കുറിച്ചു.

കാനഡയിലെ മുഴുവൻ ക്നാനായ മക്കളുടേയും ചുമതലയുള്ള മിഷൻ ഡയറക്ടർ റവ.ഫാ. പത്രോസ് ചമ്പക്കര ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വളർന്നുവരുന്ന തലമുറയെ സഭയോടും, ക്നാനായ സമുദായത്തോടും ചേർത്തുനിർത്തിക്കൊണ്ടുള്ള വിശ്വാസപരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ലണ്ടനിലെ ക്നാനായ സമുദായത്തിന്റെ വളർച്ചയുടെ ചൂണ്ടുപലകയാണ് ഈ വിശ്വാസ പരിശീലനമെന്നും അച്ചൻ തുടർന്നു പറഞ്ഞു.

കുട്ടികളുടെ കാഴ്ച സമർപ്പണത്തോടെ ആരംഭിച്ച വിശുദ്ധ കുർബാനയിൽ കുട്ടികൾ മുഖ്യപങ്കുവഹിച്ചു. മതാധ്യാപകർ കുട്ടികൾക്കുവേണ്ട നിർദേശങ്ങളും, ചടങ്ങുകൾക്ക് നേതൃത്വം നൽകി. തദവസരത്തിൽ പ്രിൻസിപ്പൽ സിബു താളിവേലിൽ, ട്രസ്റ്റിമാരായ ബൈജ കളമ്പുകുഴിയിൽ, സന്തോഷ് മേക്കര, സെക്രട്ടറി ബിനേഷ് മേളാംപറമ്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP